
In-Depth: യുഎഇയിൽ സോഷ്യൽ മീഡിയ പരസ്യത്തിനു നിയന്ത്രണം: പെർമിറ്റ് ആവശ്യമില്ലാത്തവരും ഉണ്ട്, പെർമിറ്റിനു കാലാവധി, ലംഘിച്ചാൽ ശിക്ഷ, പ്രധാന വ്യവസ്ഥകൾ അറിഞ്ഞു പരസ്യം ചെയ്യുക | UAE Advertiser Permit

ദുബൈ: തങ്ങളുടെ സോഷ്യൽ മീഡിയ മുഖേന യു.എ.ഇയിൽ ധനസമ്പാദനം നടത്താൻ ആഗ്രഹിക്കുന്ന അന്താരാഷ്ട്ര ഉള്ളടക്ക സ്രഷ്ടാക്കൾ (ഇന്റർനാഷനൽ കോൺടെന്റ് ക്രിയേറ്റർമാർ) രാജ്യത്തിന്റെ പുതിയ മാധ്യമ നിയമങ്ങൾക്ക് കീഴിലുള്ള നിയന്ത്രണങ്ങൾ പാലിക്കണമെന്ന് യു.എ.ഇ മീഡിയ കൗൺസിൽ പ്രഖ്യാപിച്ചു.
ഇൻസ്റ്റഗ്രാം, ഫേസ്ബുക്, വാട്സ് ആപ് എന്നിവയുൾപ്പെടെയുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രമോഷനൽ മെറ്റീരിയലുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്ന, യു.എ.ഇ സന്ദർശിക്കുന്ന എല്ലാ ഉള്ളടക്ക സ്രഷ്ടാക്കൾക്കും മുഅ'ലിൻ എന്ന പേരിലുള്ള പുതിയ 'വിസിറ്റർ അഡ്വർടൈസർ പെർമിറ്റ്' നിർബന്ധമാണ്.
പുതിയ സംവിധാനത്തിന് കീഴിൽ, ഇന്റർനാഷണൽ ഇൻഫ്ളുവൻസർമാർക്ക് ഇൻഡിപെൻഡന്റ് ആയി പ്രവർത്തിക്കാൻ കഴിയില്ല. യു.എ.ഇയിൽ പ്രവർത്തിക്കാൻ ഔദ്യോഗിക അംഗീകാരമുള്ളതും, യു.എ.ഇ മീഡിയ കൗൺസിലിൽ നിന്ന് അംഗീകാരം ലഭിച്ചതുമായ ലൈസൻസുള്ള പരസ്യ ഏജൻസികൾ, അല്ലെങ്കിൽ ടാലന്റ് മാനേജ്‌മെന്റ് ഏജൻസികൾ വഴിയാണ് അവർ 'വിസിറ്റർ അഡ്വർടൈസർ' ആയി രജിസ്റ്റർ ചെയ്യേണ്ടത്.
പെർമിറ്റുകൾക്ക് മൂന്ന് മാസത്തെ സാധുതയുണ്ട്. കൂടാതെ, ഒറ്റ പുതുക്കലിൽ മൂന്ന് മാസത്തേക്ക് കൂടി കവറേജ് നീട്ടാനുള്ള ഓപ്ഷനും ഉണ്ട്.
മാധ്യമ മേഖലയിലെ വളർച്ചയെ നിയന്ത്രിക്കുകയും ശാക്തീകരിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്ന സംയോജിത സംവിധാനം സൃഷ്ടിക്കാനുള്ള യു.എ.ഇയുടെ വിശാല സംരംഭത്തിന്റെ ഭാഗമാണ് ഈ നിയന്ത്രണം. സമകാലിക ഡിജിറ്റൽ മാർക്കറ്റിംഗ് പ്രവണതകളുമായി പൊരുത്തപ്പെടുന്നതിനായി രൂപകൽപന ചെയ്‌തിരിക്കുന്ന രണ്ട് വർഷത്തെ വികസന പ്രക്രിയയുടെ ഭാഗമായി മെയ് മാസത്തിലാണ് ഇത് പ്രഖ്യാപിച്ചത്.
പ്രവർത്തന വ്യവസ്ഥകൾ:
* നിർദിഷ്ട നിയന്ത്രണങ്ങൾക്കും വ്യവസ്ഥകൾക്കും കീഴിൽ വ്യക്തികൾക്ക് മാധ്യമ സ്ഥാപനങ്ങളും ഔട്ലെറ്റുകളും സ്വന്തമാക്കാൻ അനുവദിക്കുന്നത് പ്രധാന വ്യവസ്ഥകളിൽ ഒന്നാണ്.
* നിയമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം നിരോധിക്കുകയും, ഉള്ളടക്കവും പരസ്യവും തമ്മിലുള്ള ആശയക്കുഴപ്പം തടയുകയും, വ്യക്തമായ പരസ്യ സന്ദേശങ്ങൾ പ്രോത്സാഹിപ്പിക്കുകയും, ആരോഗ്യ മേഖല പോലുള്ള കാര്യങ്ങളിലെ അനധികൃത ഉള്ളടക്കം നിരോധിക്കുകയും ചെയ്യുന്നു.
* അംഗീകൃത പരസ്യ, ടാലന്റ് ഏജൻസികളുടെ ഔദ്യോഗിക പട്ടിക പിന്നീടുള്ള ഘട്ടത്തിൽ പ്രഖ്യാപിക്കും.
പെർമിറ്റ് ആവശ്യമില്ലാത്തവർ
അഡ്വർടൈസർ പെർമിറ്റ് ആവശ്യമുള്ളവരിൽ നിന്ന് ഒഴിവാക്കപ്പെട്ട രണ്ട് ഗ്രൂപ്പുകളുണ്ട്.
1. സ്വന്തം ഉടമസ്ഥതയിലുള്ളതോ, കമ്പനിയുടെ ഉടമസ്ഥതയിലുള്ളതോ ആയ ഒരു ഉൽപന്നമോ സേവനമോ പ്രമോട്ട് ചെയ്യുന്നതിന് സ്വന്തം സ്വകാര്യ അക്കൗണ്ട് ഉപയോഗിക്കുന്ന വ്യക്തി.
2. നിയമനുസരിച്ച് തങ്ങളുടെ പ്രായത്തിന് അനുയോജ്യമായ പ്രവർത്തനം നടത്തുന്നിടത്തോളം വിദ്യാഭ്യാസ-കായിക-സാംസ്കാരിക-ബോധവൽക്കരണ പ്രവർത്തനങ്ങളിലേർപ്പെട്ട 18 വയസ്സിൽ താഴെയുള്ള വ്യക്തികൾ.
അഡ്വെർടൈസർ പെർമിറ്റ് ഉടമകളുടെ ബാധ്യതകൾ:
* മീഡിയ ഉള്ളടക്ക മാനദണ്ഡങ്ങൾ ലംഘിക്കരുത്.
* തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പെർമിറ്റ് നമ്പർ വ്യക്തമായി പ്രദർശിപ്പിക്കണം.
* കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും പെർമിറ്റുമായി ബന്ധിപ്പിച്ചിട്ടുള്ളതുമായ നിർദിഷ്ട അക്കൗണ്ട് വഴി മാത്രം പരസ്യങ്ങൾ പ്രസിദ്ധീകരിക്കണം.
* രജിസ്റ്റർ ചെയ്ത തങ്ങളുടെ അക്കൗണ്ട് വഴി പരസ്യം ചെയ്യാൻ മറ്റൊരു വ്യക്തിയെയോ സ്ഥാപനത്തെയോ അനുവദിക്കരുത്.
* നിയമം ആവശ്യപ്പെടുന്നുണ്ടെങ്കിൽ ഒരു പരസ്യം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ആവശ്യമായ അധികാരികളിൽ നിന്ന് അനുമതി നേടണം.
കണ്ടന്റ് ക്രിയേറ്റർമാർ ശ്രദ്ധിക്കേണ്ടത്:
പരസ്യം ചെയ്യാനാഗ്രഹിക്കുന്ന വിസിറ്റിംഗ് കോൺടെന്റ് ക്രിയേറ്റർമാർ അഡ്വർടൈസർ അനുമതിയ്ക്കായി അപേക്ഷിക്കണം. ഇതിനായി, യു.എ.ഇയിൽ പ്രവർത്തിക്കാൻ അധികാരമുള്ളതും, യു.എ.ഇ മീഡിയ കൗൺസിൽ അംഗീകരിച്ചതുമായ ലൈസൻസുള്ള പരസ്യ/ടാലന്റ് മാനേജ്‌മെന്റ് ഏജൻസി വഴി 'വിസിറ്റർ അഡ്വെർടൈസർ' ആയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
അനുമതി കാലയളവ്:
അഡ്വർടൈസർ പെർമിറ്റിന് മൂന്ന് മാസത്തേക്ക് സാധുതയുണ്ട്. കൂടാതെ, മൂന്ന് മാസത്തേക്ക് കൂടി ഒരിക്കൽ പുതുക്കാനാകും.
പെർമിറ്റ് ആദ്യ മൂന്ന് വർഷത്തേക്ക് സൗജന്യമായി അനുവദിക്കുകയും മൂന്ന് മാസത്തിനുള്ളിൽ പ്രാബല്യത്തിൽ വരികയും ചെയ്യും.
ഈ പെർമിറ്റ് ആദ്യ മൂന്ന് വർഷത്തേക്ക് സൗജന്യമായി അനുവദിക്കുകയും, മൂന്ന് മാസത്തിനുള്ളിൽ പ്രാബല്യത്തിൽ വരികയും ചെയ്യും.
UAE Media Council on Wednesday announced the launch of the 'Advertiser Permit' to regulate advertisements published on social media, such as Instagram, Facebook or WhatsApp.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരുനെൽവേലി ദുരഭിമാനക്കൊല: കെവിന്റെ പെൺസുഹൃത്തിന്റെ വീഡിയോ സന്ദേശം, 'എന്റെ അച്ഛനമ്മമാർക്ക് കൊലപാതകവുമായി ബന്ധമില്ല'
National
• 2 days ago
മാമി തിരോധാന കേസ്: പൊലിസിന് ഗുരുതര വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്
Kerala
• 2 days ago
ഫസീലയുടെ ആത്മഹത്യ: ഭർതൃവീട്ടിൽ നിരന്തര പീഡനം; കുറ്റവാളികൾക്ക് ശിക്ഷ വേണമെന്ന് പിതാവ്
Kerala
• 2 days ago
ധർമസ്ഥലകേസ്: മൂന്നാം ദിന പരിശോധനയിൽ നിർണായക തെളിവ്
National
• 2 days ago
ഇറാൻ-ഇന്ത്യ വ്യാപാരത്തിന് ഉപരോധം: ട്രംപ് ഭരണകൂടത്തിനെതിരെ ഇറാൻ എംബസിയുടെ വിമർശനം
International
• 2 days ago
അവരിൽ നിന്നും എനിക്ക് വലിയ പിന്തുണയാണ് ലഭിച്ചത്, അതിനായി വീണ്ടും കാത്തിരിക്കുന്നു: സഞ്ജു
Cricket
• 2 days ago
മൊറാദാബാദില്‍ ബുള്‍ഡോസര്‍ ഓപറേഷനിടെ കട തകര്‍ത്തു,ബിജെ.പി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റിന്റെ സഹോദരന്‍
National
• 2 days ago
ഫുട്ബോളിലെ റൊണാൾഡോയുടെ ഏറ്റവും വലിയ സ്വപ്നമാണത്: ജാവോ ഫെലിക്‌സ്
Football
• 2 days ago
ആണവ ചർച്ചകൾക്ക് മുന്നോടിയായി ബോംബാക്രമണ നഷ്ടപരിഹാരം നൽകണം; യുഎസിനെതിരെ കർശന നിലപാടുമായി ഇറാൻ
International
• 2 days ago
2008 മലേഗാവ് സ്‌ഫോടനം: പ്രഗ്യാസിങ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട് എന്‍.ഐ.എ കോടതി; ഗൂഢാലോചനക്ക് തെളിവില്ലെന്ന്
National
• 2 days ago
ഫുട്ബോളിലെ എന്റെ പ്രിയപ്പെട്ട താരം അദ്ദേഹമാണ്: സഞ്ജു സാംസൺ
Cricket
• 2 days ago
പീഡന പരാതി തനിക്കെതിരെയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗം, തെളിവുണ്ട്; കേസിനെ നിയമപരമായി നേരിടുമെന്ന് വേടന്
Kerala
• 2 days ago
ഫരീദാബാദിൽ കാറിന് നേരെ വെടിയുതിർത്ത് 5 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം; 4 പേർ അറസ്റ്റിൽ
National
• 2 days ago
കൊച്ചിയിൽ ഐടി വ്യവസായിയുടെ ഹണിട്രാപ് പരാതിയിൽ ട്വിസ്റ്റ്; യുവതിയുടെ പീഡന ആരോപണം
Kerala
• 2 days ago
ബി.ജെ.പി നേതൃത്വം കുരുക്കിൽ; സംസ്ഥാന അധ്യക്ഷനെതിരേ വാളെടുത്ത് സംഘ്പരിവാർ
Kerala
• 2 days ago
ധര്‍മസ്ഥല: ആദ്യം കുഴിച്ചിടത്ത് നിന്ന് ചുവപ്പു നിറമുള്ള ജീര്‍ണിച്ച ബ്ലൗസ്, പാന്‍കാര്‍ഡ്, എ.ടി.എം കാര്‍ഡ് കണ്ടെത്തിയതായി അഭിഭാഷകന്
National
• 2 days ago
ചരിത്രനേട്ടത്തിലേക്ക് അടുത്ത് മെസി; പുതിയ ടൂർണമെന്റിൽ ഇന്റർ മയാമിക്ക് മിന്നും തുടക്കം
Football
• 2 days ago
തിരുവനന്തപുരത്ത് സ്മാര്‍ട്ട് സിറ്റിയിലെ കാമറകള്‍ക്ക് ഗുണനിലവാരമില്ലെന്ന് പൊലിസ്; 50 ശതമാനം കാമറകള്‍ക്കും കൃത്യതയില്ലെന്നും റിപോര്‍ട്ട്
Kerala
• 2 days ago
വൈഭവിന്റെ പോരാട്ടങ്ങൾ ഇനി ഓസ്ട്രേലിയക്കെതിരെ; ഇതാ കങ്കാരുക്കളെ തീർക്കാനുള്ള ഇന്ത്യൻ യുവനിര
Cricket
• 2 days ago
കാർഗിൽ യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി പോരാടിയ ധീര യോദ്ധാവിന്റെ കുടുംബത്തില്‍ അതിക്രമിച്ച് കയറി പൗരത്വം ചോദിച്ച് ഹിന്ദുത്വ പ്രവര്‍ത്തകര്‍; നിഷ്ക്രിയരായി നോക്കിനിന്ന് പൊലിസ്
National
• 2 days ago
ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാന്‍ കാനഡ; സെപ്തംബറില്‍ പ്രഖ്യാപനം
International
• 2 days ago