
തൃശൂരിൽ റോഡിലെ കുഴിയിൽ വീണ്ടും ജീവൻ പൊലിഞ്ഞു; ബൈക്ക് വെട്ടിച്ച യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

തൃശൂർ: തൃശൂർ അയ്യന്തോളിൽ റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് വെട്ടിച്ച യുവാവ് സ്വകാര്യ ബസിനടിയിൽപ്പെട്ട് മരിച്ചു. ലാലൂർ എൽത്തുരുത്ത് സ്വദേശി ആബേൽ ചാക്കോ (28) ആണ് മരിച്ചത്. ബാങ്ക് ജീവനക്കാരനായ ആബേൽ ജോലിക്ക് പോകുന്നതിനിടെ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോൾ, പിന്നാലെ വന്ന ബസ് ഇടിച്ചാണ് അപകടമുണ്ടായത്. ബസിന്റെ അമിതവേഗതയും റോഡിലെ മോശം അവസ്ഥയുമാണ് അപകടകാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
അപകടത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ എംജി റോഡ് ഉപരോധിച്ചു. കൗൺസിലർ മെഫി ഡെൻസന്റെ നേതൃത്വത്തിൽ ബസുകൾ തടഞ്ഞാണ് പ്രതിഷേധം. ബിജെപി മണ്ഡലം പ്രസിഡന്റ് രഘുനാഥിന്റെയും പ്രതിപക്ഷ നേതാവ് രാജൻ പല്ലന്റെയും നേതൃത്വിൽ കോൺഗ്രസും ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തി. അപകടമുണ്ടാക്കിയ സ്വകാര്യ ബസും നാട്ടുകാർ തടഞ്ഞു. തൃശൂർ കോർപ്പറേഷനും മേയർക്കുമെതിരെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിന് വിമർശനം ഉയർന്നു. മേയർ രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപെട്ടു. പ്രതിഷേധത്തിനിടെ, കെഎസ്ആർടിസി ബസും തടയപ്പെട്ടു, ഇതോടെ പുഴക്കൽ-അയ്യന്തോൾ ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
കഴിഞ്ഞ മാസം സമാനമായ അപകടത്തിൽ പുങ്കുന്നം സ്വദേശി വിഷ്ണുദത്ത് (24) മരിച്ചിരുന്നു. അമ്മയോടൊപ്പം ക്ഷേത്രത്തിലേക്ക് സ്കൂട്ടറിൽ പോകവെ, റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. തുടർച്ചയായ അപകടങ്ങൾക്ക് കോർപ്പറേഷന്റെ അനാസ്ഥയാണ് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പാലക്കാട്ടും വാഹനാപകടം
അതിനിടെ, പാലക്കാട് കുളപ്പുള്ളി സംസ്ഥാനപാതയിൽ മറ്റൊരു അപകടം. മനിശേരി ആറംകുളം റോഡിന് സമീപം മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു. പച്ചക്കറി കയറ്റി വന്ന ഓട്ടോറിക്ഷ, മറ്റൊരു ഓട്ടോറിക്ഷ, ഇന്നോവ എന്നിവയാണ് ഇടിച്ചത്. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ പാലക്കാട് മേപ്പറമ്പ് സ്വദേശി ഷബീറിന് പരിക്കേറ്റു. അവനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിന് തൊട്ടുമുമ്പ്, 500 മീറ്റർ അകലെ മറ്റൊരു അപകടവും ഉണ്ടായി. മനിശ്ശേരിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാഹനം റോഡരികിൽ നിർത്തിയിട്ട മൂന്ന് സ്കൂട്ടറുകൾ ഇടിച്ചുതകർത്തു. ഒറ്റപ്പാലം ഭാഗത്ത് നിന്ന് കുളപ്പുള്ളിയിലേക്ക് പോവുകയായിരുന്ന വാഹനം, റോയൽ കാറ്ററിംഗ് സ്ഥാപനത്തിന് മുന്നിൽ നിർത്തിയിരുന്ന ഇരുചക്രവാഹനങ്ങൾ തകർത്തു. ഈ അപകടത്തിൽ ആർക്കും പരിക്കില്ലെങ്കിലും, മൂന്ന് വാഹനങ്ങളും പൂർണമായി തകർന്നു.
In Thrissur’s Ayyantole, 28-year-old Abel Chacko, a bank employee, died after swerving his bike to avoid a pothole on MG Road and being hit by a speeding private bus. Locals blocked the road, led by Councillor Mefi Denson and BJP’s Raghunath, protesting the corporation’s failure to fix potholes. A similar accident killed Vishnu Dutt last month. The opposition demands the mayor’s resignation. In Palakkad, a separate accident injured an auto driver, and a pickup van damaged three scooters.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശം; ശ്രീനാരായണ ഗുരു ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധം; എം സ്വരാജ്
Kerala
• 17 hours ago
എയർ അറേബ്യയുടെ നേതൃത്വത്തിൽ സഊദിയുടെ പുതിയ ലോ-കോസ്റ്റ് വിമാന കമ്പനി: പ്രവർത്തനം ദമ്മാമിൽ നിന്ന്
uae
• 17 hours ago
ഇനി ലുക്കിനൊപ്പം ആഡംബരവും; വെലാർ ഓട്ടോബയോഗ്രഫി ഇന്ത്യയിൽ അവതരിപ്പിച്ച് റേഞ്ച് റോവർ
auto-mobile
• 17 hours ago
വേശ്യാവൃത്തി: 21 പ്രവാസി വനിതകൾ ഉൾപ്പെടെ 30 പേർ ഒമാനിൽ അറസ്റ്റിൽ
latest
• 17 hours ago
ഇത് എങ്ങനെ സഹിക്കും: അപകടത്തിൽ പെട്ടത് റോൾസ് റോയിസ് സ്‌പെക്ട്രേം കാർ
auto-mobile
• 17 hours ago
കണ്ണൂരിൽ മകനുമായി പുഴയിൽ ചാടി യുവതി മരിച്ച സംഭവം: ഭർതൃവീട്ടുകാരുടെ പീഡനമെന്ന് ആരോപണം; മൂന്ന് വയസ്സുകാരന് വേണ്ടി തിരച്ചിൽ
Kerala
• 18 hours ago
ബോയിംഗ് വിമാനങ്ങളിൽ ഇന്ധന സ്വിച്ച് പരിശോധന പൂർത്തിയാക്കി ഒമാൻ എയർ
oman
• 18 hours ago
കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ഒരു കിലോ എംഡിഎംഎയുമായി ഒരു വനിത ഉൾപ്പെടെ നാല് പേർ പിടിയിൽ
Kerala
• 18 hours ago
ആലപ്പുഴയിൽ സർക്കാർ സ്കൂളിന്റെ മേൽക്കൂര തകർന്നു വീണു: പ്രവർത്തിക്കാത്ത കെട്ടിടമാണെന്ന് സ്കൂൾ അധികൃതർ; പ്രതിഷേധവുമായി നാട്ടുകാർ
Kerala
• 19 hours ago
മത്സ്യബന്ധന ബോട്ട് വഴി ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍
oman
• 19 hours ago
ദിവസം പതിനെട്ടു മണിക്കൂര്‍ വരെ ജോലി: വര്‍ഷത്തില്‍ വെറും ഏഴ് അവധി; ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അഥവാ ജനങ്ങളുടെ നേതാവ്
uae
• 19 hours ago
ആ മനോഹര നിമിഷത്തിന് പത്തു വര്‍ഷം: സഞ്ജു സാംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ട് പത്തു വര്‍ഷം; കുറിപ്പുമായി താരം
Cricket
• 20 hours ago.png?w=200&q=75)
വെള്ളാപ്പള്ളി പച്ചക്ക് വർഗീയത പറയുന്നതിൽ സർക്കാരും കൂട്ടുനിൽക്കുന്നു; നികുതി ഇല്ലാത്തതിനാൽ ആർക്കും എന്തും പറയാമെന്ന അവസ്ഥയാണ്: സർക്കാരിന്റെ മറുപടി ആവശ്യപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടി
Kerala
• 20 hours ago
റെസിഡന്‍സി, ലേബര്‍ നിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 23,000ലധികം പേര്‍
Saudi-arabia
• 20 hours ago
'എല്ലാം മുഖ്യമന്ത്രി പറഞ്ഞ് പറയിപ്പിക്കുന്നത്, ഇത്തരം സംസാരങ്ങളില്‍ നിന്ന് സമുദായ നേതാക്കള്‍ പിന്മാറണം' വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമര്‍ശത്തില്‍ പ്രതിപക്ഷനേതാവ്
Kerala
• 21 hours ago
ജപ്തി ഭീഷണിയെ തുടര്‍ന്ന് സ്കൂള്‍ വരാന്തയിലേക്ക് താമസം മാറ്റിയ കുടുംബത്തിന് താത്കാലികമായി വീട് നല്കി മുസ്ലിം ലീഗ്
Kerala
• 21 hours ago
വിയറ്റ്നാമിൽ വിനോദസഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് അപകടം: മരണസംഖ്യ 38 ആയി ഉയർന്നു; കാണാതായവർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു
International
• a day ago
ആപ്പിൾ ഐഫോൺ 17 സീരീസ് സെപ്റ്റംബറിൽ: പുതിയ ഡിസൈനും ക്യാമറയും ഞെട്ടിക്കും
Gadget
• a day ago
ഷാർജയിൽ മലയാളി യുവതിയുടെ ആത്മഹത്യ: ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി മാതാവ്; കൊലക്കുറ്റം ചുമത്തി കേസെടുത്ത് പൊലിസ്
International
• 21 hours ago
സഊദിയില്‍ പലയിടത്തും ശക്തമായ പൊടിക്കാറ്റിനും ഇടിമിന്നലിനും സാധ്യത | Saudi Weather Updates
Saudi-arabia
• 21 hours ago
റഷ്യയുടെ തീരത്ത് ശക്തമായ ഭൂകമ്പങ്ങൾ; സുനാമി മുന്നറിയിപ്പ്
International
• 21 hours ago