HOME
DETAILS

ചരിത്രത്തിലാദ്യം...പകരക്കാരനായിറങ്ങി ലോക റെക്കോർഡ് സ്വന്തമാക്കി രാജസ്ഥാൻ സൂപ്പർതാരം

  
Web Desk
July 26 2025 | 05:07 AM

Indian wicketkeeper Dhruv Jural achieved a rare feat in the fourth Test against England

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ അപൂർവ നേട്ടം കൈപ്പിടിയിലാക്കി ഇന്ത്യൻ വിക്കറ്റ് കീപ്പർ ധ്രുവ് ജുറൽ. പരുക്കേറ്റ റിഷബ് പന്തിന്റെ പകരക്കാരനായി കളത്തിലിറങ്ങി കീപ്പിങ്ങിൽ മികച്ച പ്രകടനം നടത്തിയാണ് ജുറൽ പുതിയ നേട്ടം കൈവരിച്ചത്. മത്സരത്തിൽ രണ്ട് സ്റ്റമ്പിങാണ് രാജസ്ഥാൻ റോയൽസ് താരം നടത്തിയത്. ടെസ്റ്റിൽ പകരക്കാരനായി ഇറങ്ങി ഒരു ഇന്നിംഗ്സിൽ രണ്ട് ബാറ്റർമാരെ സ്റ്റമ്പ് ചെയ്ത് പുറത്താക്കുന്ന ആദ്യ താരമായാണ് ജുറൽ മാറിയത്. പകരക്കാരനായി ഇറങ്ങിയ വിക്കറ്റ് കീപ്പർമാർ ഒരു ഇന്നിംഗ്സിൽ ഒരു ബാറ്ററെ സ്റ്റമ്പ് ചെയ്തിട്ടുണ്ടെങ്കിലും, ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഒരു വിക്കറ്റ് കീപ്പർ രണ്ട് ബാറ്റർമാരെ സ്റ്റമ്പ് ചെയ്ത് മടക്കി അയക്കുന്നത്. 

മാഞ്ചസ്റ്ററിൽ നടക്കുന്ന മത്സരത്തിന്റെ ആദ്യ ദിവസമാണ് പന്തിന് പരുക്ക് പറ്റിയത്.  48 പന്തിൽ 37 റൺസ് എടുത്തു നിൽക്കുമ്പോൾ ഇംഗ്ലീഷ് പേസർ ക്രിസ് വോക്സിൻ്റേ ഓവറിൽ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച ബോൾ കോണ്ട് പന്തിൻ്റേ വലതു കാൽ വിരലിന് പരുക്ക് പറ്റിയാണ് പന്ത് റിട്ടേർട്ട് ഹർട്ടായത്. എന്നാൽ പരുക്ക് പോലും വകവെക്കാതെ പന്ത് രണ്ടാം ദിവസവും ഇന്ത്യക്കായി കളത്തിൽ ഇറങ്ങിയിരുന്നു. 74 പന്തിൽ 54 റൺസ് നേടിയാണ് പന്ത് മടങ്ങിയത്. മൂന്ന് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. 

നിലവിൽ മത്സരം നാലാം ദിവസം നിർത്തുമ്പോൾ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 544 റൺസ് എന്ന നിലയിലാണ്. ഇംഗ്ലണ്ടിനായി ജോ റൂട്ട് സെഞ്ച്വറി നേടി തിളങ്ങി.  248 പന്തിൽ 150 റൺസാണ് റൂട്ട് അടിച്ചെടുത്തത്. 14 ഫോറുകൾ അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. ബെൻ ഡക്കറ്റ് 94 റൺസും സാക്ക് ക്രാളി 84 റൺസും ഒല്ലി പോപ്പ് 71 റൺസും നേടി. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് 77 റൺസും നേടി ക്രീസിൽ തുടരുകയാണ്. 

ഇന്ത്യക്കായി രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ എന്നിവർ രണ്ട് വീതം വിക്കറ്റുകളും ആകാശ് ദീപ്, ജസ്പ്രീത് ബുംറ, അൻഷുൽ കാംബോജ് എന്നിവർ ഓരോ വിക്കറ്റും നേടി.

ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 358 റൺസാണ് നേടിയത്. ഇന്ത്യക്കായി യശ്വസി ജെയ്‌സ്വാൾ, സായ് സുദർശൻ, റിഷബ് പന്ത് എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ്‌ നടത്തിയത്. 151 പന്തിൽ ഏഴ് ഫോറുകൾ ഉൾപ്പെടെ 61 റൺസ് ആണ് സുദർശൻ നേടിയത്. ജെയ്‌സ്വാൾ 107 പന്തിൽ 58 റൺസും നേടി. 10 ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. പന്ത് 75 പന്തിൽ മൂന്ന് ഫോറുകളും രണ്ട് സിക്സുകളും ഉൾപ്പെടെ 54 റൺസും നേടി. കെഎൽ രാഹുൽ 46 റൺസും ഷാർദുൽ താക്കൂർ 41 റൺസും സ്വന്തമാക്കി. 

ഇംഗ്ലണ്ട് ബൗളിങ്ങിൽ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് അഞ്ച് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനമാണ്‌ നടത്തിയത്. ജോഫ്ര ആർച്ചർ മൂന്ന് വിക്കറ്റുകളും ക്രിസ് വോക്‌സ്, ലിയാം ഡാവ്സൻ ഓരോ വിക്കറ്റും സ്വന്തമാക്കി.

Indian wicketkeeper Dhruv Jural achieved a rare feat in the fourth Test against England



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുപ്രസിദ്ധ ലഹരിക്കടത്തുകാരി സൈദ ഖാതൂൺ അറസ്റ്റിൽ; പിടിയിലായത് ഇന്ത്യ - നേപ്പാൾ അതിർത്തിയിൽ നിന്ന്

National
  •  13 hours ago
No Image

കേരള സർവകലാശാല സിൻഡിക്കേറ്റ് ഹാളിന്റെ താക്കോൽ കാണാതായതിൽ ദുരൂഹത; ആരോപണവുമായി ഇടത് അംഗങ്ങൾ

Kerala
  •  14 hours ago
No Image

കെ.എസ്.ആർ.ടി.സി. ബസിൽ പ്ലസ് വൺ വിദ്യാർഥിക്ക് കണ്ടക്ടറുടെ മർദനം; മർദനം യാത്രക്കാരിൽ ആരോ ബെൽ അടിച്ചതിന്റെ പേരിൽ

Kerala
  •  14 hours ago
No Image

നാല് വിക്കറ്റുകളിൽ മൂന്നെണ്ണം ടെസ്റ്റിൽ ആദ്യം; ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി സിറാജ് 

Cricket
  •  14 hours ago
No Image

ബിഎസ്എൻഎലിന്റെ സ്വാതന്ത്ര്യദിന സമ്മാനം: ‘ഫ്രീഡം പ്ലാൻ’ പ്രഖ്യാപിച്ചു; ഒരു മാസത്തേക്ക് സൗജന്യ 4G സേവനം

latest
  •  14 hours ago
No Image

കാൺപൂരിൽ നിന്ന സബർമതിയിലേക്കുള്ള യാത്രക്കിടെ ട്രെയിൻ പാളം തെറ്റി; ആർക്കും പരുക്കുകളില്ല

National
  •  14 hours ago
No Image

കലാഭവൻ നവാസ് അന്തരിച്ചു

Kerala
  •  14 hours ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളജ് വിവാദം: ഡോ. ഹാരിസിനെതിരെ നടപടിക്ക് നീക്കം, പ്രതിഷേധം ശക്തം

Kerala
  •  14 hours ago
No Image

ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

National
  •  15 hours ago
No Image

എന്റെ സ്വപ്ന ടീമിലെ അഞ്ച് താരങ്ങൾ അവരാണ്: തെരഞ്ഞെടുപ്പുമായി സലാഹ്

Football
  •  15 hours ago