HOME
DETAILS

വിപ്ലവ സൂര്യന് തമിഴ്‌നാടിന്റെ ലാൽ സലാം; വി.എസിന്റെ വിയോഗത്തിൽ എം.കെ സ്റ്റാലിൻ

  
July 21 2025 | 14:07 PM

Tamil Nadu Chief Minister MK Stalin expressed his condolences to the late former Chief Minister VS Achuthanandan

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് അനുശോചനം രേഖപ്പെടുത്തി തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. കേരളത്തിന്റെ രാഷ്ട്രീയ മനസ്സാക്ഷിയിൽ ആഴത്തിൽ പതിഞ്ഞ ഒരു വിപ്ലവ പാരമ്പര്യം വിഎസ് അവശേഷിപ്പിക്കുന്നുവെന്നാണ് സ്റ്റാലിൻ ഫേസ്ബുക്കിൽ കുറിച്ചത്. 

''കേരളത്തിന്റെ രാഷ്ട്രീയ മനസ്സാക്ഷിയിൽ ആഴത്തിൽ പതിഞ്ഞ ഒരു വിപ്ലവ പാരമ്പര്യം സഖാവ് വി.എസ്. അച്യുതാനന്ദൻ അവശേഷിപ്പിക്കുന്നു. പ്രിയങ്കരനായ ജനനേതാവും, ആജീവനാന്ത കമ്മ്യൂണിസ്റ്റും, തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും പൊതുസേവനത്തിന്റെയും മൂർത്തിമദ്ഭാവമായിരുന്നു മുൻ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം. ഈ വിപ്ലവ സൂര്യന്റെ വേർപാടിൽ ദുഃഖിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തിനും, സഖാക്കൾക്കും, കേരള ജനതയ്ക്കും എന്റെ ആത്മാർഥമായ അനുശോചനം. എന്റെയും തമിഴ്‌നാട് ജനതയുടെയും പേരിൽ ബഹുമാനപ്പെട്ട ആ മഹാനായ നേതാവിന് ആദരാഞ്ജലി അർപ്പിക്കും.
ലാൽ സലാം!'' എം.കെ സ്റ്റാലിൻ കുറിച്ചു. 

വിഎസിന്റെ വിയോ​ഗത്തെ തുടർന്ന് സംസ്ഥാനത്ത് സർക്കാർ നാളെ (ജൂലൈ 22) പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും സർക്കാർ പ്രഖ്യാപിച്ചു.

വിഎസിന്റെ മൃതദേഹം ഇന്ന് രാത്രി മുതൽ തിരുവനന്തപുരത്ത് പൊതുദർശനത്തിന് വെക്കും. മറ്റന്നാൾ (ജൂലൈ 23) ആലപ്പുഴയിൽ കൊണ്ടുപോയി സംസ്കാരം നടത്തും. ഇന്ന് വൈകീട്ട് 3.20ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിൽ വെച്ചായിരുന്നു വിഎസ് അച്യുതാനന്ദന്റെ അന്ത്യം. അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റ റൺസ് പോലും നേടാതെ ഇതിഹാസത്തെ വീഴ്ത്താം; സ്വപ്ന നേട്ടത്തിനരികെ സഞ്ജു

Cricket
  •  a minute ago
No Image

വീണ്ടും മസ്തിഷ്‌ക ജ്വരം; തിരുവനന്തപുരത്ത് പതിനേഴുകാരന് രോഗം സ്ഥിരീകരിച്ചു; കുട്ടി കുളിച്ച സ്വിമ്മിങ് പൂള്‍ ആരോഗ്യ വകുപ്പ് പൂട്ടി

Kerala
  •  5 minutes ago
No Image

സഊദിയില്‍ എഐ ഉപയോഗിച്ച് പകര്‍പ്പവകാശ നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷ; 9,000 റിയാല്‍ വരെ പിഴ ചുമത്തും

Saudi-arabia
  •  9 minutes ago
No Image

കേരളത്തിലും എസ്.ഐ.ആര്‍ ആരംഭിച്ചു; തീവ്രപരിശോധനക്ക് തയ്യാറെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍; പേര് പരിശോധിക്കേണ്ടത് ഇങ്ങനെ 

Kerala
  •  30 minutes ago
No Image

ഓവര്‍ ടേക്കിംഗ് നിരോധിത മേഖലയില്‍ അശ്രദ്ധമായ ഡ്രൈവിംഗ്; കാര്‍ കണ്ടുകെട്ടി ദുബൈ പൊലിസ്

uae
  •  an hour ago
No Image

കളിക്കളത്തിൽ ആ ബൗളറെ നേരിടാൻ വളരെ ബുദ്ധിമുട്ടാണ്: ഗിൽ

Cricket
  •  an hour ago
No Image

405 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 399 ഡിറ്റനേറ്ററുകള്‍; പാലക്കാട് ഓട്ടോറിക്ഷയില്‍ നിന്ന് വന്‍ സ്‌ഫോടക ശേഖരം പിടികൂടി

Kerala
  •  an hour ago
No Image

ഇന്ത്യ-പാക് പോരിനൊരുങ്ങി ദുബൈ; സ്‌റ്റേഡിയത്തിൽ ഈ വസ്തുക്കള്‍ക്ക് വിലക്ക്

uae
  •  an hour ago
No Image

ട്രിപ്പിൾ സെഞ്ച്വറിയിൽ സെഞ്ച്വറി അടിച്ചവനെ വീഴ്ത്തി; ചരിത്ര റെക്കോർഡിൽ ജോസേട്ടൻ

Cricket
  •  2 hours ago
No Image

ദോഹയിലെ ഇസ്‌റാഈൽ ആക്രമണം: അറബ്-ഇസ്‌ലാമിക ഉച്ചകോടി തിങ്കളാഴ്ച; ഉറ്റുനോക്കി ലോകം

International
  •  2 hours ago