
ഇനി ട്രെയിനിൽ നിന്ന് മിസൈലുകൾ ചീറിപ്പായും; അഗ്നി-പ്രൈം മിസൈലിന്റെ പുതിയ പരീക്ഷണം വിജയം, ചരിത്ര നേട്ടം

ന്യൂഡൽഹി: രാജ്യം ഇന്റർമീഡിയറ്റ് റേഞ്ച് അഗ്നി-പ്രൈം മിസൈലിന്റെ (Agni-Prime Missile) പരീക്ഷണ വിക്ഷേപണം വിജയകരമായി നടത്തി. റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചർ സിസ്റ്റത്തിൽ നിന്നാണ് ഇന്ത്യ വ്യാഴാഴ്ച വിജയകരമായി ദൗത്യം പൂർത്തീകരിച്ചത്. ദേശീയ റെയിൽവേ ശൃംഖലയുമായി സംയോജിപ്പിച്ച് പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഇത്തരമൊരു വിക്ഷേപണം നടത്തുന്നത് ഇതാദ്യമായാണ്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൻറെ കോച്ചിൽ നിന്ന് മിസൈൽ പരീക്ഷണം നടത്തിയാണ് ഡിആർഡിഒ ചരിത്രത്തിൽ ഇടംപിടിച്ചത്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പരീക്ഷണം വിജയകരമായിരുന്നെന്ന് എക്‌സിലെ ഒരു പ്രസ്താവനയിൽ സ്ഥിരീകരിച്ചു. ഇന്ത്യയുടെ വളർന്നുവരുന്ന തന്ത്രപരമായ പ്രതിരോധ ശേഷി പ്രകടമാക്കുന്ന 'ഇത്തരത്തിലുള്ള ആദ്യത്തെ വിക്ഷേപണം എന്നാണ് പ്രതിരോധ മന്ത്രി ദൗത്യത്തെ വിശേഷിപ്പിച്ചത്. ഡോ. എപിജെ അബ്ദുൾ കലാം ദ്വീപിൽ നിന്നാണ് മിസൈലിന്റെ നൂതന കഴിവുകൾ പ്രദർശിപ്പിച്ചുകൊണ്ട് പരീക്ഷണം നടത്തിയത്.
പ്രത്യേകം രൂപകൽപ്പന ചെയ്ത റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചറിൽ നിന്ന് എളുപ്പത്തിൽ മിസൈലുകൾ വിക്ഷേപിക്കാൻ സാധിക്കും. വലിയ മുന്നൊരുക്കങ്ങൾ ആവശ്യമില്ലാത്തതിനാൽ പെട്ടെന്നുള്ള ആക്രമണത്തിന് ഇത് സഹായിക്കും. റെയിൽ ശൃംഖലയിൽ സഞ്ചരിക്കാനുള്ള കഴിവുള്ളതിനാൽ രാജ്യത്തെ ഏത് കോണിലേക്കും ഇതിനെ എത്തിക്കാൻ സാധിക്കും.
മിസൈലിന്റെ കാനിസ്റ്ററൈസ്ഡ് ഡിസൈൻ എളുപ്പത്തിൽ കൊണ്ടുപോകാനും സംഭരിക്കാനും അനുവദിക്കുന്ന തരത്തിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. അതിനാൽ വിക്ഷേപണ തയ്യാറെടുപ്പുകൾക്ക് ആവശ്യമായ സമയം ഗണ്യമായി കുറയും. മുൻപ് നടത്തിയ പരീക്ഷണങ്ങളിൽ അഗ്നി-പി മിസൈൽ ഉയർന്ന കൃത്യത പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് ഇന്ത്യക്ക് ചുറ്റുമുള്ള ഭീഷണികൾക്കെതിരെ താക്കീതായി മാറുന്നു.
മിസൈലിന്റെ പ്രകടനവും കഴിവുകളും സാധൂകരിക്കുന്നതിനായി ഡിആർഡിഒ കൂടുതൽ പരീക്ഷണങ്ങൾ നടത്തുമെന്നാണ് റിപ്പോർട്ട്. പ്രീ-ഇൻഡക്ഷൻ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ശേഷം അഗ്നി-പി മിസൈൽ ഇന്ത്യൻ സായുധ സേനയിൽ ഉൾപ്പെടുത്തിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ആര്‍എസ്എസ് ശാഖയിലെ ലൈംഗികാതിക്രമം; അനന്തു വെളിപ്പെടുത്തിയ 'NM' നെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു
Kerala
• a day ago
ഡെലിവറി ബോയ്സിന് ദുബൈ ആർടിഎയുടെ എഐ കെണി; മോശം ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കും, മികച്ചവർക്ക് സമ്മാനവും
uae
• a day ago
തുലാവർഷം കേരളത്തിൽ ശക്തമാകും; ചക്രവാതചുഴിയും, അറബിക്കടലിൽ ന്യൂനമർദ്ദവും, ഞായറാഴ്ച മഴ കനക്കും
Kerala
• a day ago
11 വയസ്സുള്ള മകളുടെ മുന്നിൽ വെച്ച് ഭാര്യയെ വെടിവെച്ച് കൊന്നു; ഭർത്താവ് ഒളിവിൽ
National
• a day ago
മൂന്നര വയസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്ത സംഭവം; നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു, കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ
Kerala
• a day ago
ഗോൾഡൻ വിസ ഉടമകൾക്ക് പുതിയ സേവനങ്ങൾ പ്രഖ്യാപിച്ച് യുഎഇ; പ്രത്യേക ഹോട്ട്‌ലൈനടക്കം നിരവധി ആനുകൂല്യങ്ങൾ
uae
• a day ago
ശിരോവസ്ത്ര വിലക്ക്; സ്കൂളിന് ഗുരുതര വീഴ്ചയെന്ന് വിദ്യാഭ്യാസ മന്ത്രി; വിദ്യാർഥിനിക്ക് പഠനം തുടരാൻ അനുമതി നൽകണമെന്ന് നിർദേശം
Kerala
• a day ago
വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് ശേഷവും ഗസ്സയിൽ ഇസ്റാഈൽ ആക്രമണം; അഞ്ചു പേർ കൊല്ലപ്പെട്ടു
International
• a day ago
വിവാഹപ്പിറ്റേന്ന് വരൻ്റെ വീട്ടിൽ വധുവുമില്ല,വിലപ്പെട്ടതൊന്നും കാണാനുമില്ല; വിവാഹ തട്ടിപ്പിന് ഇരയായത് നിരവധി യുവാക്കൾ
crime
• a day ago
ശബരിമല സ്വര്‍ണപ്പാളി വിവാദം; നടപടി കടുപ്പിച്ച് ദേവസ്വം, അസി.എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്തു
Kerala
• a day ago
സ്ത്രീയെന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങൾ വഴി സൗഹൃദം സ്ഥാപിക്കും; സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി ഭീഷണിയും പണം തട്ടലും; പ്രതി പൊലിസിന്റെ പിടിയിൽ
crime
• a day ago
യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ
qatar
• a day ago
വരും ദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയും കാറ്റും; ജാഗ്രതാ നിര്‍ദേശങ്ങള്‍ നിസാരമാക്കരുതേ
latest
• a day ago
പരിസ്ഥിതി നിയമ ലംഘനം; സഊദിയില്‍ ഇന്ത്യക്കാരന് അറസ്റ്റില്‍
Saudi-arabia
• a day ago
സംഘർഷത്തിനിടെ സുഹൃത്തിനെ പിടിച്ചു മാറ്റിയതിന്റെ വൈരാഗ്യം; സിനിമാസ്റ്റൈലിൽ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ച് പ്ലസ് ടു വിദ്യാർഥികൾ
Kerala
• a day ago
അവന്റെ കാലുകളിൽ പന്ത് കിട്ടുമ്പോൾ ഞാൻ ആവേശഭരിതനാവും: സിദാൻ
Football
• a day ago
ദീപാവലിക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ടോ? ഈ ആറ് വസ്തുക്കൾ കൊണ്ടുപോകരുതെന്ന് അഭ്യർത്ഥിച്ച് ഇന്ത്യൻ റെയിൽവേ
National
• a day ago
'ടെസ്റ്റിൽ ഒറ്റ കളി പോലും തോറ്റിട്ടില്ല' പുതിയ ചരിത്രം സൃഷ്ടിച്ച് സൂപ്പർതാരം
Cricket
• a day ago
ഇന്ത്യൻ ടീമിൽ രോഹിത്തിന്റെ അഭാവം നികത്താൻ അവന് കഴിയും: മുൻ സൂപ്പർതാരം
Cricket
• a day ago
കണ്ണൂരില്‍ മിന്നലേറ്റ് രണ്ട് മരണം, മരിച്ചത് ക്വാറി തൊഴിലാളികള്‍
Kerala
• a day ago
പാലക്കാട് രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ; സമീപത്ത് നാടൻ തോക്ക് കണ്ടെത്തി
Kerala
• a day ago