HOME
DETAILS

15 കിലോമീറ്റർ നീളത്തിൽ ഡ്രൈവർ രഹിത യാത്രാമേഖല; ​ഗതാ​ഗത മേഖലയിൽ പുതിയ പദ്ധതിയുമായി ദുബൈ ആർടിഎ

  
September 25 2025 | 06:09 AM

dubais rta unveils 15-kilometer driverless transportation project

ദുബൈ: 15 കിലോ മീറ്റർ നീളമുള്ള ഒരു ഡ്രൈവർ രഹിത യാത്രാ മേഖല പ്രഖ്യാപിച്ചിരിക്കുകയാണ് ദുബൈ റോഡ്സ് ആന്റ് ട്രാൻസ്പോർട് അതോറിറ്റി. ഇതുവഴി, ഡ്രൈവർ രഹിത വാഹനങ്ങൾ ഉപയോ​ഗിച്ച് കരയിലും വെള്ളത്തിലും യാത്ര ചെയ്യാൻ സൗകര്യമൊരുക്കും. ദുബൈ വേൾഡ് കോൺഗ്രസ് ആൻഡ് ചലഞ്ച് ഫോർ സെൽഫ് ഡ്രൈവിംഗ് ട്രാൻസ്‌പോർട്ടിൽ വെച്ചായിരുന്നു ഈ പ്രഖ്യാപനം. 

2030 ഓടെ ദുബൈയിലെ എല്ലാ യാത്രകളുടെയും 25% സെൽഫ് ഡ്രൈവിംഗ് യാത്രകളാക്കി മാറ്റാൻ ശ്രമിക്കുന്ന എമിറേറ്റിന്റെ സ്മാർട്ട് സെൽഫ് ഡ്രൈവിങ്ങ് ട്രാൻസ്‌പോർട്ട് സ്ട്രാറ്റജി നടപ്പിലാക്കാനുള്ള ആർ‌.ടി.എയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി. 

‌ദുബൈ മെട്രോയുടെ ഗ്രീൻ ലൈനിലെ അൽ ജദ്ദാഫിലുള്ള ക്രീക്ക് സ്റ്റേഷനെ ചുറ്റിപ്പറ്റിയുള്ള പ്രദേശങ്ങളെ ദുബൈ ക്രീക്ക് ഹാർബർ, ദുബൈ ഫെസ്റ്റിവൽ സിറ്റി എന്നിവയുമായി ബന്ധിപ്പിക്കുന്നതാണ് ഈ സെൽഫ് ഡ്രൈവിങ്ങ് മേഖല.

ആർടിഎയിലെ പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസിയുടെ സി ഇ ഒ അഹ്‌മദ് ബഹ്റൂസിയാൻ പറഞ്ഞതനുസരിച്ച്, ഈ മേഖലയിൽ യാത്ര ചെയ്യാൻ മെട്രോ, ഓട്ടോണമസ് ടാക്സികൾ, ഷട്ടിൽ ബസുകൾ, അബ്ര, മറ്റു ജലഗതാഗത മാർഗങ്ങൾ എന്നിവ ഉപയോഗിക്കാം. ക്രീക്ക് സ്റ്റേഷനിൽ ഇറങ്ങിയ ശേഷം, യാത്രക്കാർക്ക് ഓട്ടോണമസ് ബസോ അബ്രയോ ഉപയോഗിച്ച് ദുബൈ ക്രീക്ക് ഹാർബറിലേക്കോ ദുബൈ ഫെസ്റ്റിവൽ സിറ്റിയിലേക്കോ എളുപ്പത്തിൽ എത്തിച്ചേരാനാകും.

ഈ മേഖലയിൽ റോഡ് ശുചീകരണ വാഹനങ്ങൾ പോലും ഡ്രൈവർ രഹിതമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദുബൈയുടെ ഭാവി ഗതാഗത സങ്കൽപ്പങ്ങളുടെ ഒരു പ്രതിഫലനമാണ് ഈ സംരംഭമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The Roads and Transport Authority (RTA) in Dubai has launched a new project to create a 15-kilometer driverless transportation zone. This innovative initiative aims to revolutionize the transportation sector, enhancing efficiency, safety, and sustainability. The project is part of Dubai's smart city strategy, aligning with the vision to become a global leader in smart transportation systems.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാം ജുമൈറയിലെ സ്മാർട്ട് പൊലിസ് സ്റ്റേഷൻ താൽക്കാലികമായി അടച്ച് ദുബൈ പൊലിസ്

uae
  •  3 days ago
No Image

ഉദ്ഘാടനത്തിനൊരുങ്ങുന്ന മലപ്പുറത്തെ സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ മുഴുവന്‍ ക്ലാസ്മുറികളും എസി; രാജ്യത്ത് തന്നെ ആദ്യം- അഞ്ചര കോടി ചെലവിട്ട് നിര്‍മാണം

Kerala
  •  3 days ago
No Image

മുനമ്പം വഖഫ് വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

Kerala
  •  3 days ago
No Image

നിരന്തര തർക്കം, മർദനം, അശ്രദ്ധ; ഒരു ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ നഷ്ടപ്പെട്ടത് മൂന്ന് ജീവനുകൾ; നെടുവത്തൂരിലെ ദുരന്തത്തിന് പിന്നിൽ മദ്യലഹരിയും അശ്രദ്ധയും

Kerala
  •  3 days ago
No Image

ദുബൈയിലെ പ്രധാന റോഡുകളിൽ ഗതാ​ഗതക്കുരുക്ക് രൂക്ഷം: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും, എമിറേറ്റ്സ് റോഡിലും ഗതാഗതം തടസ്സം നേരിടുന്നു

uae
  •  3 days ago
No Image

കംപ്യൂട്ടര്‍ മൗസ് ക്ലിക്ക് ചെയ്യാനും സ്‌ക്രോള്‍ ചെയ്യാനും മാത്രമല്ല, സംഭാഷണങ്ങള്‍ കേള്‍ക്കുന്നുണ്ടെന്ന് പുതിയ പഠനം- ജാഗ്രത പാലിക്കുക, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ക്കും ഭീഷണി

Kerala
  •  3 days ago
No Image

ബാലുശ്ശേരി എകരൂരിൽ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

crime
  •  3 days ago
No Image

വീണ്ടും ബാങ്ക് ലയനം; പൊതുമേഖല ബാങ്കുകള്‍ മൂന്നായി ചുരുങ്ങും

National
  •  3 days ago
No Image

നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിനിടെ മുങ്ങിയത് 13,000 ജയിൽപുള്ളികൾ; പകുതിയോളം പേരും ഇപ്പോഴും കാണാമറയത്ത്, 540 ഇന്ത്യൻ കുറ്റവാളികളും ഒളിവിൽ

International
  •  3 days ago
No Image

സ്‌കൂളുകളില്‍ എ.ഐ പഠനം; അടുത്ത അധ്യയനവര്‍ഷത്തില്‍ മൂന്നാം ക്ലാസ് മുതല്‍ തുടങ്ങും

Kerala
  •  3 days ago