HOME
DETAILS

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; പരാതിയുമായി കുടുംബം

  
July 13 2025 | 08:07 AM

malayali army officer missing up bareilly

ഗുരുവായൂർ: മുംബൈയിൽ നിന്നും പരിശീലനത്തിനായി ഉത്തർപ്രദേശിലെ ബറേലിയിലേക്ക് പോയ മലയാളി ജവാനെ കാണാതായി. ഗുരുവായൂർ സ്വദേശി ഫർസീൻ ഗഫൂറിനെ കുറിച്ചാണ് മൂന്ന് ദിവസമായി വിവരമില്ലാത്തത്. ഈ മാസം 10–ാം തീയതിയാണ് അവസാനമായി കുടുംബവുമായി ബന്ധപ്പെട്ടത്. സംഭവത്തിൽ കുടുംബം പരാതി നൽകി. ആർമിയിൽ ഫാർമസിസ്റ്റ് ആണ് ഇദ്ദേഹം.

പൂനെയിലെ ആർമി മെഡിക്കൽ കോളജിലാണ് ഫർസീൻ ജോലി ചെയ്തിരുന്നത്. പരിശീലനത്തിനായി ബറേലിയിലേക്ക് പോകുന്നതിനിടെയാണ് കാണാതായത്.  വെള്ളിയാഴ്ച പുലർച്ചെ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ആണ് ഇയാളെ കാണാതായത്. 10–ാം തീയതി വ്യാഴാഴ്ചയാണ് അവസാനാമായി കുടുംബവുമായി ഫോണിൽ സംസാരിച്ചത്. ബാന്ദ്രയിൽനിന്ന് റാംനഗർ എക്സ്പ്രസ് ട്രെയിനിലാണ് ഇയാൾ സഞ്ചരിച്ചിരുന്നത്. 

10–ാം തീയതി രാത്രി മുതൽ ഫോണിൽ കിട്ടുന്നില്ലെന്ന് ഫർസീന്റെ ബന്ധുക്കൾ അറിയിച്ചു. ബറേലിക്ക് തൊട്ടടുത്തുള്ള സ്ഥലത്താണ് അവസാന ടവർ ലൊക്കേഷൻ കാണിച്ചത്. എന്നാൽ ബറേലിയിൽ പരിശീലനത്തിന് എത്തിയില്ല എന്നാണ് സൈന്യത്തിന് നിന്ന് അറിഞ്ഞത്. ഒറ്റയ്ക്കാണ് ഒറ്റക്കാണ് യാത്ര ചെയ്തിരുന്നതെന്നും കുടുംബം അറിയിച്ചു.

സംഭവത്തിൽ, ഗുരുവായൂർ എംഎൽഎയ്ക്കു പരാതി നൽകി. പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്. വിവാഹിതനായ ഫർസീൻ ഗഫൂർ മൂന്നു മാസം മുൻപാണ് അവസാനമായി നാട്ടിൽ വന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സിറിയയുടേത് നന്മയും തിന്മയും തമ്മിലുള്ള പോരാട്ടത്തിന്റെ ചരിത്രം, ശേഷിക്കുന്നത് വേദന നിറഞ്ഞ പ്രതീക്ഷ' ആറ് പതിറ്റാണ്ടിന് ശേഷം യു.എന്നില്‍ സിറിയന്‍ പ്രതിനിധി, പ്രസിഡന്റിന്റെ പ്രസംഗം കേള്‍ക്കാന്‍ തെരുവുകളില്‍ ആയിരങ്ങള്‍ 

International
  •  20 days ago
No Image

15 കിലോമീറ്റർ നീളത്തിൽ ഡ്രൈവർ രഹിത യാത്രാമേഖല; ​ഗതാ​ഗത മേഖലയിൽ പുതിയ പദ്ധതിയുമായി ദുബൈ ആർടിഎ

uae
  •  20 days ago
No Image

യുഎഇയിലെ അഞ്ചാമത്തെ സ്റ്റോർ തുറന്ന് ആപ്പിൾ; അൽ ഐനിലെ ആദ്യത്തെത് | Apple Store in Al Ain

Business
  •  20 days ago
No Image

അയല്‍ക്കാരന്റെ നായയുടെ കുര; അനുകൂല ഉത്തരവെത്തി, പക്ഷേ സ്വസ്ഥമായുറങ്ങാന്‍ അബ്ദുള്‍ റസാഖ് ഇനിയില്ല

Kerala
  •  20 days ago
No Image

കുതിപ്പിനിടയിൽ ഒരു കിതപ്പ്; ദുബൈയിൽ ഇന്ന് സ്വർണ വിലയിൽ നേരിയ ഇടിവ്

uae
  •  21 days ago
No Image

ഇനി ട്രെയിനിൽ നിന്ന് മിസൈലുകൾ ചീറിപ്പായും; അഗ്നി-പ്രൈം മിസൈലിന്റെ പുതിയ പരീക്ഷണം വിജയം, ചരിത്ര നേട്ടം

Science
  •  21 days ago
No Image

യുഎഇ: ഒക്ടോബറിലെ ഇന്ധന വിലകൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും; വില ഉയരുമോ? നിങ്ങളറിയേണ്ടതെല്ലാം

uae
  •  21 days ago
No Image

പാലിയേക്കരയില്‍ ടോള്‍ വിലക്ക് തുടരും; തല്‍ക്കാലം പുനരാരംഭിക്കേണ്ടതില്ലെന്ന് ഹൈക്കോടതി

Kerala
  •  21 days ago
No Image

2025 അവസാനിക്കുകയാണ്; അറിയാം 2026 ലെ യുഎഇ പൊതു അവധി ദിനങ്ങൾ

uae
  •  21 days ago
No Image

ആശ്വാസം, സ്വര്‍ണവില ഇന്നും കുറഞ്ഞു; അഡ്വാന്‍സ് ബുക്കിങ്ങിന് നല്ല സമയം

Business
  •  21 days ago