HOME
DETAILS

മഴക്കാലത്ത് നിങ്ങള്‍ ആരോഗ്യത്തോടെ ഇരിക്കാന്‍ നിര്‍ബന്ധമായും പാലിക്കേണ്ട അഞ്ച് ആരോഗ്യകാര്യങ്ങള്‍

  
Laila
July 15 2025 | 05:07 AM

Stay Healthy During the Monsoon Simple Tips for a Safe Rainy Season

 


മഴക്കാലമായാല്‍ രോഗാണുക്കള്‍ കൂടുതലായി പടരും. അതുകൊണ്ട് തന്നെ ലളിതമായ മുന്‍കരുതലുകളും ബുദ്ധിപരമായ ജീവിതശൈലി തിരഞ്ഞെടുപ്പുകളുമാണ് ഇവിടെ ആവശ്യം. എന്നാല്‍ നന്നായി മണ്‍സൂണ്‍ നമുക്ക് ആസ്വദിച്ച് ജീവിക്കാം. 

മഴക്കാലത്ത് ആരോഗ്യത്തോടെയിരിക്കാന്‍ ചില മുന്‍കരുതലുകള്‍ നല്ലതാണ്. മണ്‍സൂണ്‍ പോലുളള ദുര്‍ബലമായ കാലാവസ്ഥ സാഹചര്യങ്ങളില്‍ ശരിയാ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. 


കൊതുകുകളെ അകറ്റുക

മഴക്കാലത്ത് കൊതുകുകള്‍ പെറ്റുപെരുകാന്‍ സാധ്യത ഏറെയാണ്. മലേറിയ, ഡെങ്കി  തുടങ്ങിയ രോഗാണുക്കള്‍ പരുത്തുന്ന രോഗങ്ങള്‍ക്കു കാരണവും കൊതുകുകളാണ്. അതിനായി കൊതുകിനെ തുരത്താന്‍ മുന്‍കരുതലുകള്‍ എടുക്കുക. വാതിലുകളും ജനാലകളും അടച്ചിടുക. മറ്റു മുന്‍കരുതലുകളും ചെയ്യുക.

 

slil.jpg

ഹെര്‍ബല്‍ ചായ

മഴക്കാലത്ത് കുടിക്കാന്‍ പറ്റിയ ഏറ്റവും നല്ല ചായ ഹെര്‍ബല്‍ ചായയാണ്. ചുമയും ജലദോഷവും ഒക്കെ മഴക്കാലമായാല്‍ വിട്ടൊഴിയില്ല. അതിനൊക്കെ ബെസ്റ്റാണ് ഈ ചായ. നിങ്ങളുടെ അടുക്കളയിലുള്ള ചേരുവകളും ഔഷധസസ്യങ്ങളും ഉപയോഗിച്ചു തന്നെ ഹെര്‍ബല്‍ ടീ ഉണ്ടാക്കാവുന്നതാണ്. ഇഞ്ചിയും ഗ്രാമ്പുവും തുളസിയും കറുകപ്പട്ടയും കുരുമുളകും പുതിനയും തുടങ്ങിയവയൊക്കെ വീട്ടില്‍ തന്നെ ഉണ്ടാവും. ഇതു മതി ഹെര്‍ബല്‍ ടി തയാറാക്കാന്‍. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും രോഗങ്ങളെ ചെറുക്കാന്‍ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു. 


പുതിയ ഭക്ഷണം

മഴക്കാലത്ത് വൃത്തിയുള്ള ഭക്ഷണം കഴിക്കുക. അതും അപ്പോള്‍ തന്നെ ഉണ്ടാക്കിയത്. ഭക്ഷണം ശരിയായ രീതിയില്‍  സൂക്ഷിക്കുകയും വേണം. വൃത്തിയില്ലാത്ത ഭക്ഷണം കഴിച്ചാല്‍ ബാക്ടീരിയയുടെ സാന്നിധ്യം മൂലം ഭക്ഷ്യവിഷബാധയ്ക്കും മറ്റും കാരണമായേക്കാം. പച്ചക്കറികളും പഴങ്ങളും മുറിച്ചു വയ്ക്കാതിരിക്കുക. ഇങ്ങനെ ചെയ്താല്‍ ഈര്‍പ്പമുള്ള കാലാവസ്ഥയായതിനാല്‍ പെട്ടെന്നു കേടുവരും. വീട്ടില്‍ തന്നെ ഉണ്ടാക്കി കഴിക്കുക. അസംസ്‌കൃത ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും ചെയ്താല്‍ ആരോഗ്യത്തോടെ ഇരിക്കാന്‍ സാധിക്കും. നന്നായി കഴുകിയെടുത്തു പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുക. 

 

meals.jpg

പോഷകസമൃദ്ദമായ ഭക്ഷണം

മഴക്കാലത്ത് പോഷകസമൃദ്ദമായ ഭക്ഷണമാണ് കഴിക്കേണ്ടത്. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ക്കൊപ്പം ഇവ പോഷകമുള്ളതുമായിരിക്കണം. മഴക്കാല രോഗങ്ങളെ തടയുന്നതിലും ചികിത്സിക്കുന്നതിലും ആരോഗ്യകരമായ ഭക്ഷണക്രമം പങ്കു വഹിക്കുന്നുണ്ട്. നിങ്ങളുടെ പ്രതിരോധശേഷി എത്ര മികച്ചതാണോ അത്രത്തോളം നിങ്ങളുടെ ശരീരം രോഗങ്ങളെ ചെറുക്കുന്നതായിരിക്കും. വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണം മാത്രം കഴിക്കുക. ഇതില്‍ മഞ്ഞള്‍, തേന്‍, ഇഞ്ചി, വെളുത്തുള്ളി, കടുക്, മല്ലി തുടങ്ങിയവയും ഉള്‍പ്പെടുത്തുക. 

ശുചിത്വം

വ്യക്തി ശുചിത്വം ഏവര്‍ക്കും അത്യാവശ്യമാണ്. അണുബാധ തടയുന്നതിനായി പതിവായി നിങ്ങള്‍ കൈ കഴുകേണ്ടതുണ്ട്. വീട്ടില്‍ നിന്നു പുറത്തിറങ്ങേണ്ടി വന്നാല്‍ കുട, റെയിന്‍കോട്ട്, വാട്ടര്‍പ്രൂഫ് പാദരക്ഷകള്‍ എന്നിവ കൈയിലുണ്ടെന്ന് ഉറപ്പുവരുത്തുക. വീട്ടിലേക്ക് തിരിച്ചു പോകുമ്പോഴോ മഴയില്‍ നനഞ്ഞതിനു ശേഷമോ കുളിക്കുന്നത് നിങ്ങളുടെ ശരീര താപനില സ്ഥിരപ്പെടുത്താന്‍ സഹായിക്കുന്നതാണ്. 

 

herb.jpg


കഴിക്കാവുന്നതും ഒഴിവാക്കേണ്ടതും

പ്രോബയോട്ടിക്‌സും പുളിപ്പിച്ച ഭക്ഷണവും കഴിക്കാവുന്നതാണ്. ചെറുചൂടുള്ള നാരങ്ങാവെള്ളവും ഇഞ്ചിയും വെളുത്തുള്ളിയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും മസാല ചായ കുടിക്കുന്നതും ഉണങ്ങിയ പഴങ്ങള്‍ തിന്നുന്നതും വേവിച്ച പച്ചക്കറികള്‍ കഴിക്കുന്നതും വളരെ നല്ലതാണ്.
 
പാടില്ലാത്തവ

തെരുവില്‍ നിന്നു വാങ്ങി കഴിക്കുന്ന ഭക്ഷണങ്ങള്‍, പ്രത്യേകിച്ച് വറുത്തവ.
തണുത്ത പാനീയങ്ങള്‍, അസംസ്‌കൃത പഴങ്ങളും ഇലക്കറികളും, കടല്‍ ഭക്ഷണവിഭവങ്ങളും ഒഴിവാക്കുന്നത് നല്ലതാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

12 സ്വകാര്യ സ്‌കൂളുകളില്‍ 11, 12 ക്ലാസുകളില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി അബൂദബി വിദ്യാഭ്യാസ വകുപ്പ്, നടപടിക്ക് പിന്നിലെ കാരണമിത്

uae
  •  a day ago
No Image

കുടിയേറ്റം തടഞ്ഞു, അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ യുവാവിനെ മര്‍ദ്ദിച്ചു; കൊല്ലപ്പെട്ടത്  അമേരിക്കന്‍ പൗരന്‍; 'ഭീകര കൊലപാതക'മെന്ന് യു.എസ്, അന്വേഷണം വേണമെന്ന് ആവശ്യം

International
  •  a day ago
No Image

വിസ് എയര്‍ നിര്‍ത്തിയ റൂട്ടുകളില്‍ ഇനി ഇത്തിഹാദിന്റെ തേരോട്ടം; ടിക്കറ്റ് നിരക്കിലേക്ക് ഉറ്റുനോക്കി വിനോദസഞ്ചാരികള്‍

qatar
  •  a day ago
No Image

നീതി നടപ്പാകണമെന്ന ആവശ്യവുമായി തലാലിന്റെ കുടുംബം; നിമിഷപ്രിയയുടെ മോചന ശ്രമങ്ങൾക്ക് വെല്ലുവിളി തുടരുന്നു

Kerala
  •  a day ago
No Image

പലചരക്ക് കടകള്‍ വഴി പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി സഊദി

Saudi-arabia
  •  a day ago
No Image

കീമില്‍ ഈ വര്‍ഷം ഇടപെടില്ലെന്ന് സുപ്രിം കോടതി, റാങ്ക്പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേ ഇല്ല, കേരള സിലബസുകാര്‍ക്ക് തിരിച്ചടി; ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ തുടരും 

Kerala
  •  a day ago
No Image

ഒഡിഷയിൽ കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യ: രാജ്യത്തിന് വേണ്ടത് മോദിയുടെ മൗനമല്ല, നീതിയാണ്, ഉത്തരവാദിത്തമാണ്; മോദിക്കെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം

National
  •  a day ago
No Image

ഗതാഗതക്കുരുക്ക് അഴിക്കാന്‍ യുഎഇ; ദുബൈ മെട്രോയും ഇത്തിഹാദ് റെയിലും തുറന്നിടുന്ന സാധ്യതകള്‍

uae
  •  a day ago
No Image

കുട്ടികളുടെ ആധാര്‍ പുതുക്കിയില്ലേ...പണി കിട്ടും; ഏഴ് വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കില്‍ നിര്‍ജ്ജീവമാകും

Tech
  •  a day ago
No Image

കാവട് യാത്ര: ഭക്ഷണശാലകളിൽ ഉടമകളുടെ വിവരപ്രദർശനം; സർക്കാരുകളോട് വിശദീകരണം തേടി സുപ്രിംകോടതി

National
  •  a day ago