HOME
DETAILS

ലൈംഗിക തൊഴിലിൽ ഇറങ്ങാൻ നിർബന്ധിച്ചു; നിരസിച്ച പങ്കാളിയെ 22-കാരൻ കുത്തിക്കൊന്നു

  
Ajay
July 19 2025 | 05:07 AM

Andhra Pradesh 22-Year-Old Kills Live-In Partner for Refusing Sex Work

അമരാവതി: ആന്ധ്ര പ്രദേശിലെ അംബേദ്കർ കൊനസീമ ജില്ലയിൽ, ലൈംഗിക തൊഴിലിൽ ഏർപ്പെടാൻ നിർബന്ധിച്ചതിനെ എതിർത്ത 22-കാരിയായ ലിവ്-ഇൻ പങ്കാളിയെ യുവാവ് കുത്തിക്കൊന്നു. ബിസവരം ഗ്രാമത്തിലെ സിദ്ധാർത്ഥ നഗറിൽ ബുധനാഴ്ച രാത്രി നടന്ന സംഭവത്തിൽ, പുഷ്പ എന്ന യുവതിയെ ഷെയ്ക് ഷമ്മ (22) ആണ് കൊലപ്പെടുത്തിയത്.

പുഷ്പ, ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ ശേഷം കഴിഞ്ഞ ആറ് മാസമായി ഷമ്മയോടൊപ്പം വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. പുഷ്പയ്ക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് ഷമ്മ സംശയിച്ചിരുന്നതായി പൊലീസ് പറയുന്നു. ലൈംഗിക തൊഴിലിൽ ഏർപ്പെടാൻ പുഷ്പയെ നിർബന്ധിക്കുകയും മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവാക്കുകയും ചെയ്തിരുന്നു.

ബുധനാഴ്ച രാത്രി 10 മണിയോടെ ഇരുവരും തമ്മിൽ വീണ്ടും രൂക്ഷമായ വാഗ്വാദം ഉണ്ടായി. ലൈംഗിക തൊഴിലിൽ ഏർപ്പെടില്ലെന്ന് പുഷ്പ ഉറപ്പിച്ച് പറഞ്ഞതോടെ, ഷമ്മ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പുഷ്പയുടെ നെഞ്ചിന്റെ ഇടതുവശത്തും കാലിലും കുത്തേറ്റു. ഇടപെടാൻ ശ്രമിച്ച പുഷ്പയുടെ അമ്മ ഗംഗയെയും സഹോദരനെയും ഷമ്മ ആക്രമിച്ചു. ഇരുവർക്കും പരിക്കേറ്റു. അമിത രക്തസ്രാവത്തെ തുടർന്ന് പുഷ്പ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് രജോളു സർക്കിൾ ഇൻസ്പെക്ടർ നരേഷ് കുമാർ അറിയിച്ചു. ഒളിവിൽ കഴിയുന്ന ഷമ്മയെ പിടികൂടാൻ രണ്ട് സംഘങ്ങളായി പൊലീസ് അന്വേഷണം ആരംഭിച്ചു.

In Andhra Pradesh’s Ambedkar Konaseema district, 22-year-old Sheikh Shamm stabbed his live-in partner, Pushpa, to death after she refused to engage in sex work. The incident occurred in Bisvaram village on Wednesday night. Shamm, who suspected Pushpa of infidelity, attacked her with a knife during an argument, also injuring her mother and brother who intervened. Pushpa died from excessive bleeding. Police have registered a case and are searching for Shamm, who is absconding.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയില്‍ പലയിടത്തും ശക്തമായ പൊടിക്കാറ്റിനും ഇടിമിന്നലിനും സാധ്യത | Saudi Weather Updates

Saudi-arabia
  •  a day ago
No Image

റഷ്യയുടെ തീരത്ത് ശക്തമായ ഭൂകമ്പങ്ങൾ; സുനാമി മുന്നറിയിപ്പ് 

International
  •  a day ago
No Image

തമിഴ്‌നാട്ടില്‍ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

'എല്ലാം മുഖ്യമന്ത്രി പറഞ്ഞ് പറയിപ്പിക്കുന്നത്, ഇത്തരം സംസാരങ്ങളില്‍ നിന്ന് സമുദായ നേതാക്കള്‍ പിന്‍മാറണം' വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമര്‍ശത്തില്‍ പ്രതിപക്ഷനേതാവ് 

Kerala
  •  a day ago
No Image

ജപ്തി ഭീഷണിയെ തുടര്‍ന്ന് സ്‌കൂള്‍ വരാന്തയിലേക്ക് താമസം മാറ്റിയ കുടുംബത്തിന് താത്കാലികമായി വീട് നല്‍കി മുസ്‌ലിം ലീഗ്

Kerala
  •  a day ago
No Image

വിയറ്റ്നാമിൽ വിനോദസഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് അപകടം: മരണസംഖ്യ 38 ആയി ഉയർന്നു; കാണാതായവർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു

International
  •  a day ago
No Image

ആപ്പിൾ ഐഫോൺ 17 സീരീസ് സെപ്റ്റംബറിൽ: പുതിയ ഡിസൈനും ക്യാമറയും ‍‍ഞെട്ടിക്കും 

Gadget
  •  a day ago
No Image

ഭാര്യയെയും കുട്ടികളെയും മറയാക്കി ലഹരിക്കടത്ത്; അന്താരാഷ്ട്ര കുറ്റവാളിയെ പിടികൂടി ഷാര്‍ജ പൊലിസ്

uae
  •  a day ago
No Image

മെസിയുടെ മഴവിൽ ഗോളിനെ പോലും കടത്തിവെട്ടി; ഒന്നാമനായി ബ്രസീലിയൻ സൂപ്പർതാരം

Football
  •  a day ago
No Image

'ക്രിസ്ത്യാനിയും മുസ്‌ലിമും നന്നായി, ലീഗില്‍ എല്ലാവരും മുസ്‌ലിംകള്‍ ആയിട്ടും അത് മതേതര പാര്‍ട്ടി ' വര്‍ഗീയത പറഞ്ഞ് വീണ്ടും വെള്ളാപ്പള്ളി; കാര്യങ്ങള്‍ തുറന്നു പറയാന്‍ ധൈര്യമുള്ള നേതാവെന്ന് വാസവന്റെ പുകഴ്ത്തല്‍

National
  •  a day ago