HOME
DETAILS

'ഐക്യമാണ് നമ്മുടെ കരുത്തിന്റെ കാതൽ'; യൂണിയന്‍ പ്രതിജ്ഞാ ദിനത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

  
Shaheer
July 19 2025 | 04:07 AM

Unity Is Our Strength UAE President Sheikh Mohammed bin Zayed on Union Pledge Day

ദുബൈ: ഒരു രാജ്യമെന്ന നിലയില്‍ യുഎഇയുടെ കരുത്തും മുന്നോട്ടുള്ള യാത്രയിലെ ചാലകശക്തിയും ഐക്യമാണെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. യൂണിയന്‍ പ്രതിജ്ഞാ ദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട പ്രസ്താവനയയിലാണ് അദ്ദേഹം ഇക്കാര്യം അടിവരയിട്ടത്.

'യൂണിയൻ പ്രതിജ്ഞാ ദിനത്തിൽ, നമ്മുടെ സ്ഥാപക പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും സഹ ഭരണാധികാരികളുടെയും ദീർഘവീക്ഷണം നാം ആഘോഷിക്കുന്നു. യുഎഇയുടെ വികസനത്തിനായുള്ള കൂട്ടായ പ്രതിബദ്ധത പുതുക്കുമ്പോൾ, ഐക്യമാണ് നമ്മുടെ കരുത്തിന്റെ കാതൽ,' ഷെയ്ഖ് മുഹമ്മദ് പ്രസ്താവനയിൽ വ്യക്തമാക്കി.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ഇതേ വികാരമാണ് പ്രകടിപ്പിച്ചത്. "1971-ൽ യൂണിയൻ പ്രഖ്യാപിക്കുകയും ഭരണഘടന തയ്യാറാക്കുകയും ചെയ്ത ചരിത്രനിമിഷത്തെ ഈ ദിനം ഓർമിപ്പിക്കുന്നു. ആധുനിക അറബ് ലോകത്തെ ഐക്യത്തിന്റെ മാതൃകയായി യുഎഇയെ രൂപപ്പെടുത്തിയ ദിനമാണിത്. ഈ ചൈതന്യത്തോടെ, ഭാവി വികസനത്തിനായുള്ള പ്രതിജ്ഞ നാം പുതുക്കുന്നു," അദ്ദേഹം പറഞ്ഞു.

സ്ഥാപക പിതാക്കന്മാരുടെ പൈതൃകം
അറബ് ലോകത്തെ ആദ്യ ഫെഡറൽ രാഷ്ട്രത്തിന്റെ രൂപീകരണത്തിന് നേതൃത്വം നൽകിയ ഷെയ്ഖ് സായിദിന്റെ ദർശനങ്ങളെ ഈ ദിനം ആദരിക്കുന്നു. അദ്ദേഹത്തിന്റെ പിൻഗാമിയായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 2004-2022 കാലഘട്ടത്തിൽ 'ശാക്തീകരണ ഘട്ടം' ആരംഭിച്ചു. ഈ കാലയളവിൽ സാമ്പത്തിക, മാനുഷിക, സാങ്കേതിക മേഖലകളിൽ യുഎഇ അഭൂതപൂർവമായ വളർച്ച കൈവരിച്ചു. ചൊവ്വയിലെത്തിയ ആദ്യ അറബ്-മുസ് ലിം രാഷ്ട്രമെന്ന നേട്ടവും ഈ കാലത്ത് യുഎഇ സ്വന്തമാക്കി.

നേട്ടങ്ങളുടെ തുടർച്ച
2022 മുതൽ ഷെയ്ഖ് മുഹമ്മദിന്റെ നേതൃത്വത്തിൽ, യുഎഇ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ മുന്നേറുകയാണ്. ടൂറിസം, വ്യാപാരം, ധനകാര്യം, റിയൽ എസ്റ്റേറ്റ്, ടെലികോം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ശക്തമായ വളർച്ച രേഖപ്പെടുത്തി. 2025-ൽ യഥാർത്ഥ ജിഡിപി 4.4% വളർച്ച കൈവരിക്കുമെന്നാണ് യുഎഇ സെൻട്രൽ ബാങ്കിന്റെ പ്രതീക്ഷ. 2025-ന്റെ ആദ്യ പാദത്തിൽ എണ്ണയിതര വിദേശ വ്യാപാരം 835 ബില്യൺ ദിർഹത്തിലെത്തിയിരുന്നു. കയറ്റുമതി 177.3 ബില്യൺ ദിർഹമെന്ന റെക്കോർഡ് നേട്ടവും കൈവരിച്ചു.

സമൂഹ വർഷം 2025
2025-നെ 'സമൂഹ വർഷം' ആയി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചിരുന്നു. തലമുറകൾ തമ്മിലുള്ള ബന്ധവും സാമൂഹിക ഐക്യവും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഫെഡറൽ ബജറ്റിന്റെ 39% (27.9 ബില്യൺ ദിർഹം) സാമൂഹിക വികസനത്തിനായി നീക്കിവെച്ചിരിക്കുകയാണ്.

ആഗോള സംഭാവനകൾ
സമാധാനവും മാനുഷിക പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിൽ യുഎഇ ആഗോള പങ്കാളിയാണ്. 368 ബില്യൺ ദിർഹത്തിന്റെ വിദേശ സഹായത്തിലൂടെ ഒരു ബില്യണിലധികം ആളുകൾക്ക് യുഎഇ സഹായഹസ്തം നീട്ടി. സഹിഷ്ണുതയും സഹവർത്തിത്വവും മുഖമുദ്രയാക്കി, ആഗോള സ്ഥിരതയ്ക്ക് യുഎഇ നൽകുന്ന സംഭാവനകൾ ശ്രദ്ധേയമാണ്.

UAE President Sheikh Mohammed bin Zayed Al Nahyan emphasized national unity and solidarity on Union Pledge Day, highlighting it as the foundation of the country's progress and stability.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ രക്ഷകനെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്; കേരള ക്രിക്കറ്റ് ലീഗ് അണിയറയിൽ ഒരുങ്ങുന്നു

Cricket
  •  a day ago
No Image

ജനിച്ച് 35 ദിവസം മാത്രം, നൽകാൻ മുലപ്പാൽ പോലും വറ്റിയ മാതാവ്, ഗസ്സയിലെ കുരുന്ന് ജീവൻ പട്ടിണികിടന്ന് മരിച്ചു

International
  •  a day ago
No Image

കുവൈത്തില്‍ 4 ട്രക്കുകള്‍ നിറയെ ചീഞ്ഞ മത്സ്യങ്ങളും ചെമ്മീനും; എല്ലാം പിടിച്ചെടുത്ത് നശിപ്പിച്ചു

Kuwait
  •  a day ago
No Image

വിദ്യാര്‍ത്ഥികളുടെ പൊണ്ണത്തടി നിയന്ത്രിക്കാന്‍ പദ്ധതിയുമായി യുഎഇയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍

uae
  •  a day ago
No Image

ഒമാനില്‍ ഹോട്ടല്‍, ടൂറിസംരംഗത്ത് 73 പുതിയ തൊഴിലവസരങ്ങള്‍ക്ക് അംഗീകാരം

oman
  •  a day ago
No Image

കേരളത്തിനെതിരെ 10 വിക്കറ്റ് നേടിയവൻ ഇന്ത്യൻ ടീമിൽ; ഗില്ലും സംഘവും ട്രിപ്പിൾ സ്ട്രോങ്ങ്

Cricket
  •  a day ago
No Image

കണ്ണൂരില്‍ മൂന്നു വയസുള്ളു കുഞ്ഞുമായി അമ്മ പുഴയില്‍ ചാടി

Kerala
  •  a day ago
No Image

'തന്നെ അയാൾ ചവിട്ടി കൂട്ടി, ആത്മഹത്യ ചെയ്യാൻ പോലുമുള്ള ധൈര്യമില്ല'; കരഞ്ഞുകൊണ്ട് അതുല്യ സുഹൃത്തിനയച്ച സന്ദേശം പുറത്ത് 

Kerala
  •  a day ago
No Image

പഹൽഗാം ഭീകരാക്രമണ പശ്ചാത്തലം; ഇന്ത്യ-പാകിസ്താൻ ത്രില്ലർ പോരാട്ടം ഉപേക്ഷിച്ചു

Cricket
  •  a day ago
No Image

ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്; ഒന്നര ലക്ഷം നഷ്ടമായി, ആലുവയിൽ യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  a day ago