HOME
DETAILS

സച്ചിനും കോഹ്‌ലിയുമല്ല! ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ഇംഗ്ലണ്ട് സൂപ്പർതാരം

  
July 22 2025 | 05:07 AM

English star player Harry Brook has praised England superstar Joe Root Brooke has described Joe Root as the best batsman in Test cricket

ഇംഗ്ലണ്ട് സൂപ്പർതാരം ജോ റൂട്ടിനെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് ഇംഗ്ലീഷ് താരം ഹാരി ബ്രുക്. ജോ റൂട്ടിനെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർ എന്നാണ് ബ്രുക് വിശേഷിപ്പിച്ചത്. ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിന് മുന്നോടിയായാണ് ബ്രുക് റൂട്ടിനെ പ്രശംസിച്ചത്. 

''എല്ലാവരും ഒന്നാം സ്ഥാനക്കാരാകാൻ ആഗ്രഹിക്കുന്നു, റൂട്ട് ഒരു പക്ഷേ മറ്റാരെക്കാളും ഈ കാര്യത്തിൽ വളരെ മുന്നിലാണ്. അദ്ദേഹം ഒരു അസാധാരണ കളിക്കാരനാണ്. റൂട്ട് 12-13 വർഷമായി കളിക്കുന്നുണ്ട്. എന്റെ അഭിപ്രായത്തിൽ, അദ്ദേഹം എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്ററാണ്'' ഹാരി ബ്രുക് പറഞ്ഞു. 

ടെസ്റ്റ് ക്രിക്കറ്റിൽ റൂട്ട് 156 മത്സരങ്ങളിൽ നിന്ന് 50.80 എന്ന മികച്ച ശരാശരിയിൽ 13259 റൺസ് ആണ് നേടിയിട്ടുള്ളത്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് റൂട്ട്. 37 സെഞ്ച്വറികളും 66 അർദ്ധ സെഞ്ച്വറികളും റൂട്ട് റെഡ് ബോൾ ക്രിക്കറ്റിൽ സ്വന്തമാക്കിയിട്ടുണ്ട്. 

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനായി സെഞ്ച്വറി നേടിയും റൂട്ട് തിളങ്ങിയിരുന്നു. 199 പന്തിൽ 104 റൺസ് നേടിയാണ് റൂട്ട് തിളങ്ങിയത്. 10 ഫോറുകൾ അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. തന്റെ ടെസ്റ്റ് കരിയറിലെ മുപ്പത്തി ഏഴാം സെഞ്ച്വറിയാണ് റൂട്ട് ലോർഡ്‌സിൽ നേടിയത്. ലോർഡ്‌സിൽ റൂട്ട് നേടുന്ന എട്ടാം സെഞ്ച്വറി ആണിത്. ഇതോടെ ടെസ്റ്റിൽ ഒരേ വേദോയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയിൽ ഇടം നേടാനും റൂട്ടിന് സാധിച്ചു.

ഈ പട്ടികയിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് റൂട്ട്. കൊളാബോയിൽ എട്ട് സെഞ്ച്വറികൾ നേടിയ മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാരയുടെ നേട്ടത്തിനൊപ്പമാണ് റൂട്ട് ഉള്ളത്. ഡോൺ ബ്രാഡ്മാൻ, ജാക് കാലിസ് എന്നിവരാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇരുവരും ഒമ്പത് തവണയാണ് ഒരേ വേദിയിൽ സെഞ്ച്വറികൾ നേടിയിട്ടുമുള്ളത്. ബ്രാഡ്മാൻ മെൽബണിലും കാലിസ് കേപ് ടൗണിലുമാണ് സെഞ്ച്വറികൾ നേടിയത്. മുൻ ലങ്കൻ താരം മഹേള ജയവർധനെയാണ്‌ പട്ടികയിലെ ഒന്നാമൻ. കൊളോമ്പോയിൽ 11 സെഞ്ച്വറികളാണ് ജയവർധനെ നേടിയത്.  

നിലവിൽ പരമ്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് വിജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ഇന്ത്യ വിജയിച്ചുകൊണ്ട് പരമ്പരയിൽ ഒപ്പം പിടിക്കുകയായിരുന്നു. മൂന്നാം മത്സരത്തിൽ ബെൻ സ്റ്റോക്‌സും സംഘവും വീണ്ടും വിജയിച്ചുകൊണ്ട് പരമ്പരയിൽ മുന്നിലെത്തുകയായിരുന്നു. പരമ്പര സ്വന്തമാക്കണമെങ്കിൽ ഇന്ത്യക്ക് ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിക്കുക തന്നെ വേണം. ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് മത്സരം ജൂലൈ 23 മുതൽ 27 വരെയാണ് നടക്കുന്നത്. മാഞ്ചസ്റ്ററിലാണ് നാലാം മത്സരം നടക്കുക.

English star player Harry Brook has praised England superstar Joe Root Brooke has described Joe Root as the best batsman in Test cricket



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഎസിന്റെ മരണത്തില്‍ അധിക്ഷേപ പോസ്റ്റ്; അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago
No Image

കാലം സാക്ഷി! മെസിക്കൊപ്പം ലോക കിരീടം ഉയർത്തിയവൻ രണ്ട് ലോകകപ്പ് നേടി ചരിത്രം സൃഷ്ടിച്ചു

Football
  •  4 hours ago
No Image

ദുബൈയില്‍ ട്രാമില്‍ കയറിയ അതിഥിയെ കണ്ട് ഞെട്ടി യാത്രക്കാര്‍; ഫോട്ടോയും വീഡിയോകളുമെടുത്ത് ആളുകള്‍

uae
  •  4 hours ago
No Image

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നട്ടെല്ല് അവനാണ്: സുരേഷ് റെയ്‌ന

Cricket
  •  4 hours ago
No Image

പരിസ്ഥിതിക്ക് കലഹിച്ച പടനായകൻ

Kerala
  •  5 hours ago
No Image

അടുത്ത ഉപ രാഷ്ട്രപതി ശശി തരൂര്‍?; പരിഗണിക്കുന്നവരുടെ പട്ടികയില്‍ കോണ്‍ഗ്രസ് എം.പിയുമെന്ന് സൂചന

National
  •  5 hours ago
No Image

24 മണിക്കൂറിനിടെ ഗ്രാമിന് കൂടിയത് 5 ദിര്‍ഹം; ദുബൈയിലെ സ്വര്‍ണവില കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

uae
  •  5 hours ago
No Image

വി.എസിനെ കാണാന്‍ ദര്‍ബാര്‍ ഹാളിലും പതിനായിരങ്ങള്‍

Kerala
  •  5 hours ago
No Image

അബൂദബിയിൽ മലയാളി വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

uae
  •  5 hours ago
No Image

രാജസ്ഥാൻ അവനെ പോലൊരു മികച്ച താരത്തെ കണ്ടെത്തിയത് അങ്ങനെയാണ്: സംഗക്കാര

Cricket
  •  5 hours ago