HOME
DETAILS

ഈ ശിക്ഷ മതിയാവില്ല, പിടിമുറുക്കണം; മയക്കുമരുന്ന് നിയമം പരിഷ്‌കരിക്കാൻ കേന്ദ്രത്തെ സമീപിച്ച് കേരളം

  
സുധീർ കെ. ചന്ദനത്തോപ്പ് 
September 25 2025 | 01:09 AM

kerala approaches the union government to amend the narcotics law

തിരുവനന്തപുരം: സംസ്ഥാനത്ത് എക്‌സൈസ് വകുപ്പ് രജിസ്റ്റർ ചെയ്യുന്ന എൻ.ഡി.പി.എസ് കേസുകളിൽ ശിക്ഷാ നിരക്ക് കുത്തനെ കുറയുന്നു. 2016ൽ പ്രതിപട്ടികയിലുണ്ടായിരുന്ന 3217പേരിൽ 2331 പേർക്ക് ശിക്ഷ ലഭിച്ചപ്പോൾ കഴിഞ്ഞ വർഷം 7946പേരിൽ 4269 പേർക്ക് മാത്രമാണ് ശിക്ഷ ലഭിച്ചത്. ഈ വർഷം ഓഗസ്റ്റ് വരെ 8505 പ്രതികളിൽ 4580 പേർക്കേ ശിക്ഷ ലഭിച്ചുള്ളു. 2016ൽ 72 ശതമാനമായിരുന്നു ശിക്ഷാ നിരക്കെങ്കിൽ ഇപ്പോൾ അത് 54 ശതമാനമായി കുറഞ്ഞു. 

നിലവിലെ എൻ.ഡി.പി.എസ് നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് പ്രതികൾ രക്ഷപ്പെടുന്നതായാണ് എക്‌സൈസിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ എൻ.ഡി.പി.എസ് ആക്ടിൽ ഉൾപ്പെട്ട മയക്കുമരുന്നുകളുടെ ചെറിയ അളവ്, മീഡിയം അളവ്, വാണിജ്യപരമായ അളവ് എന്നീ പട്ടിക പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് എക്‌സൈസ് വകുപ്പ് സംസ്ഥാന സർക്കാർ വഴി കേന്ദ്രത്തിന് ശുപാർശ സമർപ്പിച്ചു. നിലവിലെ നിയമത്തിലെ പഴുതുകൾ അടച്ചും ശിക്ഷ, പിഴ എന്നിവ ഉയർത്തിയും സംസ്ഥാനത്ത് വർധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ വ്യാപനം തടയാനുള്ള എക്‌സൈസ് വകുപ്പിന്റെ നടപടികളുടെ തുടർച്ചയായാണിത്. 

ലഹരിക്കെതിരേ നിലവിലുള്ള കേന്ദ്രനിയമമേ സംസ്ഥാനത്തിനും തുടരാനാകൂ. പകരം സംസ്ഥാനത്തിന് മറ്റൊരു നിയമനിർമാണം സാധ്യമാകില്ല. ഈ സാഹചര്യത്തിലാണ് കേരളം പുതിയ ശുപാർശ സമർപ്പിച്ചിരിക്കുന്നത്. 

ഒരു വർഷം മുതൽ മുപ്പത് വർഷം വരെ തടവും പതിനായിരം രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ പിഴയും വധശിക്ഷയുമെല്ലാം 1985ൽ നിലവിൽവന്ന എൻ.ഡി.പി.എസ് നിയമത്തിൽ ശിക്ഷയുണ്ടെങ്കിലും ഇതിന് ധാരാളം പഴുതുകളുണ്ട്. ഇതാണ് കുറ്റവാളികളെ രക്ഷപ്പെടാൻ സഹായിക്കുന്നത്. 2015ൽ നിയമം ഭേദഗതി ചെയ്ത് കൂടുതൽ കർശനമാക്കിയിട്ടുണ്ടെങ്കിലും പഴുതുകൾ പൂർണമായും അടയ്ക്കപ്പെട്ടിട്ടില്ല. പിടിക്കപ്പെടുന്ന ലഹരിമരുന്നിന്റെ അളവിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം നൽകുന്നതടക്കമുള്ള നടപടികൾ. പലപ്പോഴും നിയമത്തിലെ പഴുതുകൾ ചെറിയ ശിക്ഷയിലൊതുങ്ങാനോ പ്രതികൾ രക്ഷപ്പെടാനോ വഴിയൊരുക്കുന്നുണ്ട്. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ലഹരിവ്യാപനം തടയാനും കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനും കഴിയുന്ന വിധത്തിൽ നിയമഭേദഗതിക്കാണ് കേരളം ഇടപെടൽ നടത്തുന്നത്. 

അതിനിടെ, സംസ്ഥാനത്ത് എക്‌സൈസ് കേസുകളുടെ എണ്ണം ഇക്കൊല്ലം സർവകാല റിക്കോർഡിലെത്തി. 2016ൽ 3217 പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി 2985 കേസുകളാണ് രജിസ്റ്റർ ചെയ്തത്. പിന്നീടത് കൊവിഡ് കാലത്തൊഴികെ മറ്റ് വർഷങ്ങളിൽ കുത്തനെ  കൂടി. കഴിഞ്ഞ വർഷം 8160 കേസുകളാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ, ഇക്കൊല്ലം ഓഗസ്റ്റ് ആയപ്പോൾ തന്നെ കേസുകളുടെ എണ്ണം സർവകാല റിക്കോർഡായ 8622 ൽ എത്തിയിട്ടുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിധവയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്; വ്യാജ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി പൊലിസ്; ബോട്ടുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ

National
  •  4 days ago
No Image

ഇന്ത്യാ സംഖ്യത്തിന്റെ വഴി മുടക്കാന്‍ ഉവൈസി; ബീഹാറില്‍ 100 സീറ്റില്‍ മത്സരിക്കാൻ ഒരുങ്ങി എഐഎംഐഎം

National
  •  4 days ago
No Image

മർവാൻ ബർഗൂത്തിയെ മോചിപ്പിക്കാൻ വിസമ്മതിച്ച് ഇസ്‌റാഈൽ; ആരാണ് സയണിസ്റ്റുകൾ ഭയപ്പെടുന്ന 'ഫലസ്തീന്റെ നെൽസൺ മണ്ടേല'?

International
  •  4 days ago
No Image

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ 10 പ്രതികൾ; കേസെടുത്ത് ക്രൈംബ്രാഞ്ച് 

Kerala
  •  4 days ago
No Image

ഗില്ലാട്ടത്തിൽ തകർന്നത് സച്ചിന്റെ 28 വർഷത്തെ റെക്കോർഡ്; ചരിത്രമെഴുതി ഇന്ത്യൻ നായകൻ

Cricket
  •  4 days ago
No Image

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടിയ സംഭവം: ഡോക്ടർ ആശുപത്രി വിട്ടു; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്

Kerala
  •  4 days ago
No Image

ഒരിക്കൽ ഫോൺ മോഷ്ടിച്ച കടയിൽ തന്നെ വീണ്ടും മോഷ്ടിക്കാൻ കയറി; കള്ളനെ കൈയോടെ പിടികൂടി ജീവനക്കാർ; പ്രതിയെ നാടുകടത്താൻ ഉത്തരവിട്ട് കോടതി

uae
  •  4 days ago
No Image

രാജസ്ഥാന് ഇനി പുതിയ നായകൻ, സഞ്ജുവും മറ്റൊരു സൂപ്പർതാരവും ടീം വിടുന്നു; റിപ്പോർട്ട്

Cricket
  •  4 days ago
No Image

പല്ല് മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ പിഴവ്; യുവാവിന് 24 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

uae
  •  4 days ago
No Image

ഫുട്ബാളിലെ ഏറ്റവും മികച്ച അഞ്ച്‌ താരങ്ങൾ അവരാണ്: ജൂലിയൻ അൽവാരസ്

Football
  •  4 days ago