HOME
DETAILS

സംഭല്‍ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സഫര്‍ അലിക്ക് ജാമ്യം 

  
July 24 2025 | 16:07 PM

Allahabad High Court grants bail to Sambhal Shahi Jama Masjid president Zafar Ali

ലഖ്‌നൗ: തീവ്രഹിന്ദുത്വവാദികള്‍ അവകാശവാദമുന്നയിക്കുന്ന ഉത്തര്‍പ്രദേശിലെ സംഭല്‍ ഷാഹി മസ്ജിദിലെ സര്‍വേയ്ക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെടുത്തി അറസ്റ്റ്‌ചെയ്ത മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സഫര്‍ അലിക്ക് ജാമ്യം. സഫര്‍ അലിയുടെ ഹരജി പരിഗണിച്ച് അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് സമീര്‍ ജെയിനിന്റെ സിംഗിള്‍ ബെഞ്ചാണ് അദ്ദേഹത്തിന് വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. വി.എച്ച്.പി നേതാവ് ജിതേന്ദ്ര ദീപക് സമര്‍പ്പിച്ച പരാതിയില്‍ ഈ വര്‍ഷം മാര്‍ച്ച് 24നാണ് സഫര്‍ അലിയെ അറസ്റ്റ് ചെയ്തത്. അതുമുതല്‍ അദ്ദേഹം മുറാദാബാദ് ജില്ലാ ജയിലില്‍ കഴിയുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അദ്ദേഹം ഉടന്‍ മോചിതനാകുമെന്ന് അഭിഭാഷകന്‍ അറിയിച്ചു. 

ഭാരതീയ ന്യായ സംഹിതയിലെ 191(2), 191(3), 190, 221, 132, 125, 324(5), 196, 223(ബി), 326(എഫ്) എന്നീ വകുപ്പുകളും ഇന്ത്യന്‍ തെളിവുനിയമത്തിലെ സെക്ഷന്‍ 3, പൊതു സ്വത്ത് നശിപ്പിച്ചതുമായി ബന്ധപ്പെട്ട സെക്ഷന്‍ 5 പ്രകാരവുമാണ് സഫര്‍ അലിക്കെതിരേ കേസെടുത്തിരുന്നത്. നേരത്തെ സഫര്‍ അലിയുടെ ജാമ്യാപേക്ഷ അഡീഷണല്‍ ജില്ലാ ജഡ്ജി നിര്‍ഭയ് നാരായണ്‍ റായ് തള്ളിയിരുന്നു. ജനക്കൂട്ടത്തെ അക്രമത്തിന് പ്രേരിപ്പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങള്‍ സഫര്‍ അലിചെയ്‌തെന്ന് ആരോപിച്ചായിരുന്നു നടപടി. ഇതുചോദ്യംചെയ്താണ് സഫര്‍ അലി ഹൈക്കോടതിയില്‍ അപ്പീല്‍ പോയത്. 

2024 നവംബറില്‍ അഞ്ചുമുസ്ലിം യുവാക്കളുടെ മരണത്തിനിടയാക്കിയ സംഘര്‍ഷവുമായി ബന്ധപ്പെടുത്തിയാണ് പ്രദേശത്തെ പൗരപ്രമുഖന്‍കൂടിയായ സഫര്‍ അലിയെ അറസ്റ്റ്‌ചെയ്തത്. കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് പള്ളിയില്‍ നടന്ന സര്‍വേയ്‌ക്കെതിരേ പ്രതിഷേധിച്ചവര്‍ക്ക് നേരെ നടത്തിയ വെടിവയ്പ്പിലാണ് അഞ്ചുപേര്‍ കൊല്ലപ്പെട്ടത്. പ്രക്ഷോഭത്തിനായി ജനങ്ങളെ സംഘടിപ്പിച്ചത് സഫര്‍ അലിയാണെന്നാണ് പൊലിസിന്റെ ആരോപണം. സംഘര്‍ഷത്തിനിടെ പ്രക്ഷോഭകര്‍ പരസ്പരം നടത്തിയ വെടിവയ്പ്പിലാണ് അഞ്ചുപേര്‍ കൊല്ലപ്പെട്ടതെന്നായിരുന്നു പൊലിസ് പറഞ്ഞിരുന്നത്. എന്നാല്‍ പൊലിസ് ഭാഷ്യം തള്ളിയ സഫര്‍ അലി, കാര്യ കാരണസഹിതം പൊലിസ് വെടിവയ്പ്പിലാണ് യുവാക്കള്‍ കൊല്ലപ്പെട്ടതെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന്റെ പ്രതികാരമാണ് അദ്ദേഹത്തിന്റെ അറസ്റ്റെന്നാണ് കുടുംബം പറയുന്നത്. 

The Allahabad High Court has granted bail to Zafar Ali, a prominent lawyer, president of Sambhal Shahi Jama Masjid, and community leader who was arrested for speaking out against police violence in Sambhal in November 2024, which claimed at least five Muslim lives.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയ്ക്ക് 25% തീരുവ; റഷ്യൻ എണ്ണ, ആയുധ വാങ്ങലിന് പിഴയും പ്രഖ്യാപിച്ച് ട്രംപ്

International
  •  3 days ago
No Image

മരുഭൂമികളിലെ ശാന്തതയും അമ്മാനിലെ തണുത്ത സായന്തനങ്ങളും; ജോർദാനിലേക്കുള്ള യുഎഇ, സഊദി യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്

uae
  •  3 days ago
No Image

വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ കർശന നടപടി; തലശ്ശേരിയിൽ പിഴ, സർക്കാർ ഇടപെടൽ കോടതി ശരിവച്ചു

Kerala
  •  3 days ago
No Image

അശ്രദ്ധ മതി അപകടം വരുത്തി വയ്ക്കാന്‍;  വൈദ്യുതി ലൈനുകള്‍ അപകടകരമായി നില്‍ക്കുന്നത് കണ്ടാല്‍ ഉടന്‍ 1912 ഡയല്‍ ചെയ്യൂ...  

Kerala
  •  3 days ago
No Image

യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് പരസ്യം ചെയ്യാൻ ഇനിമുതൽ പെർമിറ്റ് നിർബന്ധം

uae
  •  3 days ago
No Image

ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമം; കൊച്ചിയിൽ യുവതിയും ഭർത്താവും അറസ്റ്റിൽ

Kerala
  •  3 days ago
No Image

വടകരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽനിന്ന് കാണാതായതായി പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു

Kerala
  •  3 days ago
No Image

യുഎഇ 'ക്വിക്ക് വിസ' തട്ടിപ്പ്; ചില സ്ഥാപനങ്ങൾ ആളുകളെ വഞ്ചിക്കുന്നത് ഈ രീതിയിൽ

uae
  •  3 days ago
No Image

ഒരു ദിർഹം പോലും നൽകാതെ ഞാൻ ഏഴ് സാലിക് ഗേറ്റുകൾ കടന്നുപോയതിങ്ങനെ?, ഒരു യാത്രക്കാരന്റെ തുറന്നുപറച്ചിൽ

uae
  •  3 days ago
No Image

രണ്ടു ദിവസമായി വീടിനുപുറത്തൊന്നും കാണുന്നില്ല; അയല്‍വാസികള്‍ നോക്കിയപ്പോള്‍ കണ്ടത് മരിച്ച നിലയില്‍- അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  3 days ago