HOME
DETAILS

യുഎഇയിലെ ശൈത്യകാല അവധി പ്രഖ്യാപിച്ചു; അവധിക്കാലം നേരത്തേ പ്ലാന്‍ ചെയ്യാം

  
September 24 2025 | 15:09 PM

winter holidays in the uae announced plan your vacation early

ദുബൈ: യുഎഇയിലെ ആ വര്‍ഷത്തെ ശൈത്യകാല അവധി പ്രഖ്യാപിച്ചു. ഇത്തവണ നാല് ആഴ്ചയാണ് ശൈത്യകാല അവധി. നേരത്തേ വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച അക്കാഡമിക് കലണ്ടറില്‍ ശൈത്യകാല അവധിയെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ദിവസമാണ് യുഎഇയിലെ ശൈത്യകാല അവധി പ്രഖ്യാപിച്ചത്.

നേരത്തേ മൂന്നാഴ്ചത്തെ ശൈത്യകാല അവധിയാണ് ലഭിച്ചിരുന്നതെങ്കില്‍ ഇത്തവണ നാല് ആഴ്ചയാകും ശൈത്യകാല അവധിയായി ലഭിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് ശൈത്യകാല അവധിക്കാലത്ത് ഇടവേളകള്‍ എടുക്കാനും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും സാധിക്കും.

ഇത്തവണ 2025 ഡിസംബര്‍ 8 മുതല്‍ 2026 ജനുവരി 4 വരെയാണ് ശൈത്യകാല അവധി. ശൈത്യകാല അവധി കഴിഞ്ഞ് ജനുവരി 5-ന് ക്ലാസുകള്‍ പുനരാരംഭിക്കും. വിദ്യാഭ്യാസ വകുപ്പും മറ്റ് അധികാരികളും ചേര്‍ന്നാണ് ഈ അധ്യയന വര്‍ഷത്തേക്കുള്ള കലണ്ടറിന് അംഗീകാരം നല്‍കിയിരിക്കുന്നത്.

അതേസമയം യുഎഇയിലെ ചില സ്‌കൂളുകള്‍ ഇതിനകം തന്നെ ശൈത്യകാല അവധി പ്രഖ്യാപിച്ചതായി മന്ത്രാലയം അറിയിച്ചു. നേരത്തേ അവധി പ്രഖ്യാപിക്കുന്നത് നാട്ടിലേക്കോ പുറം രാജ്യങ്ങളില്‍ അവധി ആഘോഷിക്കാനോ പോകുന്നവര്‍ക്ക് സഹായമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

നേരത്തേയുള്ള അറിയിപ്പ് വലിയ ആശ്വാസമാണെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. നേരത്തേ യാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുന്നുണ്ടെന്നും അവധിക്കാല യാത്ര കുട്ടികളുടെയും തീരുമാനം പരിഗണിച്ച് നടത്താന്‍ സാധിക്കുന്നുണ്ടെന്നും മിക്ക രക്ഷിതാക്കളും പറഞ്ഞു.

നേരത്തേ അവധി പ്രഖ്യാപിക്കുന്നത് അവസാന സമയത്തെ തിരക്ക് ഒഴിവാക്കാനും സമ്മര്‍ദ്ദമില്ലാതെ അവധിക്കാലം ആസ്വദിക്കാന്‍ സഹായിക്കുന്നതായും രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടു. ഇതുകൊണ്ടാണ് പ്രധാനപ്പെട്ട അവധികളെക്കുറിച്ച് രക്ഷിതാക്കളെ നേരത്തേ അറിയിക്കുന്നതെന്ന് റീജന്റ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഡേവിഡ് വില്യംസ് പറഞ്ഞു.

എന്നാല്‍ എല്ലാ സ്‌കൂളുകളിലും അവധിക്കാലം ഒരുപോലെയായിരിക്കില്ല. സ്‌കൂളുകള്‍ക്കനുസരിച്ച് അവധി ദിവസങ്ങളിലും മാറ്റം ഉണ്ടാകും. ഉയര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ അവധിയിലും മാറ്റം ഉണ്ടാകും. ബോര്‍ഡ് പരീക്ഷയുടെ മുന്നൊരുക്കങ്ങള്‍ക്കായി ഉയര്‍ന്ന ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് എക്‌സ്ട്രാ ക്ലാസുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

winter holidays in the UAE! Announced dates offer the perfect opportunity to plan a getaway. Enjoy Dubai’s festive events, Abu Dhabi’s attractions, and the UAE’s cooler weather. Plan your vacation early to secure the best deals and make the most of this holiday season



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാവക്കാട് പൊലിസുകാരെ ആക്രമിച്ച് പ്രതി; രണ്ട് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു

Kerala
  •  19 hours ago
No Image

"സീറൂ ഫി അൽ അർള്; എം.എഫ് ഹുസൈൻ സ്പെഷ്യൽ മ്യൂസിയം ഖത്തറിൽ; അടുത്ത മാസം ഉദ്ഘാടനം

qatar
  •  20 hours ago
No Image

ബീഹാറിലെ അന്തിമ വോട്ടർ പട്ടികയിൽ കള്ളവോട്ടുകളുണ്ട്; വിമർശനവുമായി കോൺഗ്രസ്

National
  •  20 hours ago
No Image

ഇന്ന് വിജയദശമി; ആയിരക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും

Kerala
  •  20 hours ago
No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണങ്ങൾ അതിരൂക്ഷം: ​ഗസ്സ സിറ്റിയിലെ പ്രവർത്തനങ്ങൾ നിർത്തിവച്ച് റെഡ് ക്രോസ്; ഇന്ന് മാത്രം കൊല്ലപ്പെട്ടത് 65 ഫലസ്തീനികൾ

International
  •  a day ago
No Image

താമരശ്ശേരി ചുരം: അവധി ദിവസങ്ങളായതിനാൽ ഞായറാഴ്ച വരെ വാഹനത്തിരക്ക് രൂക്ഷമാകാൻ സാധ്യത; വെള്ളവും ഭക്ഷണവും കരുതി മുൻകൂട്ടി യാത്ര തിരിക്കുക

Kerala
  •  a day ago
No Image

കേന്ദ്ര സർക്കാർ നടപടി ഭരണഘടനയെ അവഹേളിക്കുന്നത്; ആർഎസ്എസ് നൂറാം വാർഷികത്തോടനുബന്ധിച്ച് സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കിയ നടപടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

കൊച്ചി കണ്ണമാലിക്കടുത്ത് മത്സ്യബന്ധന വള്ളത്തിൽ കപ്പൽ ഇടിച്ചു; ആർക്കും പരുക്കുകളില്ല

Kerala
  •  a day ago
No Image

അഖണ്ഡ ഭാരതത്തിന് പകരം ഭാരതാംബ ചിത്രം: ആർഎസ്എസിന്റെ നൂറാം വാർഷികത്തിൽ 100 രൂപ നാണയവും തപാൽ സ്റ്റാമ്പും പുറത്തിറക്കി പ്രധാനമന്ത്രി

National
  •  a day ago
No Image

രജിസ്റ്റർ ചെയ്ത തൊഴിൽ കരാറില്ലാത്ത പ്രവാസികൾക്ക് ജോലി മാറുന്നതിന് ഇളവ്; ഉത്തരവുമായി ഒമാൻ തൊഴിൽ മന്ത്രാലയം

oman
  •  a day ago