HOME
DETAILS

മെസിയെ സസ്‌പെൻഡ് ചെയ്ത് മേജർ ലീഗ് സോക്കർ; നിയമം പുനഃപരിശോധിക്കുമെന്ന് കമ്മീഷണർ

  
July 26 2025 | 08:07 AM

MLS Suspends Lionel Messi for Skipping All-Star Game Plans Rule Review

മയാമി: ഇന്റർ മയാമി താരം ലയണൽ മെസിക്കെതിരെ മേജർ ലീഗ് സോക്കർ (MLS) നടപടിയെടുത്തു. മേജർ ലീഗ് സോക്കർ ഓൾ-സ്റ്റാർ ടീമിൽ നിന്ന് അവസാന നിമിഷം പിന്മാറിയതിന് മെസിയെ ഇന്റർ മയാമിയുടെ അടുത്ത മത്സരത്തിൽ നിന്ന് വിലക്കിയതായി മേജർ ലീഗ് സോക്കർ അറിയിച്ചു. സമാന കുറ്റത്തിന് മെസിയുടെ സഹതാരം ജോർഡി ആൽബയെയും ഒരു മത്സരത്തിൽ നിന്ന് വിലക്കിയിട്ടുണ്ട്.

മെക്സിക്കോയിലെ ലിഗ MX ടീമിനെതിരെ മേജർ ലീഗ് സോക്കർ ഓൾ-സ്റ്റാർ ഇലവന്റെ മത്സരത്തിൽ നിന്നാണ് മെസിയും ആൽബയും കാരണമില്ലാതെ പിന്മാറിയത്. തിരക്കേറിയ ഷെഡ്യൂളിനിടെ വിശ്രമം ലക്ഷ്യമിട്ടാണ് മെസി മത്സരത്തിൽ കളിക്കാതിരുന്നതെന്നാണ് വിവരം. ആൽബയ്ക്ക് നേരത്തെ പരിക്കേറ്റിരുന്നു.

മേജർ ലീഗ് സോക്കർ നിയമപ്രകാരം, ലീഗിന്റെ മുൻകൂർ അനുമതിയില്ലാതെ ഓൾ-സ്റ്റാർ മത്സരത്തിൽ പങ്കെടുക്കാത്ത കളിക്കാർക്ക് അവരുടെ ക്ലബിന്റെ അടുത്ത മത്സരത്തിൽ കളിക്കാൻ അനുമതിയില്ല. ഇതനുസരിച്ച്, ഈസ്റ്റേൺ കോൺഫറൻസ് പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള എഫ്‌സി സിൻസിനാറ്റിക്കെതിരായ ഇന്റർ മയാമിയുടെ മത്സരം മെസിക്കും ആൽബയ്ക്കും നഷ്ടമാകും.

ഈ മത്സരം ശനിയാഴ്ച മയാമിയിലെ ചെയ്സ് സ്റ്റേഡിയത്തിൽ നടക്കും. മത്സരത്തിനായി മെസിയും ആൽബയും വെള്ളിയാഴ്ച ക്ലബിനൊപ്പം പരിശീലനം നടത്തിയിരുന്നെങ്കിലും, മേജർ ലീഗ് സോക്കർ നിയമം നടപ്പിലാക്കേണ്ടതുണ്ടെന്ന് കമ്മീഷണർ ഡോൺ ഗാർബർ വ്യക്തമാക്കി.

"ലയണൽ മെസി ഈ ലീഗിനെ സ്നേഹിക്കുന്നു. മേജർ ലീഗ് സോക്കറിനായി മെസിയേക്കാൾ കൂടുതൽ സംഭാവനകൾ നൽകിയ കളിക്കാരൻ വേറെയില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇന്റർ മയാമിയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത ഞാൻ മനസിലാക്കുകയും ബഹുമാനിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ തീരുമാനത്തെ ഞാൻ ബഹുമാനിക്കുന്നു. എന്നാൽ, ഓൾ-സ്റ്റാർ മത്സരവുമായി ബന്ധപ്പെട്ട ഞങ്ങളുടെ ദീർഘകാല നയം നടപ്പിലാക്കേണ്ടി വന്നു. ഇത് ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു. ആവശ്യമെങ്കിൽ, ലീഗിന്റെ നയങ്ങൾ പുനഃപരിശോധിക്കും. നിയമം എങ്ങനെ വികസിപ്പിക്കണമെന്ന് തീരുമാനിക്കാൻ കളിക്കാരുമായി ചേർന്ന് പ്രവർത്തിക്കും," ഗാർബർ പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച നടന്ന മേജർ ലീഗ് സോക്കർ ഓൾ-സ്റ്റാർ-ലിഗ MX മത്സരത്തിൽ മേജർ ലീഗ് സോക്കർ ഓൾ-സ്റ്റാർ ഇലവൻ 3-1ന് ജയിച്ചിരുന്നു. സാം സറിഡ്ജ്, തായ് ബാരിബോ, ബ്രയാൻ വൈറ്റ് എന്നിവർ മേജർ ലീഗ് സോക്കർ ഓൾ-സ്റ്റാർ ടീമിനായി ഗോളുകൾ നേടി.

Major League Soccer (MLS) has suspended Inter Miami’s Lionel Messi and teammate Jordi Alba for one match after they withdrew from the MLS All-Star Game against Liga MX without prior approval. The decision, based on league rules, means they will miss Inter Miami’s next match against FC Cincinnati. MLS Commissioner Don Garber acknowledged Messi’s commitment but said the rule must be enforced, adding that the league will review its policies with players. The All-Star Game saw MLS triumph 3-1.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ പരസ്യങ്ങള്‍ കൊണ്ട് പൊറുതിമുട്ടി എമിറേറ്റ്‌സ്; സോഷ്യല്‍ മീഡിയയിലെ പരസ്യങ്ങള്‍ നിര്‍ത്തിവെച്ചു

uae
  •  3 days ago
No Image

ഇത്തവണ 'ഡോഗേഷ് ബാബു'; ബിഹാറില്‍ വീണ്ടും നായക്കായി റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ

Kerala
  •  3 days ago
No Image

ട്രംപിന്റെ 25% തീരുവ: ഇന്ത്യയുടെ പ്രതികരണം, 'പ്രത്യാഘാതങ്ങൾ പഠിക്കുന്നു, ദേശീയ താൽപ്പര്യം സംരക്ഷിക്കും'

National
  •  3 days ago
No Image

ദിര്‍ഹമിനെതിരെ 24 ലേക്ക് കുതിച്ച് ഇന്ത്യന്‍ രൂപ; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാന്‍ ഇതിലും മികച്ച അവസരമില്ല

uae
  •  3 days ago
No Image

കാമുകിയുടെ ആഡംബര വീടിന് താഴെ ഭൂഗർഭ ബങ്കറിൽ നിന്ന് ഇക്വഡോർ മയക്കുമരുന്ന് തലവൻ അറസ്റ്റിൽ

International
  •  3 days ago
No Image

കന്യാസ്ത്രീകള്‍ക്ക് വേണ്ടി ബിജെപി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നു; സഭയുടെ പ്രതിഷേധം തരംതാണ രാഷ്ട്രീയം; കാസ

Kerala
  •  3 days ago
No Image

ബിത്ര ദ്വീപ് ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ലോകസഭയിൽ ലക്ഷദ്വീപ് എം.പി.

National
  •  3 days ago
No Image

ധർമസ്ഥല കേസ്: രണ്ടാം ദിവസത്തെ തെരച്ചിൽ പൂർത്തിയായി, 5 പോയിന്റുകളിൽ ഒന്നും കണ്ടെത്തിയില്ല

National
  •  3 days ago
No Image

ഇന്ത്യയ്ക്ക് 25% തീരുവ; റഷ്യൻ എണ്ണ, ആയുധ വാങ്ങലിന് പിഴയും പ്രഖ്യാപിച്ച് ട്രംപ്

International
  •  3 days ago
No Image

മരുഭൂമികളിലെ ശാന്തതയും അമ്മാനിലെ തണുത്ത സായന്തനങ്ങളും; ജോർദാനിലേക്കുള്ള യുഎഇ, സഊദി യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്

uae
  •  3 days ago