വടക്കാഞ്ചേരി നഗരസഭയില്‍ അഞ്ച് വര്‍ഷം കൊണ്ട് എല്ലാവര്‍ക്കും വീട്
വടക്കാഞ്ചേരി: നഗരസഭയില്‍ സമ്പൂര്‍ണ ഭവന പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ നഗരസഭ ഭരണ സമിതി യോഗം തീരുമാനമെടുത്തു. അഞ്ച് വര്‍ഷം കൊണ്ട് വീടില്ലാത്ത എല്ലാവര്‍ക്കും വീട് നിര്‍മിച്ച് നല്‍കും. ഇതിന് മുന്നോടിയായി ആദ്യഘട്ടത്തില്‍ പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പദ്ധതി പ്രകാരം 500 പേര്‍ക്ക് വീട് നിര്‍മിച്ച് നല്‍കും. സ്വന്തമായി സ്ഥലമില്ലാത്തവര്‍ക്ക് മുന്‍സിപ്പല്‍ അതിര്‍ത്തിയില്‍ റവന്യു, പൊതുമരാമത്ത്, കനാല്‍ പുറമ്പോക്ക് ഭൂമികളില്‍ ഫ്‌ളാറ്റുകള്‍ നിര്‍മിച്ച് നല്‍കുന്നതിനും ധാരണയായി.
വാഴാനി പുഴയെ സംരക്ഷിക്കാനും, മലിനജലം പുഴയിലേക്ക് ഒഴുക്കി വിടുന്നത് തടയുന്നതിനും മലിന ജല സംസ്‌ക്കരണ പ്ലാന്റ് നിര്‍മിക്കുന്നതിന് പദ്ധതി തയാറാക്കാനും തീരുമാനമെടുത്തു. സെപ്റ്റംബര്‍ എട്ടിന് ലോക സാക്ഷരതാ ദിനം സമുചിതമായി ആചരിക്കും. 2016 17 വര്‍ഷത്തെ സ്പില്‍ ഓവര്‍ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയ യോഗം ഈ വര്‍ഷത്തെ പദ്ധതി നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കി. നഗരസഭാ തല വികസന സെമിനാര്‍ ഒന്‍പതിന് രാവിലെ 10.30 ന് വടക്കാഞ്ചേരി അനുഗ്രഹ ഓഡിറ്റോറിയത്തില്‍ നടക്കും. പി.കെ ബിജു എം.പി ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ എന്‍.കെ പ്രമോദ്കുമാര്‍, എം.ആര്‍ സോമനാരായണന്‍, ലൈല നസീര്‍, ജയപ്രീത മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."