HOME
DETAILS

'വനംവകുപ്പിന്റെ പ്രവര്‍ത്തനം പോരാ'; കേരളാ കോണ്‍ഗ്രസ്-എ.കെ ശശീന്ദ്രൻ പോര് മുറുകുന്നു

  
രാജു ശ്രീധര്‍
July 13 2025 | 02:07 AM

Kerala CongressAK Saseendran Clash Heats Up

തിരുവനന്തപുരം: വനംവകുപ്പിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ഉടലെടുത്ത കേരളാ കോൺഗ്രസ് (എം)- മന്ത്രി ശശീന്ദ്രൻ പോര് മുറുകുന്നു. വനംവകുപ്പ് പ്രവർത്തനം പോരെന്ന കേരളാ കോണ്‍ഗ്രസ് (എം) വിലയിരുത്തലാണ് പോരിനിടയാക്കിയത്. കേരളാ കോണ്‍ഗ്രസ് (എം) എല്‍.ഡി.എഫ് വിടുമെന്ന ചര്‍ച്ചകള്‍ക്കിടെ ഉയരുന്ന തര്‍ക്കത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്. മനുഷ്യ- വന്യജീവി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന കേരളാ കോണ്‍ഗ്രസ് (എം) ആവശ്യത്തിലാണ് തര്‍ക്കം രൂക്ഷമായത്.

കേരളാ കോണ്‍ഗ്രസ് മുന്നണിമദ്യാദകള്‍ പാലിച്ചില്ലെന്നാണ് മന്ത്രിയുടെ ആരോപണം. കേരളാ കോണ്‍ഗ്രസ് (എം), ആര്‍.ജെ.ഡി കക്ഷികളെ യു.ഡി.എഫില്‍ തിരികെയെത്തിക്കുന്നതിനുള്ള ശ്രമം കോണ്‍ഗ്രസ് ആരംഭിച്ചിരുന്നു. യു.ഡി.എഫ് കണ്‍വീനറായി ചുമതലയേറ്റയുടൻ മുന്നണി വികസിപ്പിക്കുമെന്ന് അടൂര്‍ പ്രകാശ് പ്രഖ്യാപിച്ചിരുന്നു. പുതിയ കെ.പി.സി.സി അധ്യക്ഷനും ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍, എല്‍.ഡി.എഫില്‍ സംതൃപ്തരാണെന്നും മുന്നണിവിടേണ്ട സാഹചര്യമില്ലെന്നുമായിരുന്നു കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി പ്രതികരിച്ചത്. എന്നാല്‍, വനംവകുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പാര്‍ട്ടിയുടെ ജനപിന്തുണയെ ബാധിക്കുമെന്നതിനാല്‍ വിഷയം വളരെ ഗൗരവത്തോടെയാണ് പാര്‍ട്ടി കാണുന്നത്. വനംവകുപ്പിന്റെ പിടിപ്പുകേടാണ് വന്യജീവി ആക്രമണങ്ങള്‍ക്ക് കാരണമെന്നാണ് കേരളാ കോണ്‍ഗ്രസ് (എം) വിലയിരുത്തല്‍. വനംമന്ത്രി കേരളാ കോണ്‍ഗ്രസിനെതിരേ പരസ്യപ്രതിഷേധവുമായി രംഗത്തുവന്നതിന് പിന്നില്‍ സി.പി.എമ്മിന്റെ മൗനാനുവാദമുണ്ടെന്നാണ് അറിയുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് മൂന്നുമാസങ്ങള്‍ക്ക് മുമ്പാണ് കേരളാ കോണ്‍ഗ്രസ് (എം) യു.ഡി.എഫ് വിട്ടത്.

കേരളാ കോൺഗ്രസ് (എം) ശക്തികേന്ദ്രമായി അറിയപ്പെടുന്ന പാലായില്‍ നിയമസഭാ തെരഞ്ഞെടുപ്പിലും അതിനുശേഷം കോട്ടയത്തെ ലോകസഭാ തോല്‍വിയും പാർട്ടിക്ക് വൻ ക്ഷീണമാണുണ്ടാക്കിയത്. എല്‍.ഡി.എഫില്‍ തുടര്‍ന്നാല്‍ പാര്‍ട്ടി ഇല്ലാതാകുമെന്നാണ് ഒരുവിഭാഗത്തിന്റെ വിലയിരുത്തല്‍. എന്നാല്‍, മുന്നണിവിട്ട മാണി ഗ്രൂപ്പിനെ തിരികെയെടുക്കുന്നതില്‍ ഭിന്നാഭിപ്രായമാണ് ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ക്കുള്ളത്. അതിനിടെ, പാലായിലെ സിറ്റിങ് എം.എല്‍.എ മാണി സി. കാപ്പന്‍ വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്ന് വ്യക്തമാക്കിയത് ജോസ് കെ. മാണിയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണ്. മുന്നണിമാറിയാല്‍ പാര്‍ട്ടി പിളരുമെന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ഷോ പരിശീലനത്തിനിടെ പോളിഷ് എയര്‍ഫോഴസിന്റെ F-16 ജെറ്റ് തകര്‍ന്നു; പൈലറ്റ് മരിച്ചു

International
  •  2 days ago
No Image

ഇന്ത്യ-യുഎഇ യാത്ര: 4000 രൂപ മുതൽ ടിക്കറ്റുകൾ; പേ ഡേ സെയിൽ പ്രഖ്യാപിച്ച് എയർ ഇന്ത്യ

uae
  •  2 days ago
No Image

തലയോട്ടി ചിത്രങ്ങളുള്ള കുറോമി പാവയെക്കുറിച്ചുള്ള പരാതി; കളിപ്പാട്ടങ്ങളും സ്കൂൾ സാമ​ഗ്രികളും അടക്കം 347 ഉൽപ്പന്നങ്ങൾ കണ്ടുകെട്ടി ഒമാൻ

oman
  •  2 days ago
No Image

മോദിയുടേയും എന്‍.ഡി.എയുടേയും ജനപ്രീതി ഇടിയുന്നു; പ്രധാനമന്ത്രിയുടെ പ്രകടനം വളരെ മോശം; കേന്ദ്രത്തിന് തിരിച്ചടിയായി സര്‍വേ

National
  •  2 days ago
No Image

കോഴിക്കോട് ജവഹര്‍നഗര്‍ കോളനിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കാര്‍ ഡ്രൈവറെ കണ്ടെത്തി; സുഹൃത്തിനെയും സംഘത്തെയും പിടികൂടി

Kerala
  •  2 days ago
No Image

കോഴിക്കോട് ജവഹര്‍നഗര്‍ കോളനിയില്‍ കാറും കാര്‍ ഡ്രൈവറെയും തട്ടിക്കൊണ്ടുപോയി; സിസിടിവി ദൃശ്യം പുറത്ത് അന്വേഷണമാരംഭിച്ച് നടക്കാവ് പൊലിസ്

Kerala
  •  2 days ago
No Image

ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടറുടെ ഗുരുതര വീഴ്ചയെന്ന് പരാതി, യുവതി മൊഴി നൽകും

Kerala
  •  2 days ago
No Image

വീടിന്റെ വരാന്തയിലെ ഗ്രില്ലില്‍ നിന്നു ഷോക്കേറ്റ് അഞ്ചു വയസുകാരന്‍ മരിച്ചു

Kerala
  •  2 days ago
No Image

താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ: സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രം റോഡ് തുറക്കും, അപകട സാധ്യത നിലനിൽക്കുന്നതായി റവന്യൂ മന്ത്രി

Kerala
  •  2 days ago
No Image

കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്; 9 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  2 days ago