HOME
DETAILS

റെസിഡന്‍സി, തൊഴില്‍ നിയമലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 21,000ലധികം പേര്‍

  
Shaheer
July 13 2025 | 07:07 AM

Over 21000 Arrested in Saudi Arabia in One Week for Residency and Labor Violations

റിയാദ്: റെസിഡന്‍സി, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമലംഘനങ്ങള്‍ക്കെതിരെ നടത്തിയ കാമ്പയ്‌നില്‍ കഴിഞ്ഞ ആഴ്ച 21,000ലധികം പേരെ അറസ്റ്റ് ചെയ്തതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതു ക്രമസമാധാനം ഉറപ്പാക്കാനും ദേശീയ നിയമങ്ങള്‍ നടപ്പാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് നടപടി.

റെസിഡന്‍സി ലംഘനങ്ങള്‍ നടത്തിയ 12,500ലധികം പേരെയും അതിര്‍ത്തി സുരക്ഷാ ലംഘനങ്ങള്‍ നടത്തിയ 5,500 പേരെയും തൊഴില്‍ സംബന്ധമായ കുറ്റകൃത്യങ്ങള്‍ നടത്തിയ 3,000 പേരെയുമാണ് അറസ്റ്റു ചെയ്തത്. 

നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 2,072 പേരില്‍ 47% പേര്‍ യെമന്‍ പൗരന്മാരും 52% പേര്‍ എത്യോപ്യക്കാരുമാണ്.

നിയമനടപടികളും നാടുകടത്തലും

നിലവില്‍ 14,000 നിയമലംഘകര്‍ നിയമനടപടികള്‍ക്ക് വിധേയരാകുന്നുണ്ടെന്നാണ് വിവരം. ഇതില്‍ 12,400 പുരുഷന്മാരാണ്. 6,200 പേരെ യാത്രാ രേഖകള്‍ ലഭിക്കുന്നതിനായി നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫര്‍ ചെയ്തു. ഇതിനകം തന്നെ രാജ്യത്തു നിന്നും 10,000 പേരെ നാടുകടത്തിയിട്ടുമുണ്ട്.

കര്‍ശന ശിക്ഷ

നിയമലംഘകര്‍ക്ക് ഗതാഗതം, താമസം, തൊഴില്‍ തുടങ്ങിയ സഹായം നല്‍കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവ്, 1 ദശലക്ഷം റിയാല്‍ വരെ പിഴ, വാഹനങ്ങള്‍, സ്വത്തുക്കള്‍ എന്നിവയുടെ കണ്ടുകെട്ടല്‍ എന്നിവ നേരിടേണ്ടിവരും. കുറ്റവാളികളുടെ പേര് പരസ്യമായി വെളിപ്പെടുത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നത് ഗുരുതര കുറ്റമാണെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ചു. ഈ കാമ്പെയ്ന്‍ രാജ്യത്തെ സുരക്ഷയും നിയമവ്യവസ്ഥയും ഉറപ്പാക്കാനുള്ള സഊദിയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.

Saudi authorities have arrested more than 21,000 individuals in a week for violating residency, labor, and border security laws, as part of an ongoing nationwide crackdown.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം

National
  •  2 days ago
No Image

സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്

Kuwait
  •  2 days ago
No Image

ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി

National
  •  2 days ago
No Image

'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്

International
  •  2 days ago
No Image

ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു

International
  •  2 days ago
No Image

ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്

National
  •  2 days ago
No Image

പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം

Kerala
  •  2 days ago
No Image

വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ

Kerala
  •  2 days ago
No Image

വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ

latest
  •  2 days ago
No Image

സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്

Kerala
  •  2 days ago