HOME
DETAILS

അയല്‍ക്കാരന്റെ നായയുടെ കുര; അനുകൂല ഉത്തരവെത്തി, പക്ഷേ സ്വസ്ഥമായുറങ്ങാന്‍ അബ്ദുള്‍ റസാഖ് ഇനിയില്ല

  
September 25 2025 | 06:09 AM

kozhikode-cancer-patient-dog-barking-complaint-human-rights-verdict

കോഴിക്കോട്: അര്‍ബുദം ബാധിച്ച് വേദനിക്കുന്ന ശരീരവും തളര്‍ന്ന മനസുമായി ഒന്ന് എവിടെയെങ്കിലും കിടക്കാന്‍ തോന്നിയിരുന്ന രാവുകളും പകലുകളും. പക്ഷേ, അയല്‍വാസിയുടെ നായയുടെ നിര്‍ത്താതെയുള്ള കുര കാരണം അബ്ദുള്‍ റസാഖിന് മനസമാധാനത്തോടെ സ്വന്തം വീട്ടിലൊന്ന് കണ്ണടക്കാന്‍ കഴിയില്ലായിരുന്നു. രോഗം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്നപ്പോള്‍ സ്വസ്ഥമായി ഒന്നുറങ്ങാന്‍ റസാഖിന് കഴിഞ്ഞിട്ടില്ല. ഒടുവില്‍ ഓഗസ്റ്റ് നാലിന് തിരുവണ്ണൂര്‍ മാനാരിയിലെ വി.വി അബ്ദുള്‍ റസാഖ് ഈ ലോകത്തോട് വിടപറഞ്ഞു. 

എന്നാലിപ്പോള്‍ അര്‍ബുദ രോഗിയുടെ സമാധാന ജീവിതത്തിന് നായയുടെ കുര തടസമുണ്ടാക്കുന്നതിനാല്‍ പരാതിയില്‍ മാനുഷിക സമീപനത്തോടെ പരിഹാരമുണ്ടാകണമെന്ന് മനുഷ്യാവകാശ കമ്മിഷന്റെ അനുകൂല ഉത്തരവെത്തിയിരിക്കുകയാണ്. എന്നാല്‍ ഈ ഉത്തരവ് വരുംമുന്നേ റസാഖ് അള്ളാഹുവിലേക്ക് മടങ്ങിയിരുന്നു.

റസാഖിന്റെ കിടപ്പുമുറിക്ക് സമീപമായിരുന്നു അയല്‍വാസിയുടെ നായക്കൂടുണ്ടായിരുന്നത്. മുന്‍പ് മകള്‍ക്ക് കുഞ്ഞുണ്ടായപ്പോള്‍ കൂട് വീടിന്റെ സമീപത്തു നിന്ന് മാറ്റണമെന്ന് റസാഖ്  അയല്‍വാസിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അയല്‍വാസി ഇക്കാര്യം കേട്ടഭാവം പോലും നടിച്ചില്ല. പിന്നാലെ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ റസാഖിന് അര്‍ബുദം സ്ഥിരീകരിച്ചു. ഒന്ന് സ്വസ്ഥമായി കിടക്കാന്‍ നായയുടെ കുര മൂലം സാധിക്കാതെ വന്നപ്പോള്‍ വീണ്ടും ഇക്കാര്യം അയല്‍വാസിയോട് ആവശ്യപ്പെട്ടു. കാര്യമില്ലാതായപ്പോള്‍ റസാഖിന്റെ ഭാര്യ സീനത്ത് പൊലിസിലും കോര്‍പറേഷനിലും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനുമെല്ലാം പരാതി നല്‍കി. 

മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്ന് ജൂലൈ അവസാനത്തോടെ പട്ടിക്കൂട് ഒരു മീറ്റര്‍ അകലേക്ക് മാറ്റാന്‍ ഉത്തരവുണ്ടായി. 

ഇതിനിടെ റസാഖിന്റെ ആരോഗ്യനില വഷളായി. റസാഖിന്റെ ദുരിതം കണ്ട് സഹിക്കവയ്യാതെ മകളും ഗൈനക്കോളജിസ്റ്റുമായ വി.വി ഷാനിബ വയനാട്ടിലേക്ക് സ്ഥലംമാറ്റം വാങ്ങി പിതാവിനേയും കൊണ്ട് അവിടേക്ക് താമസം മാറി. പിന്നീട് അവിടെനിന്നാണ് കീമോ ചികിത്സയ്ക്കായ് എം.വി.ആര്‍ കാന്‍സര്‍ സെന്ററിലേക്ക് കൊണ്ടുവന്നിരുന്നത്. 

റസാഖിന്റെ മരണശേഷം, കൂട് കിടപ്പുമുറിക്ക് സമീപത്ത് നിന്ന് മാറ്റണമെന്നും രാത്രിയില്‍ നായയെ പുറത്തിറക്കരുതെന്നും ആവശ്യപ്പെട്ട് സീനത്ത് വീണ്ടും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മിഷന്റെ വിധി വന്നിരിക്കുന്നത്. തന്റെ കൊച്ചുമകളെങ്കിലും സ്വസ്ഥമായി ഉറങ്ങട്ടെയെന്നാണ് സീനത്ത് പറയുന്നു. 

English Summary: Cancer patient V.V. Abdul Razak passed away after months of sleepless nights caused by a neighbor's constantly barking dog. Despite repeated requests to move the dog’s kennel away from his bedroom, no action was taken until shortly before his death



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും അതിശക്തമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്

Kerala
  •  4 days ago
No Image

കാലാവധി കഴിഞ്ഞ ലൈസൻസുപയോ​ഗിച്ച് വാഹനമോടിച്ചു, മറ്റുള്ളവരുടെ സ്വത്തുക്കൾക്ക് കേടുപാടുകൾ വരുത്തി; ഏഷ്യൻ പൗരന് 10000 ദിർഹം പിഴയിട്ട് ദുബൈ കോടതി

uae
  •  4 days ago
No Image

ഗതാഗതം സുഗമമാക്കും, റോഡ് കാര്യക്ഷമത വർധിപ്പിക്കും; ആറ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ദുബൈ ആർ‌ടി‌എ

uae
  •  4 days ago
No Image

ഷാഫി പറമ്പിലിനെതിരായ പൊലിസ് അതിക്രമത്തില്‍ വ്യാപക പ്രതിഷേധം; പലയിടത്തും സംഘര്‍ഷം, കാസര്‍കോട് പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Kerala
  •  4 days ago
No Image

ഒന്നര വര്‍ഷം മുന്‍പ് വിവാഹം, മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്

Kerala
  •  4 days ago
No Image

രക്ഷിതാക്കളോ സന്ദർശകരോ സ്കൂൾ ബസുകളിൽ കയറുന്നത് വിലക്കി യുഎഇ; ബസുകളിൽ പ്രവേശനം വിദ്യാർഥികൾക്കും സ്കൂൾ ജീവനക്കാർക്കും മാത്രം

uae
  •  4 days ago
No Image

'ഈ പ്രായത്തിലും എന്നാ ഒരിതാ...'; 79 കാരനായ ട്രംപിന് 65 കാരന്റെ ഹൃദയാരോഗ്യം; അസാധാരണ ആരോഗ്യമെന്ന് ഡോക്ടര്‍മാര്‍

International
  •  5 days ago
No Image

ഭക്ഷ്യവിഷബാധ: അൽ ഐനിലെ അൽ സുവൈദ മോഡേൺ ബേക്കറി അടച്ചുപൂട്ടി ADAFSA

uae
  •  5 days ago
No Image

എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങള തെരഞ്ഞെടുത്ത് കോൾ പാൽമർ; ആദ്യ മൂന്നിൽ ക്രിസ്റ്റ്യാനോയില്ല, മെസ്സി ഒന്നാമൻ

Football
  •  5 days ago
No Image

ഗ്ലോബൽ വില്ലേജ് 30ാം സീസൺ ബുധനാഴ്ച (2025 ഒക്ടോബർ 15) ആരംഭിക്കും; ടിക്കറ്റ് നിരക്ക്, തുറക്കുന്ന സമയം തുടങ്ങി നിങ്ങളറിയേണ്ട പ്രധാന കാര്യങ്ങൾ‌

uae
  •  5 days ago