HOME
DETAILS

കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ കടകളില്‍ ക്യൂആര്‍ കോഡുകള്‍ നിര്‍ബന്ധമാക്കി യുപി സര്‍ക്കാര്‍

  
Ashraf
July 13 2025 | 15:07 PM

Yogi government in Uttar Pradesh has directed that QR code stickers be placed on shops located along the Kanwar Yatra route

ലക്‌നൗ: യുപിയില്‍ കന്‍വാര്‍ യാത്ര കടന്നുപോകുന്ന ഇടങ്ങളിലെ കടകളില്‍ ക്യൂ ആര്‍ കോഡ് സ്റ്റിക്കറുകള്‍ പതിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കി യോഗി സര്‍ക്കാര്‍. ഈ സ്റ്റിക്കറുകളില്‍ കടകളിലെ മെനു എന്താണെന്ന് പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവിലുണ്ട്. ക്യൂ ആര്‍ കോഡില്‍ പേരും, ഐഡന്റിറ്റിയും വ്യക്തമാക്കേണ്ടതിനാല്‍ ഇത് മുസ്‌ലിം കച്ചവടക്കാരെ ലക്ഷ്യം വെച്ചുള്ള നടപടിയാണെന്ന് ഇതിനോടകം ആരോപണമുണ്ട്. 

മീററ്റ് മുതല്‍ മുസഫര്‍ നഗര്‍ വരെയുള്ള കന്‍വര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ കടക്കാര്‍ക്കാണ് നടപടി ബാധകം. എല്ലാ ഭക്ഷണശാലകളും ക്യൂആര്‍ കോഡ് ഫുഡ് സേഫ്റ്റി കണക്ട് ആപ്പുമായി ലിങ്ക് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. കാന്‍വര്‍ യാത്രികര്‍ക്ക് സുരക്ഷിതമായ ഭക്ഷണം ലഭിക്കുന്നതിനാണ് പുതിയ നടപടിയെന്നാണ് അധികൃതരുടെ വാദം. 

കഴിഞ്ഞ വര്‍ഷം റെസ്റ്റോറന്റുകളിലും, പഴക്കടകളിലും, തട്ടുകടകളിലും ഉടമകള്‍ ഹിന്ദുക്കളോ, മുസ്‌ലിങ്ങളോ ആണോ എന്ന് സൂചിപ്പിക്കുന്ന പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് യോഗി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഉത്തര്‍പ്രദേശിന് പിന്നാലെ ഉത്തരാഖണ്ഡ് സര്‍ക്കാരും സമാനമായ നടപടികള്‍ സ്വീകരിച്ചതോടെ വലിയ വിമര്‍ശനങ്ങള്‍ ഇതിനെതിരെ ഉയരുകയും ചെയ്തു. സമാനമാണ് ഇത്തവണത്തെ ക്യൂ ആര്‍ കോഡ് സംവിധാനമെന്നും ആരോപണം ഉയരുന്നുണ്ട്. ഇത്തരം നടപടികളിലൂടെ യുപി സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കുകയാണെന്ന് കോണ്‍ഗ്രസ് എംപി ഇംറാന്‍ മസൂദ് ചോദിച്ചു. 

അതിനിടെ ക്യൂആര്‍ കോഡ് നിര്‍ബന്ധമാക്കുന്നതിനെതിരെ നിരവധിയാളുകള്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. ഇവ ജൂലൈ 15ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. 

Yogi government in Uttar Pradesh has directed that QR code stickers be placed on shops located along the Kanwar Yatra route. These stickers must display the shop’s menu as well. Since the QR code must include the name and identity of the shop owner, there are already allegations that this move targets Muslim shopkeepers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തുകൾ ക്രമീകരിച്ചുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം വൈകുന്നു

Kerala
  •  2 hours ago
No Image

നിപ: ആറ് ജില്ലകളിലെ ആശുപത്രികൾക്ക് ജാഗ്രത നിർദേശം

Kerala
  •  2 hours ago
No Image

പാമ്പുകടി മരണം കൂടുന്നു; 'നോട്ടിഫയബിൾ ഡിസീസ്' ആയി പ്രഖ്യാപിക്കണമെന്ന കേന്ദ്ര നിർദേശം നടപ്പാക്കാതെ കേരളം 

Kerala
  •  2 hours ago
No Image

പുനഃസംഘടനയെ ചൊല്ലി ബി.ജെ.പിയിൽ തമ്മിലടി

Kerala
  •  2 hours ago
No Image

പിഎസ്ജിയെ വീഴ്ത്തി ലോക ചാമ്പ്യന്മാരായി ചെൽസി; കിരീട നേട്ടത്തിനൊപ്പം പിറന്നത് പുതിയ ചരിത്രം

Football
  •  3 hours ago
No Image

കേരളത്തിൽ ബുധനാഴ്ച മുതൽ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  3 hours ago
No Image

അര ഗ്രാമിന് 3000 വരെ; ഡി-അഡിക്ഷന്‍ സെന്ററിലെ രോഗികള്‍ക്ക് മയക്കുമരുന്ന് വിറ്റു; ജീവനക്കാരന്‍ പിടിയിൽ

Kerala
  •  10 hours ago
No Image

മിസ്റ്റര്‍ പെരുന്തച്ചന്‍ കുര്യന്‍ സാറേ ! യൂത്ത് കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് ഉളി എറിഞ്ഞ് വീഴ്ത്തരുതേ... പിജെ കുര്യനെ വിമര്‍ശിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി 

Kerala
  •  11 hours ago
No Image

ഒറ്റപ്പെട്ട മഴ തുടരും; നാളെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  11 hours ago
No Image

വയനാട് പടിഞ്ഞാറത്തറയിൽ സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 19 കാരൻ മുങ്ങിമരിച്ചു

Kerala
  •  11 hours ago