
സ്കൂൾ പഠനസമയ മാറ്റം, മന്ത്രി സമസ്ത നേതാക്കളുമായി നടത്തിയ ചർച്ച: വസ്തുതകൾ എന്ത്?

തിരുവനന്തപുരം: ഈ അധ്യയന വർഷം മുതൽ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ പഠന സമയം രാവിലെ 09-45 ന് തുടങ്ങി വൈകുന്നേരം 04-15 അവസാനിപ്പിക്കുന്നതിലൂടെ ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി 25-07-2025 ന് തിരുവനന്തപുരത്ത് വെച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സമസ്ത നേതാക്കളുമായി നടത്തിയ ചർച്ചയും ശേഷം വിവിധ സ്കൂൾ മാനേജ്മെന്റ് സംഘടന പ്രതിനിധികളുമായും നടത്തിയ ചർച്ചകളും ചില മാധ്യമങ്ങൾ വിവിധ തരത്തിലാണ് റിപ്പോർട്ട് ചെയ്തത്. ഇത് സംബന്ധമായി വസ്തുതകൾക്ക് നിരക്കാത്ത വിധം ചിലർ സോഷ്യൽ മീഡിയയിലും മറ്റും പ്രതികരണങ്ങൾ നടത്തികൊണ്ടിരിക്കുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. മന്ത്രിയുമായുള്ള ചർച്ചയിലെ വസ്തുതകൾ സത്യ സന്ധമായി അറിയാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് ഇങ്ങിനെ ഒരു വിശദീകരണം നൽകുന്നത്.
വിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിൽ വെച്ച് 25-07-2025(വെള്ളിയാഴ്ച) ഉച്ചക്ക് ശേഷം 3.30 ന് നടന്ന ചർച്ചയിൽ സമസ്ത സെക്രട്ടറി കെ. ഉമർ ഫൈസി മുക്കം, എസ്.കെ.എം.എം.എ ജനറൽ സെക്രട്ടറി ഇ. മൊയ്‌തീൻ ഫൈസി പുത്തനഴി, സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, എസ്.കെ.എം.എം.എ. വർക്കിങ് സെക്രട്ടറി കെ.കെ.എസ്. തങ്ങൾ വെട്ടിച്ചിറ, എസ്.കെ.എസ്.എസ്.എഫ് ജനറൽ സെക്രട്ടറി ഒ.പി.എം. അഷ്‌റഫ് കുറ്റിക്കടവ്, സമസ്ത പി.ആർ.ഒ. അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവരാണ് പങ്കെടുത്തത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് പുറമെ ഡയരക്ടർ ഓഫ് ജനറൽ എഡ്യുക്കേഷൻ (DGE) ബഹു. ഷാനവാസ് സാർ, വിദ്യാഭ്യാസ സെക്രട്ടറി ശ്രീമതി വാസുഖി ഉൾപ്പെടെ യുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.
സമസ്ത നേതൃത്വം ചുമതലപ്പെടുത്തിയ പ്രകാരമാണ് സമസ്ത പ്രതിനിധികൾ ചർച്ചക്ക് പോയത്. നേതൃ തീരുമാന പ്രകാരം സമസ്ത ട്രഷറർ കൊയ്യോട് ഉസ്താദ് കൂടി ഈ സംഘത്തിൽ ഉണ്ടാവേണ്ടതായിരുന്നു. എന്നാൽ അനിവാര്യമായ സാഹചര്യത്താൽ ഉസ്താദിന് തിരുവനന്തപുരത്ത് വരാൻ കഴിഞ്ഞിരുന്നില്ല. ഒരു മണിക്കൂറിലധികം സമയം എടുത്ത് വിശദമായ ചർച്ചകളാണ് നടന്നത്.
ഈ വർഷം സ്കൂൾ പഠന സമയ മാറ്റം സംബന്ധിച്ച് സർക്കാർ തീരുമാനം കൈ കൊള്ളാൻ ഉണ്ടായ സാഹചര്യം മന്ത്രി വിശദമായി പ്രതിപാദിച്ചു. സമസ്തക്ക് പറയാനുള്ള കാര്യങ്ങളും ഇത് വഴി മദ്രസ പഠനത്തിനും പൊതു സമൂഹത്തിനും ഉണ്ടായ പ്രയാസങ്ങളും ഞങ്ങളും വിശദമായി സംസാരിച്ചു. പഠന സമയമാറ്റം മൂലം ഉണ്ടായ പ്രയാസങ്ങൾ പരിഹരിക്കാനുള്ള സമസ്തയുടെ നിർദ്ദേശങ്ങൾ വിദ്യാഭ്യാസ മന്ത്രിക്ക് രേഖാമൂലം സമർപ്പിക്കുകയും ചെയ്തു. തീർത്തും സൗഹാർദ്ധ പരമായിരുന്നു ചർച്ചകൾ. ബഹു. കേരള ഹൈക്കോടതി വിധിയും കോടതിയുടെ നിർദ്ദേശപ്രകാരം സർക്കാർ നിയോഗിച്ച കമ്മീഷന്റെ നിർദ്ദേശങ്ങളും നടപ്പിലാക്കാതിരിക്കാൻ നിർവ്വാഹമില്ലാത്തത് കൊണ്ടാണ് ഇങ്ങിനെ ഉത്തരവ് ഇറക്കേണ്ടി വന്നതെന്നും ബഹു. ഹൈകോടതിയെ അറിയിച്ച് ഈ വർഷം അത് നടപ്പാക്കിയത് കൊണ്ട് നിങ്ങൾ സഹകരിക്കണമെന്നും അടുത്ത വർഷം പരാതി സംബന്ധിച്ചു നമുക്ക് ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കാമെന്നും മന്ത്രി ഉറപ്പ് നൽകുകയുമാണുണ്ടായത്. ഈ വിവരമാണ് ചർച്ചക്ക് ശേഷം മീഡിയ പ്രവർത്തകരുമായിഞങ്ങൾ പങ്ക് വെച്ചത്.
സമസ്തയുമായി നടന്ന ചർച്ചകൾക്ക് ശേഷം വിവിധ സ്കൂൾ മാനേജ്മെന്റ് സംഘടന പ്രതിനിധികളുടെ യോഗത്തിലും സമസ്തയുടെ പ്രതിനിധികൾ പങ്കെടുത്ത് നിങ്ങളുടെ അഭിപ്രായങ്ങൾ അവിടെ രേഖപ്പെടുത്തണമെന്നും മന്ത്രി നിർദ്ദേശിക്കുകയുണ്ടായി. പ്രസ്തുത യോഗത്തിലും വസ്തുനിഷ്ഠമായി സമസ്ത വിഷയം അവതരിപ്പിക്കുകയുണ്ടായി. സ്കൂൾ പഠന സമയത്തിൽ വരുത്തിയ മാറ്റം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ അധികൃതർക്കും ഉണ്ടാവുന്ന പ്രയാസങ്ങൾ ചർച്ചയിൽ പങ്കെടുത്ത ഭൂരിപക്ഷം മാനേജ്‌മെന്റ് പ്രതിനിധികളും ഉന്നയിച്ചു. സമസ്ത യുടെ അഭിപ്രായത്തോട് യോജിച്ച് കൊണ്ടാണ് മാനേജ്മെന്റ് സംഘടന പ്രതിനിധികളും കാന്തപുരം സുന്നി വിഭാഗം നേതാക്കളും എം.ഇ.എസ്. ഉൾപ്പെടെയുള്ള സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളും സംസാരിച്ചത്. സമസ്തയുടെയും മറ്റു സംഘടനകളുടെയും ആവശ്യങ്ങൾ ന്യായമാണെന്ന് ബോധ്യപ്പെടുത്താൻ പ്രസ്തുത ചർച്ചയും സഹായകമായി. എന്നാൽ ഈ വർഷം സഹകരിക്കണമെന്നും അടുത്ത വർഷം ചർച്ചയിലൂടെ പരിഹാരം ഉണ്ടാക്കാമെന്നുമാണ് മന്ത്രി ഇരു യോഗങ്ങളിലും പറഞ്ഞത്. വസ്തുതകൾ ഇതായിരിക്കെ മറിച്ചുള്ളതെല്ലാം യാഥാർഥ്യങ്ങൾക്ക് നിരക്കാത്തതാണെന്ന് കെ. ഉമർഫൈസി മുക്കം, ഇ. മൊയ്‌തീൻ ഫൈസി പുത്തനഴി, കെ. മോയിൻകുട്ടി മാസ്റ്റർ, കെ.കെ.എസ്. തങ്ങൾ വെട്ടിച്ചിറ, ഒ.പി.എം. അഷ്‌റഫ് കുറ്റിക്കടവ്, അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവർ അറിയിച്ചു.
To address the issues arising from the revised school timings — 9:45 AM to 4:15 PM — implemented this academic year, Minister for General Education V. Sivankutty held discussions on July 25, 2025, in Thiruvananthapuram with leaders of Samastha as well as representatives of various school management associations. However, some media outlets have reported these discussions in a misleading manner. It has also been observed that certain individuals are posting inaccurate responses on social media regarding the meeting. This clarification is being issued to truthfully inform those who wish to understand the actual facts of the discussion with the minister.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മനുഷ്യകടത്ത് ആരോപണം; ഛത്തീസ്ഗഡിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളെ റിമാൻഡ് ചെയ്തു
National
• 2 hours ago
പെരുമഴ; വയനാട് ജില്ലയില്‍ നാളെ അവധി (ജൂലൈ 27)
Kerala
• 3 hours ago
മൂന്നാര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
Kerala
• 3 hours ago
വിശപ്പിനെ ആയുധമാക്കിമാറ്റി ഇസ്റാഈൽ: ഗസ്സയിലെ പട്ടിണിമരണങ്ങൾ ചിന്തിക്കുന്നതിലും അപ്പുറം
International
• 3 hours ago
കലിതുള്ളി മഴ; വയനാട്ടിലും, കണ്ണൂരിലും മലവെള്ളപ്പാച്ചില്‍; അതീവ ജാഗ്രതയില്‍ കേരളം
Kerala
• 3 hours ago
മാറാട് യുവതിയുടെ ആത്മഹത്യ: ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം
Kerala
• 4 hours ago
മഴ; കോഴിക്കോട് കക്കയം ഡാം തുറന്നേക്കും; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം.
Kerala
• 4 hours ago
ഇറാനിൽ കോടതി മന്ദിരത്തിന് നേരെ ഭീകരാക്രമണം: 9 മരണം, 22 പേർക്ക് പരുക്ക്
International
• 4 hours ago
കനത്ത മഴ; മൂന്നാറില്‍ മണ്ണിടിച്ചില്‍; നാല് കടകള്‍ പൂര്‍ണമായും തകര്‍ന്നു
Kerala
• 5 hours ago
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം: സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി; തിരക്ക് കുറയ്ക്കാൻ പുതിയ സെൻട്രൽ ജയിലും പരിഗണനയിൽ
Kerala
• 5 hours ago
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ്; ചരിത്രം രചിച്ച് എംഎസ്എഫ്; ഭരണം നിലനിർത്തി യുഡിഎസ്എഫ്
Kerala
• 5 hours ago
ധർമസ്ഥല കൂട്ടശവസംസ്കാര കേസ്: അഞ്ച് മണിക്കൂറും കഴിഞ്ഞ് മുൻ ശുചീകരണ തൊഴിലാളിയുടെ മൊഴിയെടുപ്പ്
National
• 6 hours ago
സഊദി അറേബ്യയിൽ ചുവന്ന് തുടുത്ത് തണ്ണിമത്തൻ വിളവെടുപ്പ്; 6.1 ലക്ഷം ടൺ കടന്നു
Saudi-arabia
• 6 hours ago
സുരക്ഷ കൂട്ടി; ഇനി കവചിത ലൈനുകള്‍ മാത്രം; അപകടങ്ങള്‍ തിരിച്ചറിയാന്‍ സോഫ്റ്റ്വെയര്; മാറ്റത്തിനൊരുങ്ങി കെഎസ്ഇബി
Kerala
• 7 hours ago
പ്രാദേശിക നേതാവിന് നല്‍കിയത് ജാഗ്രത നിര്‍ദേശം; വിവാദ ഫോണ്‍ സംഭാഷണത്തില്‍ വിശദീകരണവുമായി പാലോട് രവി
Kerala
• 8 hours ago
ടൂറിസം നിയമലംഘനങ്ങൾക്ക് കർശന നടപടി: മക്കയിൽ 25 ഹോട്ടലുകൾ അടച്ചുപൂട്ടി
Saudi-arabia
• 8 hours ago
കണ്ണൂർ ചൂട്ടാട് ഫൈബർ ബോട്ട് അപകടം; ചികിത്സയിലായിരുന്നയാൾ മരിച്ചു
Kerala
• 8 hours ago
പേപ്പർ ടിക്കറ്റുകൾക്ക് വിട: അബൂദബി അൽ വഹ്ദ മാളിൽ എഐ സ്മാർട്ട് പാർക്കിംഗ് സംവിധാനം വരുന്നു
uae
• 9 hours ago
കടൽ കടന്ന് ആവേശം: ഈ വർഷത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് യുഎഇയിൽ
uae
• 7 hours ago
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അതീവ ജാഗ്രത നിര്‍ദേശം
Kerala
• 7 hours ago
ഷാർജയിൽ റോഡ് അപകടങ്ങൾ കുറയ്ക്കാൻ സൗജന്യ വാഹന പരിശോധന: സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പൊലിസ്
uae
• 7 hours ago