HOME
DETAILS

ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യൻ ബാറ്റർമാർക്ക് തിരിച്ചടി; ജോ റൂട്ട് ഒന്നാമത്

  
Ajay
July 16 2025 | 16:07 PM

Joe Root Tops ICC Test Rankings as Indian Batsmen Shubman Gill Yashasvi Jaiswal Slip

ലോർഡ്‌സ്: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച ഇംഗ്ലണ്ട് ബാറ്റർ ജോ റൂട്ട് ഐസിസി പുരുഷ ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ലോർഡ്‌സിൽ നടന്ന മത്സരത്തിൽ ആദ്യ ഇന്നിങ്‌സിൽ 104 റൺസും രണ്ടാം ഇന്നിങ്‌സിൽ 40 റൺസും നേടിയ റൂട്ട്, ഇംഗ്ലണ്ടിനെ 22 റൺസിന്റെ ആവേശകരമായ ജയത്തിലേക്ക് നയിച്ചു. ഈ പ്രകടനത്തോടെ സഹതാരം ഹാരി ബ്രൂക്കിനെ പിന്തള്ളി റൂട്ട് 888 റേറ്റിംഗ് പോയിന്റുമായി ഒന്നാമതെത്തി.

എന്നാൽ, ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്‌മൻ ഗിൽ ലോർഡ്‌സിൽ 16, 6 എന്നിങ്ങനെ നിരാശാജനകമായ പ്രകടനം കാഴ്ചവച്ചതിനാൽ മൂന്ന് സ്ഥാനങ്ങൾ താഴ്ന്ന് 765 പോയിന്റുമായി ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബ്രൂക്ക് 862 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് വീണപ്പോൾ, ന്യൂസിലൻഡിന്റെ കെയ്ൻ വില്യംസൺ 867 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.

വെസ്റ്റ് ഇൻഡീസിനെതിരായ 3-0ന്റെ പരമ്പര വിജയത്തിന് ശേഷം ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് 816 പോയിന്റുമായി ഇന്ത്യയുടെ യശസ്വി ജയ്‌സ്വാളിനെ (801 പോയിന്റ്) മറികടന്ന് നാലാം സ്ഥാനം നേടി. ജയ്‌സ്വാൾ അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു. ഇന്ത്യയുടെ ഋഷഭ് പന്ത് ഒരു സ്ഥാനം താഴ്ന്ന് 779 പോയിന്റുമായി എട്ടാം സ്ഥനത്താണ്.

ലോർഡ്‌സ് ടെസ്റ്റിൽ 72, 61* എന്നിങ്ങനെ സ്കോർ ചെയ്ത രവീന്ദ്ര ജഡേജ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 34-ാം സ്ഥാനത്തെത്തി. 100, 39 എന്നീ സ്കോറുകളുമായി കെ.എൽ. രാഹുൽ അഞ്ച് സ്ഥാനങ്ങൾ ഉയർന്ന് 35-ാം സ്ഥാനത്താണ്. ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്സ് 77 റൺസും 5 വിക്കറ്റും നേടിയ പ്രകടനത്തോടെ ബാറ്റർമാരിൽ 42-ാം സ്ഥാനത്തും ബൗളർമാരിൽ 45-ാം സ്ഥാനത്തും എത്തി.

ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, നഥാൻ ലിയോൺ, മിച്ചൽ സ്റ്റാർക്ക്, സ്കോട്ട് ബൊളാൻഡ് എന്നിവർ ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിൽ ആദ്യ പത്തിൽ ഇടം നേടി. വെസ്റ്റ് ഇൻഡീസിനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ ഹാട്രിക്ക് നേടിയ ബൊളാൻഡ് ആറ് സ്ഥാനങ്ങൾ ഉയർന്ന് ആറാം സ്ഥാനത്തെത്തി. 1958-ന് ശേഷം ഒരു ടീമിന്റെ അഞ്ച് ബൗളർമാർ ആദ്യ പത്തിൽ ഇടം നേടുന്നത് ഇതാദ്യമാണ്. ബൊളാൻഡിന്റെ 62 വിക്കറ്റിന് 16.53 എന്ന ശ്രദ്ധേയമായ ബൗളിംഗ് ശരാശരി ഐസിസി ഹാൾ ഓഫ് ഫെയിമിലെ ജോർജ്ജ് ലോഹ്മാന്, സിഡ്നി ബാർണസിന് പിന്നിൽ മാത്രമാണ്.

Joe Root reclaimed the top spot in the ICC Men’s Test Batting Rankings, overtaking Harry Brook after scoring 104 and 40 in England’s 22-run win over India in the third Test at Lord’s. India’s Shubman Gill dropped three places to ninth, Yashasvi Jaiswal fell to fifth, and Rishabh Pant slipped to eighth. Ravindra Jadeja and KL Rahul climbed to 34th and 35th, respectively. Australia’s Steve Smith rose to fourth, while their bowlers dominated the top 10.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലാലിന്റെ കുടുംബം പൊറുക്കുമോ നിമിഷപ്രിയയോട്?;  പ്രതീക്ഷ കൈവിടാതെ ചര്‍ച്ച തുടരുന്നു 

Kerala
  •  a day ago
No Image

ദുബൈയിലെ വിസ അപേക്ഷാനടപടികള്‍ കാര്യക്ഷമമാക്കും; പദ്ധതിയുമായി ജിഡിആര്‍എഫ്എ

uae
  •  a day ago
No Image

അമേരിക്കയിലെ അലാസ്‌കയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്, ആളുകളോട് മാറിത്താമസിക്കാൻ നിർദേശം 

International
  •  a day ago
No Image

മലയാള ഭാഷാ ബിൽ വീണ്ടും സഭയിലെത്തും; ഭേദഗതികളോടെ എത്തുന്നത് രാഷ്ട്രപതി അനുമതി നിഷേധിച്ച ബില്ല്

Kerala
  •  a day ago
No Image

രോഗബാധിതരായ തെരുവുനായ്ക്കൾക്ക് 'ദയാവധം'; തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി, എ.ബി.സി കേന്ദ്രങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തിയാൽ കേസ് 

Kerala
  •  a day ago
No Image

ജഡ്ജിമാർക്കെതിരേ ഫേസ്ബുക്ക്  പോസ്റ്റിട്ടയാൾക്ക് മൂന്ന് ദിവസത്തെ തടവുശിക്ഷ വിധിച്ച് ഹൈക്കോടതി

Kerala
  •  a day ago
No Image

കേരളത്തിൽ കനത്ത മഴ; ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala
  •  a day ago
No Image

അബൂദബിയിലെ രണ്ട് മാളുകളിലേക്ക് കൂടി പെയ്ഡ് പാര്‍ക്കിങ് സൗകര്യം വ്യാപിപ്പിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍

uae
  •  a day ago
No Image

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; മകള്‍ വൈഭവിയെ യുഎഇയില്‍ സംസ്‌കരിക്കും

uae
  •  a day ago
No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  a day ago