
തലാലിന്റെ കുടുംബം പൊറുക്കുമോ നിമിഷപ്രിയയോട്?; പ്രതീക്ഷ കൈവിടാതെ ചര്‍ച്ച തുടരുന്നു

സന്‍ആ: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒവിവാക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടരുന്നു. സൂഫി പണ്ഡിതന് ഉമര്‍ ഹഫീളിന്റെ പ്രതിനിധികളാണ് കൊല്ലപ്പെട്ട യമനി യുവാവ് തലാല്‍ മഹ്ദിയുടെ കുടംബവുമായി ചര്‍ച്ച നടത്തുന്നത്.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിലാണ് ചര്‍ച്ചകള്‍ക്ക് തുടക്കമായത്. ചര്‍ച്ചകള്‍ ആശാവഹമാണെന്നും ഇന്നത്തെ തുടര്‍ചര്‍ച്ചയില്‍ സന്തോഷകരമായ തീരുമാനം പ്രതീക്ഷിക്കാമെന്നും പ്രതിനിധി സംഘം കാന്തപുരത്തെ അറിയിച്ചിട്ടുണ്ട്. വടക്കന്‍ യെമനിലാണ് യോഗം നടക്കുന്നത്. സൂഫി പണ്ഡിതന് ശൈഖ് ഹബീബ് ഉമറിനും തലാലിന്റെ സഹോദരനും പുറമെ യമന്‍ ഭരണകൂട പ്രതിനിധികള്‍, ജിനായത് കോടതി സുപ്രിം ജഡ്ജ്, ഗോത്ര തലവന്മാര് എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. നിമിഷക്ക് മാപ്പു നല്‍കില്ല എന്ന കുടുംബത്തിന്റെ നിലപാടില്‍ മാറ്റമുണ്ടാകുമെന്നാണ് വിഷയത്തില്‍ ഇടപെടുന്നവരുടെ പ്രതീക്ഷ.
നിമിഷക്ക് മാപ്പുനല്‍കില്ലെന്നും വധശിക്ഷയില്‍ കുറഞ്ഞ മറ്റൊരു ഒത്തുതീര്‍പ്പിനും കുടുംബം തയാറല്ലെന്നും കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ സഹോദരന് അബ്ദുല്‍ ഫത്താഹ് മഹ്ദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തങ്ങള്‍ ദിയാധനം വാങ്ങി കേസ് ഒത്തുതീര്‍പ്പാക്കില്ല. പണം കൊടുത്ത് രക്തത്തെ വാങ്ങാന്‍ കഴിയില്ലെന്നും അദ്ദേഹം ഇന്നലെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.
ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച ഫത്താഹ് എന്നാല്‍, കുടുംബം ഒത്തുതീര്പ്പിലെത്തിയിട്ടില്ലെന്നും വ്യക്തമാക്കി. പോസ്റ്റിനൊപ്പം കാന്തപുരം പുറത്തുവിട്ട വധശിക്ഷ നീട്ടിയതായുള്ള സര്‍ക്കുലറും തലാലിന്റെ സഹോദരന് പങ്കുവെച്ചിരുന്നു. ഇന്ത്യയില്‍ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തയാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെ ഈ സര്‍ക്കുലറിന്റെ ആധികാരികതയെ ചിലര്‍ ചോദ്യംചെയ്തിരുന്നു. അതിനിടെ, അബ്ദുല്‍ ഫത്താഹിന്റെ ഫേസ്ബുക്ക് പോസ്റ്റിനു കമന്റായി മലയാളികളുടെ കമന്റുകള്‍ കൂടുതല്‍ പ്രകോപനത്തിന് ഇടയാക്കിയിട്ടുണ്ട്. തലാലിന്റെ സുഹൃത്തുക്കളും സ്വദേശികളും ഉള്‍പ്പെടെ മലയാളികളുടെ കമന്റിന് മറുപടിയുമായി രംഗത്തുവന്നിരുന്നു. യമനികളെ പ്രകോപിപ്പിക്കുന്ന കമന്റുകളാണ് സമൂഹമാധ്യമത്തില്‍ അറബി ഭാഷയിലടക്കം വരുന്നത്. ഇതു നിമിഷപ്രിയയുടെ മോചനത്തെ ബാധിക്കുമോയെന്ന ആശങ്ക നിലവിലുണ്ട.്
ഇന്ത്യയിലെ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയും ക്രെഡിറ്റ് സംബന്ധിച്ച വിവാദങ്ങളും യമന്‍ പൗരന്മാരുടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വധശിക്ഷ ഒത്തുതീര്‍പ്പാക്കുന്നത് എതിര്‍ക്കുന്നവരാണ് ഇത്തരം പോസ്റ്റുകളും പ്രചാരണവും നടത്തുന്നത്.
മാപ്പുനല്‍കണമെന്ന് യമന്‍ മനുഷ്യാവാകാശ പ്രവര്‍ത്തക
നിമിഷപ്രിയക്ക് മാപ്പുനല്‍കണമെന്ന് യമനിലെ മനുഷ്യാവകാശ പ്രവര്‍ത്തക, ശൈഖ സോണിയ സ്വാലിഹ്. തലാലിന്റെ സഹോദരന്റെ പോസ്റ്റിന് കമന്റായാണ് അവര്‍ ഇക്കാര്യം കുറിച്ചത്. താന്‍ നിമിഷപ്രിയയെയും കൂടെയുണ്ടായിരുന്ന നഴ്സ് ഹനാനെയും ജയിലില്‍ സന്ദര്‍ശിച്ചെന്നും അവരുടെ കഥ പൂര്‍ണമായും കേട്ടെന്നും സോണിയ സ്വാലിഹ് പറഞ്ഞു. വധശിക്ഷയിലൂടെ തലാലിനെ തിരിച്ചുകൊണ്ടുവരാനാകില്ലെന്നും ബ്ലഡ് മണിയിലൂടെ അവരുടെ ഭര്‍ത്താവിനെയും കുട്ടികളെയും പരിഗണിച്ചെങ്കിലും മാപ്പുനല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Ongoing negotiations in Yemen seek to commute the death sentence of Indian nurse Nimisha Priya. Religious leaders, legal authorities, and family members of the deceased are involved. Despite resistance from the victim's family, human rights activists call for mercy.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഫേസ്ബുക്കിൽ കോപ്പിയടിക്ക് പൂട്ടിട്ട് മെറ്റ: വ്യാജ പ്രൊഫൈലുകൾക്ക് വരുമാനം നഷ്ടം, അക്കൗണ്ടും പോകും
Tech
• a day ago
ഇന്ത്യൻ ടീമിൽ അവനൊരു സിംഹത്തെ പോലെയാണ്: ഇന്ത്യൻ അസിസ്റ്റന്റ് കോച്ച്
Cricket
• a day ago
'പ്രധാനാധ്യാപികയ്ക്ക് സസ്പെന്ഷന്, കൊല്ലം എ.ഇഒയോട് വിശദീകരണം തേടി' വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയുമായി സര്‍ക്കാര്‍
Kerala
• a day ago
14ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; വീണ്ടും ചരിത്രം സൃഷ്ടിച്ച് വൈഭവ് സൂര്യവംശി
Cricket
• a day ago
'സ്കൂളിനും പ്രധാനാധ്യാപികക്കും വീഴ്ച പറ്റി' വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്
Kerala
• a day ago
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: കുട്ടികള്‍ പറയുന്നത് കേള്‍ക്കാത്തതാണ് കാരണമെന്ന പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ചിഞ്ചു റാണി
Kerala
• a day ago
തിരിച്ചുവരവിൽ പിറന്നത് പുതിയ നാഴികക്കല്ല്; വമ്പൻ നേട്ടത്തിന്റെ തിളക്കത്തിൽ നെയ്മർ
Football
• a day ago
പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ച് യു.എസ്
International
• a day ago
കണ്ണുരുട്ടി ട്രംപ്, മാപ്പു പറഞ്ഞ് നെതന്യാഹു; ഗസ്സയില്‍ കാത്തലിക്കന്‍ ചര്‍ച്ചിന് നേരെ നടത്തിയ സംഭവം അബദ്ധത്തില്‍ സംഭവിച്ചതെന്ന് ഏറ്റു പറച്ചില്
International
• a day ago
വീണുടഞ്ഞു, രണ്ടുമുറി വീടിന്റെ പ്രതീക്ഷ; പോയത് നേരത്തെ വരാമെന്നു പറഞ്ഞ്, വന്നത് ചേതനയറ്റ്
Kerala
• a day ago
സ്കൂൾ സമയമാറ്റം; വേനലവധി വെട്ടിക്കുറയ്ക്കണമെന്ന നിർദേശവും കടലാസിലൊതുങ്ങി
Kerala
• a day ago
എല്ലാ പൊലിസ് സ്റ്റേഷനുകളിലും ഇനി റാഗിങ് വിരുദ്ധ സെല്ലുകൾ; ലക്ഷ്യമിടുന്നത് റാഗിങ്ങിൻ്റെ പേരിൽ നടക്കുന്ന ക്രൂരതകൾക്ക് അറുതി വരുത്തൽ
Kerala
• a day ago
എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; അധ്യാപകര്‍ക്കെതിരെ നടപടി; പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യും
Kerala
• a day ago
കനത്ത മഴ; റെഡ് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ ഇന്ന് അവധി
Kerala
• a day ago
റാസല്‍ഖൈമയില്‍ ഫാക്ടറിയില്‍ തീപിടുത്തം; ആളപായമില്ല, തീ നിയന്ത്രണവിധേയമാക്കി
uae
• 2 days ago
അസമിലെ ഗോൾപാറയിൽ പോലീസ് വെടിവയ്പ്പ്; 19 വയസ്സുകാരൻ മരിച്ചു, നിരവധി പേർക്ക് പരിക്ക്
National
• 2 days ago
എട്ടാം ക്ലാസുകാരന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് പിഴവില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി; വിവാദം
Kerala
• 2 days ago
'തബ്ലീഗ് കൊറോണ' ആവിയായി; അഞ്ചുവര്‍ഷത്തിന് ശേഷം തബ്ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ കുറ്റപത്രങ്ങളെല്ലാം റദ്ദാക്കി ഹൈക്കോടതി
National
• 2 days ago
യുകെ ജനാധിപത്യ പരിഷ്കാരം: വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കാൻ പദ്ധതി
International
• 2 days ago
ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കാണ് മുൻഗണന; റഷ്യൻ എണ്ണ വ്യാപാരത്തിനെതിരെ നാറ്റോ മേധാവിയുടെ ഉപരോധ ഭീഷണി തള്ളി
International
• 2 days ago
കോഴിക്കോട് പന്തീരാങ്കാവിൽ തെരുവ് നായയുടെ ആക്രമണം; തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു, മൂന്ന് പേർ ആശുപത്രിയിൽ
Kerala
• 2 days ago