HOME
DETAILS

സ്‌കൂൾ സമയമാറ്റം: ഇല്ലാത്ത നിർദേശത്തിന്റെ പേരിൽ വിദ്വേഷ പ്രചാരണത്തിനു ശ്രമം, സമസ്തക്കെതിരെ വ്യാജവാർത്തയുമായി ഏഷ്യാനെറ്റും ജനം ടിവിയും, ദീപികയും

  
Muhammed Salavudheen
July 19 2025 | 02:07 AM

alsely portraying that samastha demanded a reduction in onam and christmas holidays

കോഴിക്കോട്: സ്‌കൂൾ സമയമാറ്റത്തിൽ സമസ്ത ഉയർത്തിയ ആശങ്കയുടെയും ന്യായവാദത്തിന്റെയും പേരിൽ വർഗീയ വിദ്വേഷ പ്രചാരണത്തിനു ശ്രമം. സമസ്ത ചർച്ചയ്ക്ക് എടുക്കുകപോലും ചെയ്യാത്ത കാര്യം ഉയർത്തിയാണ് ചില ചാനലുകളും പത്രങ്ങളും വിദ്വേഷ പ്രചാരണം നടത്തുന്നത്. ഓണം, ക്രിസ്മസ് അവധികളിൽ കുറവു വരുത്തണമെന്ന് സമസ്ത നിർദേശിച്ചുവെന്ന രീതിയിൽ ഏഷ്യാനെറ്റാണ് ആദ്യം വാർത്ത സൃഷ്ടിച്ചത്. ഇത് ജനം ടി.വി ഏറ്റുപിടിച്ചു. ഇന്നലെ ദീപിക ദിനപത്രം അതിന്റെ പേരിൽ മുഖപ്രസംഗം വരെ എഴുതി. 

സ്‌കൂളുകളിൽ പോകുന്ന 12 ലക്ഷം വിദ്യാർഥികൾ മദ്റസകളിലും കൂടി പഠിക്കുന്നവരാണ്. സ്‌കൂൾ സമയം മാറ്റുന്നത് ഈ കുട്ടികൾക്ക് പ്രയാസം ഉണ്ടാക്കുന്നുവെന്നത് സർക്കാരിന് മുന്നിൽ വച്ച സമസ്ത, പ്രശ്‌നം ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് നിർദേശിച്ചത്. ചർച്ചയ്ക്ക് സർക്കാർ സന്നദ്ധത അറിയിച്ചതാണ്. ചർച്ചയിൽ പ്രായോഗിക നിർദേശങ്ങൾ വയ്ക്കുമെന്ന് സമസ്ത വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അതേക്കുറിച്ച് രൂപം ഉണ്ടാക്കിയിട്ടില്ല. സ്‌കൂളുകളും മദ്റസകളും ഒരുപോലെ നന്നായി നടക്കണമെന്നും സാമുദായിക സൗഹാർദം കാത്തുസൂക്ഷിക്കണമെന്നും നിർബന്ധമുള്ള സംഘടനയെന്ന നിലയ്ക്ക് ഏതെങ്കിലും വിഭാഗത്തിന്റെ അവധികൾ കുറയ്ക്കണമെന്ന തരത്തിലുള്ള നിർദേശം സമസ്ത മുന്നോട്ടു വയ്ക്കില്ലെന്ന് പൊതുസമൂഹത്തിന് അറിയാമെന്നിരിക്കെയാണ്  ദുശ്ശക്തികൾ തെറ്റിദ്ധാരണയുണ്ടാക്കാൻ ശ്രമിക്കുന്നത്. 

കാൽക്കൊല്ല പരീക്ഷക്കു ശേഷം വരുന്ന ഓണാവധിയും അരക്കൊല്ല പരീക്ഷക്കു ശേഷം വരുന്ന ക്രിസ്മസ് അവധിയും കുറയ്ക്കണമെന്ന് സമസ്ത എവിടെയും നിർദേശിച്ചിട്ടില്ല. ഇത്തരമൊരു കാര്യം ആലോചിച്ചിട്ടു പോലുമില്ലെന്നിരിക്കെ, ഇല്ലാത്ത നിർദേശത്തെ ചൊല്ലി വാർത്ത കൊടുക്കുകയും അത് സമൂഹത്തിൽ ചർച്ചയാക്കി ഇതരമതസ്ഥരിൽ സംശയവും അസന്തുഷ്ടിയും ഉണ്ടാക്കുകയും ചെയ്യുകയാണ്. മതപരമായ വിശ്വാസങ്ങളും അതിന്റെ പഠനവും പൊതുസമൂഹത്തിന്റെ ഭാഗമാണ്. അത് വ്യത്യസ്ത രീതിയിലാണെന്ന വ്യത്യാസമേയുള്ളൂ. വർഷങ്ങളായി വ്യവസ്ഥാപിതമായ രീതിയിൽ നടന്നുവരുന്നവയാണ് സ്‌കൂളുകളും മദ് റസകളും. ഒരേ കുട്ടികളാണ് രണ്ടിടത്തും പഠിക്കുന്നതെന്നിരിക്കെ ഒന്നിന്റെ പ്രവർത്തന സമയത്തിലെ  മാറ്റം മറ്റേതിനെ ബാധിക്കുന്നുവെങ്കിൽ അത് ഉന്നയിക്കുകയെന്ന ജനാധിപത്യ മര്യാദയാണ് സമസ്ത കാണിച്ചത്. സർക്കാരിന് മുന്നിൽ വിഷയം അവതരിപ്പിക്കുക, ജനാഭിപ്രായം രൂപീകരിച്ച് സർക്കാറിന്റെ ശ്രദ്ധ ക്ഷണിക്കുക എന്നതൊക്കെ ജനാധിപത്യത്തിൽ സ്വാഭാവികമാണെന്നിരിക്കെയാണ് ചില വാർത്താമാധ്യമങ്ങൾ വിദ്വേഷ പ്രചാരണം നടത്തുന്നത്.

 

An attempt is underway to spread communal hatred by misrepresenting the concerns raised by Samastha Kerala Jem-iyyathul Ulama regarding the recent school timing changes in Kerala. Certain news channels and newspapers are falsely portraying that Samastha demanded a reduction in Onam and Christmas holidays, even though this was never brought up in any official discussion. The misinformation was first reported by Asianet News, claiming that Samastha recommended cutting short the festival holidays like Onam and Christmas. This was quickly picked up and amplified by Janam TV, known for its right-wing news coverage. On the following day, Deepika daily, a well-known newspaper, went as far as publishing an editorial based on this false narrative.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആംബുലന്‍സ് തടഞ്ഞ് രോഗി മരിക്കാനിടയായ സംഭവം; പത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് 

Kerala
  •  14 hours ago
No Image

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ കാര്‍ പോര്‍ച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; സുഹൃത്ത് പിടിയില്‍

Kerala
  •  14 hours ago
No Image

യാത്രക്കാർക്ക് തിരിച്ചടി; നാളത്തെ ബഹ്റൈൻ - കൊച്ചി സർവിസ് റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്

bahrain
  •  14 hours ago
No Image

വെല്ലുവിളികളെ മറികടന്ന് എസ്എന്‍ഡിപി യോഗത്തിന് നിലയും വിലയും ഉണ്ടാക്കി കൊടുത്ത നേതാവ്; വെള്ളാപ്പള്ളിയെ പുകഴ്ത്തി കെ ബാബു എംഎല്‍എ

Kerala
  •  14 hours ago
No Image

പാൽചുരത്തിൽ മണ്ണിടിച്ചിൽ; കണ്ണൂരിൽ നിന്ന് കൊട്ടിയൂർ വഴി വയനാട്ടിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു

Kerala
  •  14 hours ago
No Image

പുതിയ രോഗബാധകളോ ലക്ഷണങ്ങളോ ഇല്ല; പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ നീക്കി, മാസ്ക് നിർബന്ധം

Kerala
  •  15 hours ago
No Image

നിയമസഭാ സമ്മേളനത്തിനിടെ മൊബൈലിൽ റമ്മി കളിച്ച് മഹാരാഷ്ട്ര കൃഷി മന്ത്രി, വീഡിയോ പുറത്ത്; പ്രതികരണവുമായി മന്ത്രി

National
  •  16 hours ago
No Image

കേരളത്തില്‍ കഴിഞ്ഞ കുറച്ച് കാലമായി പ്രതികരണ ശേഷി നഷ്ടപ്പെട്ട സര്‍ക്കാരാണ് ഭരിക്കുന്നത്; അതുകൊണ്ടാണ് ഇത്തരം വിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നത്; സാദിഖലി തങ്ങള്‍

Kerala
  •  16 hours ago
No Image

നീന്തുന്നതിനിടെ ശരീരം തളർന്ന് പുഴയിൽ മുങ്ങിത്താണു; 20 കാരന് ദാരുണാന്ത്യം

Kerala
  •  16 hours ago
No Image

വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശം;  ശ്രീനാരായണ ഗുരു ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധം; എം സ്വരാജ്

Kerala
  •  17 hours ago

No Image

സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ: പേരാമ്പ്രയിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ 

Kerala
  •  19 hours ago
No Image

ദിവസം പതിനെട്ടു മണിക്കൂര്‍ വരെ ജോലി: വര്‍ഷത്തില്‍ വെറും ഏഴ് അവധി;  ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അഥവാ ജനങ്ങളുടെ നേതാവ്

uae
  •  19 hours ago
No Image

ആ മനോഹര നിമിഷത്തിന് ഒരു ദശാബ്ദം: സഞ്ജു സാംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ട് പത്തു വര്‍ഷം; കുറിപ്പുമായി താരം

Cricket
  •  20 hours ago
No Image

വെള്ളാപ്പള്ളി പച്ചക്ക് വർഗീയത പറയുന്നതിൽ സർക്കാരും കൂട്ടുനിൽക്കുന്നു; നികുതി ഇല്ലാത്തതിനാൽ ആർക്കും എന്തും പറയാമെന്ന അവസ്ഥയാണ്: സർക്കാരിന്റെ മറുപടി ആവശ്യപ്പെട്ട്  പി.കെ. കുഞ്ഞാലിക്കുട്ടി 

Kerala
  •  20 hours ago