HOME
DETAILS

മസ്‌കത്തിലാണോ താമസിക്കുന്നത്? എങ്കിൽ യാത്രാ ചെലവ് കുറയ്ക്കാന്‍ ഇതൊന്നു പരീക്ഷിച്ചു നോക്കൂ

  
July 17 2025 | 14:07 PM

Tips to Slash Travel Costs While Living in Muscat

മസ്‌കത്ത്: പുതിയ വാഹനങ്ങള്‍ പ്രതിദിനം നിരത്തുകളിലേക്ക് ഇറങ്ങുന്നതു മൂലം അധികരിക്കുന്ന ഗതാഗതക്കുരുക്കും പാരിസ്ഥിതിഘാതവും എങ്ങനെ മറികടക്കാം എന്നതാണ് ഇന്ന് ഗള്‍ഫ് രാജ്യങ്ങളുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുക, പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഈ പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും നേരിടാനാണ് നിലവില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ശ്രമിക്കുന്നത്.

അടുത്തിടെ ടോള്‍നിരക്ക് ഉയര്‍ത്തിയതും പാര്‍ക്കിംഗ് ഫീ വര്‍ധിപ്പിച്ചതും ദുബൈയില്‍ പൊതുഗതാഗതം ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കൂടാന്‍ കാരണമായിരുന്നു. ഈ മാതൃക മറ്റു ഗള്‍ഫ് രാജ്യങ്ങളും സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കുന്നത്.

കാര്‍ പൂളിംഗ് എന്ന മാര്‍ഗത്തിലൂടെ പാരിസ്ഥിതികാഘാതവും ഗതാഗതക്കുരുക്കും കുറയ്ക്കാനാണ് നിലവില്‍ ഒമാന്‍ ശ്രമിക്കുന്നത്. ഒന്നിലധികം ആളുകള്‍ ഒരേ വാഹനത്തില്‍ സഞ്ചരിക്കുന്നതാണ് കാര്‍ പൂളിംഗ്. ഇതിലൂടെ ഇന്ധനച്ചെലവും ഗതാഗതക്കുരുക്കും പാരിസ്ഥിതികാഘാതവും യാത്രാസമയവും കുറയ്ക്കാനാകും. ഇക്കാരണത്താല്‍ യാത്രക്കാര്‍ ഇത്തരത്തില്‍ യാത്ര ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് മസ്‌കത്ത് മുനിസിപ്പാലിറ്റി.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരത്തിലുള്ള ഷെയര്‍ ടാക്‌സികള്‍ മസ്‌കത്തില്‍ വ്യാപകമായിരുന്നു. കുറഞ്ഞ വരുമാനമുണ്ടായിരുന്ന മിക്ക പ്രവാസികളുംഈ രീതിയാണ് ജോലിസ്ഥലത്തേക്ക് പോകാനും തിരികെ വരാനും ഉപയോഗിച്ചിരുന്നത്. എന്നാല്‍ ടാക്‌സികള്‍ ബുക്ക് ചെയ്യാന്‍ മൊബൈല്‍ ആപ്പുകള്‍ വന്നതോടെ ഷെയര്‍ ടാക്‌സികള്‍ നിലയ്ക്കുകയായിരുന്നു.

ഷെയര്‍ ടാക്‌സി നിയമവിരുദ്ധമായതിനാലാണ് സര്‍ക്കാര്‍ കാര്‍ പൂളിംഗ് എന്ന ആശയം അവതരിപ്പിച്ചിരിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

Discover practical ways to cut travel expenses in Muscat with budget-friendly tips on transportation, accommodation, and local deals.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമൂഹ മാധ്യമത്തില്‍ ബ്ലോക്ക് ചെയ്തു; 20കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു

National
  •  2 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

'അമേരിക്കന്‍ ബ്രാന്‍ഡ് ആഗോളതലത്തില്‍ തന്നെ വെറും വേസ്റ്റ് ആയി' ഇന്ത്യക്കെതിരായ തീരുവ യുദ്ധത്തില്‍ ട്രംപിനെതിരെ ആഞ്ഞടിച്ച് യു.എസ് ദേശീയ സുരക്ഷാ മുന്‍ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍

International
  •  2 days ago
No Image

ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം, ഇന്ന് മാത്രം പത്തിലേറെ മരണം

National
  •  2 days ago
No Image

പ്രസാദം നല്‍കിയില്ല; ഡല്‍ഹിയില്‍ ക്ഷേത്ര ജീവനക്കാരനെ അടിച്ചു കൊന്നു; കൊല്ലപ്പെട്ടത് 15 വര്‍ഷമായി ക്ഷേത്രത്തില്‍ സേവനമനുഷ്ഠിക്കുന്ന 35കാരന്‍

National
  •  2 days ago
No Image

സർക്കാർ സ്‌കൂളിൽ പോകാൻ കുട്ടികളില്ല; രാജ്യത്ത് തുടർച്ചയായ മൂന്നാം വർഷവും പ്രവേശനം കുറഞ്ഞു

Domestic-Education
  •  2 days ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് 1200 രൂപ

Economy
  •  2 days ago
No Image

സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്തതായി ദുരന്ത നിവാരണ അതോറിറ്റി

Kerala
  •  2 days ago
No Image

കണ്ണൂര്‍ സ്‌ഫോടനം:  പൊലിസ് കേസെടുത്തു, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു

Kerala
  •  2 days ago
No Image

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും

Kerala
  •  2 days ago