HOME
DETAILS

30 വര്‍ഷം മുമ്പ് ജോലിയില്‍ കയറിപ്പറ്റിയത് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കൊണ്ടെന്ന് ആരോപണം; ഇന്ത്യന്‍ എഞ്ചിനീയര്‍ സഊദിയില്‍ അറസ്റ്റില്‍

  
Shaheer
July 17 2025 | 13:07 PM

Indian Engineer Arrested in Saudi Arabia for Using Fake Degree Certificate After 30 Years

റിയാദ്: രണ്ട് പതിറ്റാണ്ടോളം കാലം സഊദിയില്‍ ജോലി ചെയ്തിരുന്ന ഇന്ത്യന്‍ എഞ്ചിനീയര്‍ സഊദിയില്‍ അറസ്റ്റില്‍. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഹജ്ജ് തീര്‍ത്ഥാടനത്തിന് എത്തി മടങ്ങാനിരുന്നപ്പോള്‍ വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ അറസ്റ്റു ചെയ്തത്.  

മൂന്ന് പതിറ്റാണ്ട് മുമ്പ് സഊദിയില്‍ ജോലിക്ക് കയറിയപ്പോള്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചു എന്ന കുറ്റമാണ് എഞ്ചിനീയര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 18 വര്‍ഷം സഊദിയില്‍ ജോലി ചെയ്ത ഇയാള്‍ 12 വര്‍ഷം മുമ്പ് ഇന്ത്യയിലേക്ക് മടങ്ങി കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു.

അടുത്തിടെ ഹജ്ജ് തീര്‍ത്ഥാടനം നടത്തിയ ശേഷം തിരിച്ചെത്തിയപ്പോഴാണ് വിമാനത്താവളത്തില്‍ വെച്ച് അധികൃതര്‍ ഇയാളെ കസ്റ്റഡിയിലെടുത്തത്. 30 വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത ഒരു കേസുമായി ബന്ധപ്പെട്ടാണ് നടപടി. 1990-ല്‍ ബെംഗളൂരുവിലെ പ്രമുഖ കോളേജില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയെന്നും വ്യാജരേഖ ചമച്ചിട്ടില്ലെന്നും ഇയാൾ വാദിക്കുന്നു.

എന്നാല്‍, ബിരുദം ആധികാരികമാണെങ്കില്‍ പോലും, എംബസി അറ്റസ്റ്റേഷന്‍ അനുചിതമായതിനാല്‍ അത് വ്യാജമായി കണക്കാക്കുമെന്ന് സഊദി അധികൃതര്‍ വ്യക്തമാക്കി. ഔദ്യോഗിക അറ്റസ്റ്റേഷന്‍ നടപടിക്രമങ്ങള്‍ മാത്രമേ അംഗീകരിക്കൂ എന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ആരോഗ്യനില മോശമായി വീല്‍ചെയറില്‍ കഴിയുന്ന എഞ്ചിനീയര്‍ സഊദിയില്‍ അന്വേഷണ നടപടികള്‍ നേരിടുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ ഇയാള്‍ക്ക് രാജ്യം വിടാന്‍ വിലക്കുണ്ട്.

മുമ്പ് ആശ്രിത വിസകള്‍ നേടാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്ന സംഭവങ്ങള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. നഴ്സിങ്, പാരാമെഡിക്കല്‍ കോഴ്സുകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലിക്ക് പ്രവേശിക്കുന്നവര്‍ നിരവധിയാണ്. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ പല സ്ഥാപനങ്ങളും ഇപ്പോള്‍ അടച്ചുപൂട്ടിയതായും കണ്ടെത്തി. ഏജന്‍സികള്‍ രേഖകള്‍ പരിശോധിക്കുമ്പോള്‍, സ്ഥാപനം നിലവിലില്ലെന്ന് വ്യക്തമാകുന്നു. ഇതോടെ, അറ്റസ്റ്റേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. ഇത്തരം കേസുകളില്‍ അധികൃതര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചു വരുന്നത്.

An Indian engineer has been arrested in Saudi Arabia for allegedly using a fake degree certificate to secure employment nearly 30 years ago. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉമ്മൻ ചാണ്ടി എന്റെ ഗുരു: അദ്ദേഹത്തെപ്പോലെയുള്ളവർ കേരള രാഷ്ട്രീയത്തിൽ ഉണ്ടാകണം; രണ്ടാം ചരമവാർഷികത്തിൽ രാഹുൽ ഗാന്ധി

Kerala
  •  21 hours ago
No Image

എയർടെൽ ഉപയോക്താക്കൾക്ക് 17,000 രൂപയുടെ പെർപ്ലെക്സിറ്റി പ്രോ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യം: എങ്ങനെ നേടാം?

Tech
  •  21 hours ago
No Image

ആ മൂന്ന് താരങ്ങളുടെ ജേഴ്സി നമ്പർ സ്വന്തമാക്കണമെന്ന് എല്ലാവരും ആഗ്രഹിക്കും: ലാമിൻ യമാൽ

Football
  •  21 hours ago
No Image

ഭർത്താവിനെ സുഹൃത്തുക്കൾക്ക് മുന്നിൽ കളിയാക്കുന്നത് ക്രൂരതയ്ക്ക് തുല്ല്യം: ബോംബെ ഹൈക്കോടതി

National
  •  21 hours ago
No Image

ഫേസ്ബുക്കിൽ കോപ്പിയടിക്ക് പൂട്ടിട്ട് മെറ്റ: വ്യാജ പ്രൊഫൈലുകൾക്ക് വരുമാനം നഷ്ടം, അക്കൗണ്ടും പോകും

Tech
  •  a day ago
No Image

ഇന്ത്യൻ ടീമിൽ അവനൊരു സിംഹത്തെ പോലെയാണ്: ഇന്ത്യൻ അസിസ്റ്റന്റ് കോച്ച്

Cricket
  •  a day ago
No Image

'പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍, കൊല്ലം എ.ഇഒയോട് വിശദീകരണം തേടി' വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയുമായി സര്‍ക്കാര്‍

Kerala
  •  a day ago
No Image

14ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; വീണ്ടും ചരിത്രം സൃഷ്ടിച്ച്  വൈഭവ് സൂര്യവംശി

Cricket
  •  a day ago
No Image

'സ്‌കൂളിനും പ്രധാനാധ്യാപികക്കും വീഴ്ച പറ്റി'  വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്

Kerala
  •  a day ago
No Image

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: കുട്ടികള്‍ പറയുന്നത് കേള്‍ക്കാത്തതാണ് കാരണമെന്ന പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ചിഞ്ചു റാണി

Kerala
  •  a day ago