HOME
DETAILS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ആർസിബി താരം യാഷ് ദയാലിനെതിരെ പോക്സോ കേസ്

  
Web Desk
July 25 2025 | 04:07 AM

RCB Star Yash Dayal Booked Under POCSO Act for Alleged Rape of Minor

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം യഷ് ദയാലിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഐപിഎല്ലുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണത്തിലാണ് താരത്തിനെതിരെ കേസെടുത്തത്. കഴിഞ്ഞ ഐപിഎല്ലിനിടെ ജയ്പൂരിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് നടപടി. ഇതിന് മുമ്പ്, ഗാസിയാബാദിൽ നിന്നുള്ള ഒരു യുവതിയുടെ പരാതിയിൽ യഷ് ദയാലിനെതിരെ മറ്റൊരു പീഡനക്കേസും രജിസ്റ്റർ ചെയ്തിരുന്നു.

പ്രൊഫഷണൽ ക്രിക്കറ്റിൽ അവസരങ്ങൾ നൽകാമെന്ന വാഗ്ദാനം നൽകിയാണ് താരം തന്നെ പീഡിപ്പിച്ചതെന്ന് പെൺകുട്ടി ആരോപിക്കുന്നു. രണ്ട് വർഷം മുമ്പ് ക്രിക്കറ്റ് മത്സരങ്ങളിലൂടെ ഇവർ പരിചയപ്പെട്ടത്. തുടർന്ന്, ഏകദേശം രണ്ട് വർഷത്തോളം തുടർച്ചയായി പീഡനം നടന്നുവെന്നാണ് പരാതി. കഴിഞ്ഞ ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിനെതിരെ ജയ്പൂരിൽ നടന്ന മത്സരത്തിനായി എത്തിയപ്പോൾ, സീതാപുരയിലെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നും പെൺകുട്ടി ആരോപിക്കുന്നു.

ഗാസിയാബാദ് കേസിൽ അലഹബാദ് ഹൈക്കോടതി താരത്തിന്റെ അറസ്റ്റിന് താൽക്കാലിക വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ബന്ധപ്പെട്ട പുതിയ പരാതിയിൽ അറസ്റ്റ് അനിവാര്യമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജയ്പൂരിലെ സാന്ഗാനർ സദർ പൊലിസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Royal Challengers Bengaluru pacer Yash Dayal faces serious allegations of raping a minor girl in Jaipur during IPL 2025. An FIR has been lodged against him under the Protection of Children from Sexual Offences (POCSO) Act and Section 376 of the IPC. The victim allegedly met Dayal through cricket, and he promised to help her build a career in the sport. She claims Dayal exploited her emotionally and physically over two years, including an incident in a Sitapura hotel during the Rajasthan Royals vs RCB match in April ¹



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അക്ഷയ സെന്ററിന്റെ പിഴവ്: ഒരു പൂജ്യം പിഴച്ചു വിദ്യാർഥിനിയുടെ ഭാവി പ്രതിസന്ധിയിൽ

Kerala
  •  a day ago
No Image

'നീതിയുടെ മരണം, ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനുമേറ്റ പ്രഹരം' മലേഗാവ് സ്‌ഫോടനക്കേസ് പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി

National
  •  a day ago
No Image

ഉത്തര്‍ പ്രദേശില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കിയ നിലയില്‍; ഭര്‍ത്താവിന് വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നെന്ന് യുവതിയുടെ സഹോദരന്‍

National
  •  a day ago
No Image

മധ്യപ്രദേശില്‍ പ്രതിദിനം ശരാശരി 7 ആദിവാസി സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്നു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

National
  •  a day ago
No Image

UAE Updates: വിസാ അപേക്ഷകളിലെ അവ്യക്ത വിവരങ്ങള്‍ നടപടിക്രമങ്ങള്‍ക്ക് കാലതാമസമുണ്ടാക്കും: മുന്നറിയിപ്പ് നല്‍കി ജിഡിആര്‍എഫ്എ

uae
  •  a day ago
No Image

ദോഹയുടെ മുഖച്ഛായ മാറ്റും; പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു

qatar
  •  a day ago
No Image

മോദിയുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്; ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താൻ പരസ്പര ധാരണ

uae
  •  a day ago
No Image

പട്ടിണിക്കോലങ്ങളെ ഭക്ഷണം കാട്ടി കൊന്നൊടുക്കുന്ന ഗസ്സയിലെ 'സ്ഥിതി വിലയിരുത്താന്‍' ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് ഗസ്സയിലേക്ക്

International
  •  a day ago
No Image

കോഴിക്കോട് യുവതിയുടെ കണ്ണിൽ മുളകുപാടി വിതറി മാല പൊട്ടിച്ചു

Kerala
  •  a day ago
No Image

ദുബൈ മറീനയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം; തീ നിയന്ത്രണ വിധേയമാക്കി

uae
  •  a day ago