
സ്വര്‍ണക്കുതിപ്പ്; സര്‍വ്വകാല റെക്കോര്‍ഡിലേക്ക് സ്വര്‍ണവില,സാധ്യതകള്‍ അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്ണവപണിയില് ഇന്ന് വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര വിപണിയാണ് കേരളത്തിലും വില നിര്‍ണയിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ഇന്ന് വില ഉയര്‍ന്നിരിക്കുകയാണ്. അതാണ് കേരളത്തിലെ കുതിപ്പിന് കാരണമായതെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. ഡോളര്‍ മൂല്യവും ഇടിഞ്ഞിട്ടുണ്ട്. ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ കുറവ് സംഭവിച്ചപ്പോള്‍ ബിറ്റ് കോയിന് വില ഉയരുന്നതാണ് കാണുന്നത്. ഇന്ത്യന്‍ രൂപയുടെ മൂല്യവും താഴ്ന്നിരിക്കുകയാണ്. അതേസമയം, കേരളത്തില്‍ വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. എന്നാല്‍ രാജ്യാന്തര വിപണിയില്‍ വെള്ളി വില ഔണ്‍സിന് 39 ഡോളറിലേക്ക് അടുത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കേരളത്തില്‍ ഇന്ന് സ്വര്‍ണം ഗ്രാമിന് 105 രൂപ വര്‍ധിച്ച് 9285 രൂപയായി. പവന് 840 രൂപ കൂടി 74280 രൂപയുമായി. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. പവന് ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 240 രൂപ കൂടി വര്‍ധിച്ചാല്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലെത്തും പവന് സ്വര്‍ണത്തിന്റെ വില. വൈകാതെ തന്നെ ഈ റെക്കോര്‍ഡ് ഭേദിക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
ഇന്നത്തെ വില വ്യത്യസ്ത കാരറ്റുകള്‍ക്ക് ഇങ്ങനെ
24 കാരറ്റ്
ഗ്രാമിന് 114 രൂപ വര്‍ധിച്ച് 10,129
പവന് 912 രൂപ വര്‍ധിച്ച് 81,032
22 കാരറ്റ്
ഗ്രാമിന് 105 രൂപ വര്‍ധിച്ച് 9,285
പവന് 840 രൂപ വര്‍ധിച്ച് 74,280
18 കാരറ്റ്
ഗ്രാമിന് 86 രൂപ വര്‍ധിച്ച് 7,597
പവന് 688 രൂപ വര്‍ധിച്ച് 60,776
വിപണിയെ ആശയക്കുഴപ്പത്തിലാക്കി യു.എസിന്റെ നീക്കങ്ങള്‍
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാര്‍ ഉടന്‍ സാധ്യതയില്ല എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതിനാല്‍ നേരത്തെ നിശ്ചയിച്ച 26 ശതമാനം ഇറക്കുമതി നികുതി അമേരിക്ക ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മറ്റു പല ഏഷ്യന്‍ രാജ്യങ്ങളേക്കാളും കൂടുതലാണ് ഈ നികുതി. അടുത്ത മാസം ഒന്ന് മുതല്‍ പുതിയ നികുതി വരുമെന്ന ട്രംപിന്റെ അറിയിപ്പ് വിപണിയില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. അതേസമയം, അമേരിക്കയില്‍ വരാനിരിക്കുന്ന മറ്റൊരു മാറ്റം സ്വര്‍ണവിലയെ ഉയര്‍ത്തുമെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
വിപണിയില്‍ ആശങ്ക വ്യാപിക്കുന്ന വേളയില്‍ നിക്ഷേപകര്‍ കൂടുതലായി സ്വര്‍ണത്തിലേക്ക് തിരിയും. സാമ്പത്തിക രംഗത്തെ ഇടിവ് തങ്ങളെ ബാധിക്കാതിരിക്കാന്‍ സ്വര്‍ണം വാങ്ങുക എന്നതാണ് അവര്‍ ചെയ്യുന്നത്. ഏത് സമയവും വിറ്റ് പണമാക്കി മാറ്റാന്‍ സാധിക്കുമെന്നതാണ് ഇതില്‍ അവര്‍ കാണുന്ന ലാഭം.
Date | Price of 1 Pavan Gold (Rs.) |
1-Jul-25 | 72160 |
2-Jul-25 | 72520 |
3-Jul-25 | 72840 |
4-Jul-25 | 72400 |
5-Jul-25 | 72480 |
6-Jul-25 | 72480 |
7-Jul-25 | 72080 |
8-Jul-25 | 72480 |
9-Jul-25 | Rs. 72,000 (Lowest of Month) |
10-Jul-25 | 72160 |
11-Jul-25 | 72600 |
12-Jul-25 | 73120 |
13-Jul-25 | 73120 |
14-Jul-25
|
73240 |
15-Jul-25 | 73160 |
16-Jul-25 | 72800 |
17-Jul-25 | 72840 |
18-Jul-25 (Morning) |
72880 |
18-Jul-25 (Evening) |
73200 |
19-Jul-25 | 73360 |
20-Jul-25 | 73360 |
21-Jul-25 Yesterday » |
73440 |
22-Jul-25 Today » |
Rs. 74,280 (Highest of Month) |
Gold prices in Kerala witnessed a significant jump today, driven by a surge in the international gold market. Traders attribute the local spike to global price trends, which continue to influence the state's gold rates.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്
Kerala
• a day ago
ഓടി കുതിര ചാടി കുതിര; ഓടുന്ന ഓട്ടോയിൽ കുടുങ്ങി കുതിര
National
• a day ago
വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം: കണ്ണൂർ സ്വദേശിയെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു
Kerala
• a day ago
കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം: മരിച്ച മലയാളി പൈലറ്റ് വിദ്യാർഥിയുടെ മൃതദേഹം ശനിയാഴ്ച കൊച്ചിയിലെത്തും
Kerala
• a day ago
ഹരിപ്പാട് കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു
Kerala
• a day ago
കുവൈത്തിൽ സംഘടിത റെസിഡൻസി തട്ടിപ്പ് ശൃംഖല പിടിയിൽ: 12 പേരെ പ്രോസിക്യൂഷന് റഫർ ചെയ്തു
Kuwait
• a day ago
ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ സ്ത്രീകളെ ഒമ്പത് മണിക്കൂറോളം നഗ്നരാക്കി നിർത്തി ക്രൂരത; തട്ടിപ്പുകാരെ കണ്ടെത്താൻ അന്വേഷണം
National
• a day ago
2025-2026 സ്കൂൾ കലണ്ടർ പ്രഖ്യാപിച്ച് യുഎഇ: പ്രധാന തീയതികളും അവധി ദിനങ്ങളും അറിയാം
uae
• a day ago
ഇല്ലാ സഖാവെ മരിക്കുന്നില്ല; രണ സ്മരണകളിരമ്പുന്ന ചുടുകാട്ടിൽ വിഎസിന് അന്ത്യ വിശ്രമം
Kerala
• a day ago
കുവൈത്തിൽ വിവിധ മേഖലകളിൽ കുവൈത്ത് വൽക്കരണം തുടരുന്നു; സ്ഥിരീകരണവുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ ഉന്നത ഉദ്യോഗസ്ഥൻ
Kuwait
• a day ago
സമുദ്രോത്പന്ന വിൽപ്പന മേഖലയെ സജീവമാക്കണം; ഇബ്രയിൽ മത്സ്യ മാർക്കറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് ഒമാൻ
uae
• a day ago
ഷാർജയിൽ മലയാളി യുവതിയുടെ മരണം: മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്
Kerala
• a day ago
ഇന്ത്യക്കാരിയായ ജോലിക്കാരി പണം തട്ടാൻ ശ്രമിച്ചെന്ന് സിംഗപ്പൂർ യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ്; പിന്നാലെ യുവ ബിസിനസ് വുമൺ അസ്വാഭാവികമായി മരിച്ച നിലയിൽ
International
• 2 days ago
ബെംഗളൂരുവിലെ ബസ് സ്റ്റാൻഡിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തി: അന്വേഷണം ഊർജിതം
National
• 2 days ago
ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിര്‍ദേശം
Kerala
• 2 days ago
യാത്രക്കാർക്ക് ഇനി എപ്പോഴും ഇന്റർനെറ്റ് ആക്സസ് ചെയ്യാം; എല്ലാ ഇന്റർസിറ്റി ബസുകളിലും സൗജന്യ വൈഫൈ ലഭ്യമാക്കി ദുബൈ
uae
• 2 days ago
പഴുത്ത ചക്ക കൊടുത്ത പണി; മദ്യം കഴിക്കാതെ ബ്രെത്ത്അനലൈസറിൽ കുടുങ്ങി കെഎസ്ആർടിസി ഡ്രൈവർമാർ
Kerala
• 2 days ago
ഇഡിയുടെ കുരുക്കിൽ മിന്ത്ര: 1,654 കോടിയുടെ നിയമലംഘന കേസ്
National
• 2 days ago
സുഹൃത്തുകൾക്ക് സന്ദേശം അയച്ചു; പിന്നാലെ പൊലീസ് വാതിൽ പൊളിച്ച് അകത്ത് കടന്നു; യുവ ഡോക്ടർ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ
Kerala
• 2 days ago
പ്രധാനമന്ത്രി മോദി യുകെയിലേക്കും മാലിദ്വീപിലേക്കും യാത്ര തിരിച്ചു: ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കും; മാലിദ്വീപിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ മുഖ്യാതിഥി
National
• 2 days ago
കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ റിയാദിലെ ഏഴിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ സെൽഫ് ഡ്രൈവിങ്ങ് ടാക്സികൾ ആരംഭിച്ച് സഊദി അറേബ്യ
Saudi-arabia
• 2 days ago
സ്വന്തമായി എംബസി, അതും ഇല്ലാത്ത രാജ്യങ്ങളുടെ പേരിൽ; വ്യാജ എംബസി തട്ടിപ്പ് നടത്തിയയാൾ പിടിയിൽ
National
• 2 days ago
വൻ തട്ടിപ്പിന് പിന്നിൽ സൈബർ പൊലിസ് ഉദ്യോഗസ്ഥൻ; കോടികൾ തട്ടിയ ശേഷം കാമുകിയുമായി ഒളിവിൽ പോയ ഉദ്യോഗസ്ഥൻ 4 മാസം കഴിഞ്ഞ് പിടിയിൽ
Kerala
• 2 days ago