HOME
DETAILS

ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചില്ല: അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും

  
July 25 2025 | 01:07 AM

Forensic report not received Repatriation of Atulyas body will be delayed

ഷാര്‍ജ: മരണ കാരണം സംബന്ധിച്ച ഫോറന്‍സിക് റിപ്പോര്‍ട്ട് ഇതുവരെയും ലഭിച്ചിട്ടില്ലാത്തതിനാല്‍ ഷാര്‍ജയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മലയാളി യുവതി അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകുമെന്ന് വിവരം. ഇതിനായി തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടി വരും. ഷാര്‍ജയില്‍ വെള്ളി മുതല്‍ ഞായറാഴ്ച വരെ വാരാന്ത്യ അവധിയാണെന്നതാണ് വൈകാന്‍ കാരണം.

അതുല്യയുടെ ശരീരത്തില്‍ കണ്ടെത്തിയ പാടുകള്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കും. മരണം കൊലപാതകമാണോയെന്ന സംശയമുന്നയിച്ച് അതുല്യയുടെ സഹോദരി അഖില ഷാര്‍ജ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ മാത്രമേ അതുല്യയുടെ മരണത്തിലെ ദുരൂഹത നീങ്ങുകയുള്ളൂ. തുടര്‍ന്ന്, മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ വ്യക്തതയാകും. ഫലം ലഭിച്ചതിനുശേഷം ആയിരിക്കും ഷാര്‍ജ പൊലിസ് തുടര്‍ നടപടികള്‍ സ്വീകരിക്കുക. നേരത്തെ തന്നെ അതുല്യയുടെ ഭര്‍ത്താവ് സതീഷിനെതിരെ സഹോദരി അഖില ഷാര്‍ജത്തില്‍ പരാതി നല്‍കിയിരുന്നു.

അതുല്യയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനായുള്ള നടപടികള്‍ ബന്ധുക്കള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന് ഭര്‍ത്താവ് സതീഷ് സമ്മതിച്ചില്ലെങ്കില്‍ സഹോദരി അഖിലക്ക് പവര്‍ഓഫ് അറ്റോണി നല്‍കി മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കും. അതുല്യയുടെ മരണത്തില്‍ നാട്ടില്‍ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ ചവറ തെക്കുംഭാഗം പോലീസ് സ്റ്റേഷനില്‍ ഭര്‍ത്താവായ സതീഷിനെതിരെ നേരത്തെ തന്നെ കേസ് രേഖപ്പെടുത്തിയിരുന്നു. തെക്കുംഭാഗം സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്

ജൂലൈ 19നാണ് അതുല്യയെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടക്കുന്ന ഒരു ദിവസങ്ങള്‍ക്കു മുമ്പ് ഭര്‍ത്താവായ് സതീഷില്‍ നിന്നുണ്ടായ മാനസിക, ശാരീരിക പീഡനങ്ങളുടെ വിവരം ഫോണിലൂടെ അമ്മയെയും ബന്ധുക്കളെയും അതുല്യ അറിയിച്ചിരുന്നു.

Forensic report not received: Repatriation of Atulya's body will be delayed

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സോറി തിരക്കിലാണ്' തടവുകാരുടെ എസ്‌കോർട്ടിന് പൊലിസിനെ കിട്ടാനില്ല

Kerala
  •  4 days ago
No Image

തദ്ദേശ വോട്ടർപട്ടിക: പേര് ചേർക്കാൻ ഇനി 10 ദിവസം മാത്രം; തീയതി നീട്ടണമെന്ന ആവശ്യം ശക്തം

Kerala
  •  4 days ago
No Image

കന്യാസ്ത്രീകളുടെ അറസ്റ്റ്: കേരളത്തിലെ ബിജെപി പ്രതിനിധി ഇന്ന് റായ്പൂരിലെത്തും

National
  •  4 days ago
No Image

കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരും; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  4 days ago
No Image

ന്യൂയോർക്കിൽ വെടിവെപ്പ്, രണ്ട് പേർക്ക് വെടിയേറ്റു; അക്രമി സ്വയം വെടിവെച്ച് ജീവനൊടുക്കി

International
  •  4 days ago
No Image

തേവലക്കരയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: പഞ്ചായത്തിന് വീഴ്ച സംഭവിച്ചു; സമ്മതിച്ച് തദ്ദേശവകുപ്പ്

Kerala
  •  5 days ago
No Image

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണ; മോചന ചർച്ചകൾ തുടരും ; ഔദ്യോ​ഗികമായി സ്ഥിരീക്കരിക്കാതെ വിദേശകാര്യ മന്ത്രാലയം

National
  •  5 days ago
No Image

രജിസ്ട്രേഡ് തപാലിന്റെ കാലം കഴിഞ്ഞു; സെപ്തംബർ ഒന്നു മുതൽ സേവനം നിർത്തുന്നതായി തപാൽ വകുപ്പ്

latest
  •  5 days ago
No Image

ഇന്ത്യ-പാക് സംഘർഷം: ട്രംപിന്റെ മധ്യസ്ഥ വാദം തള്ളി കേന്ദ്രം

National
  •  5 days ago
No Image

മുല്ലപെരിയാർ ഡാം സുരക്ഷ; മേൽനോട്ട സമിതിയുടെ സ്ഥിരം ഓഫീസ് സ്ഥാപിക്കണമെന്ന് സുപ്രീം കോടതിയിൽ അപേക്ഷ

Kerala
  •  5 days ago