HOME
DETAILS

വിൻഡീസിനെ നിലംതൊടാതെ പറത്തി; ഓസ്‌ട്രേലിയൻ കൊടുങ്കാറ്റിൽ പിറന്നത് ചരിത്രം

  
July 26 2025 | 04:07 AM

Tim david scored fastest century vs west indies in third t20

വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം. വെർണർ പാർക്കിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 20 ഓവറിൽ നാല് വിക്കറ്റ് 214 റൺസിന്റെ കൂറ്റൻ ടോട്ടലാണ് ഓസീസിന് മുമ്പിൽ ഉയർത്തിയത്. വിജയലക്ഷ്യം പിന്തുടർന്ന കങ്കാരുപ്പട ആറ് വിക്കറ്റുകളും 23 പന്തുകളും ബാക്കി നിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. 

സെഞ്ച്വറി നേടിയ ടിം ഡേവിഡിന്റെ കരുത്തിലാണ് ഓസ്‌ട്രേലിയ ആവേശകരമായ വിജയം സ്വന്തമാക്കിയത്. 37 പന്തിൽ പുറത്താവാതെ 102 റൺസ് നേടിയാണ് ടിം ഡേവിഡ് തിളങ്ങിയത്. ആറ് ഫോറുകളും 11 കൂറ്റൻ സിക്സുകളും ആണ് താരം നേടിയത്. ഇതോടെ ഇന്റർ നാഷണൽ ടി-20യിൽ ഓസ്‌ട്രേലിയക്കായി ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന താരമായി മാറാനും ഡേവിഡിന് സാധിച്ചു. ജോഷ് ഇങ്കിൾസിന്റെ റെക്കോർഡ് തകർത്താണ് ഡേവിഡ് ഈ റെക്കോർഡ് കൈവരിച്ചത്. കഴിഞ്ഞ വർഷം സ്കോട്ട്ലൻഡിനെതിരെ നടന്ന മത്സരത്തിൽ 43 പന്തിൽ സെഞ്ച്വറി നേടിയാണ് ഇങ്കിൾസ് ഈ നേട്ടം കൈവരിച്ചിരുന്നത്. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസിനായി ക്യാപ്റ്റൻ ഷായ് ഹോപ്പും സെഞ്ച്വറി നേടിയിരുന്നു. 57 പന്തിൽ പുറത്താവാതെ 102 റൺസാണ് വിൻഡീസ് ക്യാപ്റ്റൻ നേടിയത്. എട്ട് ഫോറുകളും ആറ് സിക്സുമാണ് താരം നേടിയത്. ബ്രാണ്ടൻ കിംഗ് അർദ്ധ സെഞ്ച്വറിയും നേടി. 36 പന്തിൽ മൂന്ന് ഫോറുകളും ആറ് സിക്‌സും അടക്കം 62 റൺസാണ് ബ്രാണ്ടൻ കിംഗ് നേടിയത്. 

വിജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്പര രണ്ട് മത്സരങ്ങൾ ബാക്കിനിൽക്കെ തന്നെ സ്വന്തമാക്കാൻ ഓസ്‌ട്രേലിയക്ക് സാധിച്ചു. പരമ്പരയിലെ നാലാം മത്സരം നാളെയാണ് നടക്കുന്നത്. പരമ്പര നഷ്ടമായ വിൻഡീസ് ആശ്വാസ ജയമായിരിക്കും ലക്ഷ്യം വെക്കുക. എന്നാൽ എല്ലാ മത്സരങ്ങളും വിജയിച്ചുകൊണ്ട് പരമ്പര സർവാധിപത്യത്തോടെ സ്വന്തമാക്കാനായിരിക്കും ഓസ്‌ട്രേലിയ ലക്ഷ്യം വെക്കുക.

Tim David scored a century for Australia in the third match of the five-match T20I series against the West Indies. Tim David shone with an unbeaten 102 off 37 balls. The player hit six fours and 11 huge sixes.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇംഗ്ലണ്ട് ക്യാപ്റ്റനെ വീഴ്ത്തി ഡബിൾ സെഞ്ച്വറി; ചരിത്രമെഴുതി ഡിസ്പി സിറാജ് 

Cricket
  •  17 hours ago
No Image

വയനാട് പുനരധിവാസം: ടൗൺഷിപ്പ് വീടിന്റെ ചിലവ് 26.95 ലക്ഷം? വിശദീകരണവുമായി മന്ത്രി കെ. രാജൻ

Kerala
  •  17 hours ago
No Image

നിമിഷ പ്രിയയുടെ വധശിക്ഷ: മോചന വാർത്തകൾ തള്ളി കേന്ദ്രം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്

National
  •  17 hours ago
No Image

മൂന്ന് വർഷമായി മികച്ച പ്രകടനം നടത്തിയിട്ടും എന്റെ മകന് ഇന്ത്യൻ ടീമിൽ അവസരമില്ല: ഇന്ത്യൻ താരത്തിന്റെ പിതാവ്

Cricket
  •  17 hours ago
No Image

അമ്യൂസ്‌മെന്റ് പാർക്ക് റൈഡ് തകർന്ന് 23 പേർക്ക് പരുക്കേറ്റ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് തായിഫ് ഗവർണർ

Saudi-arabia
  •  17 hours ago
No Image

ധർമ്മസ്ഥല കൂട്ട ശവസംസ്കാരം: 15 വർഷത്തെ നിർണായക രേഖകൾ നശിപ്പിച്ചതിന് പൊലിസിന് വിമർശനം

National
  •  18 hours ago
No Image

ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടുത്തം; മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് പുക ഉയരുന്നത് കാണാമെന്ന് ദൃക്സാക്ഷികൾ

uae
  •  18 hours ago
No Image

ഒൻപതാം വിവാഹത്തട്ടിപ്പിന് തയ്യാറെടുക്കെ ചായക്കടയിൽ നിന്ന് അധ്യാപിക പിടിയിൽ

Kerala
  •  18 hours ago
No Image

ഏഷ്യ കപ്പിലേക്ക് ഐപിഎല്ലിലെ ചരിത്ര നായകനും; കാലങ്ങൾക്ക് ശേഷം ഇന്ത്യൻ ടി-20 ടീമിലേക്ക് സൂപ്പർതാരം 

Cricket
  •  18 hours ago
No Image

ടെസ്റ്റിൽ ടി-20 കളിച്ചു! ഇതുപോലൊരു സെഞ്ച്വറി മൂന്നാമത്; ഇംഗ്ലണ്ട് കൊടുങ്കാറ്റിൽ വിറച്ച്  ഇന്ത്യ 

Cricket
  •  18 hours ago