HOME
DETAILS

ഇന്നും നാളെയും (26/07/2025 & 27/07/2025) കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം

  
July 26 2025 | 11:07 AM

Kerala Braces for Strong Winds Today and Tomorrow Public Urged to Stay Cautious

തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും (26/07/2025 & 27/07/2025) ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗതയിലും, ജൂലൈ 28, 29 (28/07/2025 & 29/07/2025) തീയതികളിൽ 40-50 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) അറിയിച്ചു. ശക്തമായ കാറ്റ് സംസ്ഥാനത്ത് നാശനഷ്ടങ്ങളും ജീവഹാനിയും വരുത്തുന്ന പ്രധാന ദുരന്തമായതിനാൽ, പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.

ശക്തമായ കാറ്റിനെ നേരിടാനുള്ള ജാഗ്രതാ നിർദേശങ്ങൾ

മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്: കാറ്റും മഴയും ഉള്ളപ്പോൾ മരങ്ങൾ കടപുഴകുകയോ ചില്ലകൾ ഒടിഞ്ഞുവീഴുകയോ ചെയ്യാം. മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുത്. വീട്ടുവളപ്പിലെ അപകടകരമായ മരച്ചില്ലകൾ വെട്ടിയൊതുക്കണം. പൊതുസ്ഥലങ്ങളിൽ ഇത്തരം മരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.

അപകടകരമായ വസ്തുക്കൾ ബലപ്പെടുത്തുക: ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ എന്നിവ കാറ്റിൽ വീഴാം. ഇവ കാറ്റില്ലാത്ത സമയത്ത് ബലപ്പെടുത്തുകയോ അഴിച്ചുവയ്ക്കുകയോ ചെയ്യുക. ഇവയ്ക്ക് സമീപം നിൽക്കുകയോ വാഹനങ്ങൾ നിർത്തുകയോ ചെയ്യരുത്.

വീടുകളിൽ ജാഗ്രത: കാറ്റ് വീശുമ്പോൾ വാതിലുകളും ജനലുകളും അടയ്ക്കുക. ജനലുകൾക്കോ വാതിലുകൾക്കോ സമീപം നിൽക്കാതിരിക്കുക. വീടിന്റെ ടെറസിൽ നിൽക്കുന്നത് ഒഴിവാക്കുക. ഓലമേഞ്ഞതോ ഷീറ്റ് പാകിയതോ ആയ ദുർബലമായ കെട്ടിടങ്ങളിൽ താമസിക്കുന്നവർ, മുന്നറിയിപ്പ് ലഭിക്കുമ്പോൾ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത കെട്ടിടങ്ങളിലേക്ക് മാറണം.

വൈദ്യുതി അപകടങ്ങൾ: ശക്തമായ കാറ്റിൽ വൈദ്യുതി ലൈനുകളോ പോസ്റ്റുകളോ പൊട്ടിവീഴാം. ഇത്തരം അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ KSEB-യുടെ 1912 നമ്പറിലോ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ 1077 നമ്പറിലോ അറിയിക്കുക. കാറ്റ് തുടരുന്ന സമയത്ത് റിപ്പയർ പ്രവർത്തനങ്ങൾ ഒഴിവാക്കുക.

പ്രത്യേക ജോലിക്കാർ: പത്രം-പാൽ വിതരണക്കാർ പോലുള്ള അതിരാവിലെ ജോലിക്കിറങ്ങുന്നവർ വെള്ളക്കെട്ടുകളിൽ വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം. സംശയമുണ്ടെങ്കിൽ കൺട്രോൾ റൂമിൽ അറിയിച്ച് സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രം മുന്നോട്ട് പോകുക.
കർഷകർക്കുള്ള മുന്നറിയിപ്പ്: കൃഷിയിടങ്ങളിലെ വൈദ്യുതി ലൈനുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷം മാത്രം പാടത്തിറങ്ങുക.
നിർമാണ തൊഴിലാളികൾ: കാറ്റും മഴയും ശക്തമാകുമ്പോൾ ജോലി നിർത്തി സുരക്ഷിത സ്ഥലത്തേക്ക് മാറണം.

കാലാവസ്ഥ അപ്ഡേറ്റുകൾ: അടുത്ത മൂന്ന് മണിക്കൂറിലെ മഴയും ഇടിമിന്നലും സംബന്ധിച്ച പ്രവചനം (NOWCAST) കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വെബ്സൈറ്റിൽ പരിശോധിക്കുക. ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുക.

The India Meteorological Department (IMD) has forecast strong winds of 50-60 kmph in isolated areas of Kerala on July 26 and 27, 2025, and 40-50 kmph on July 28 and 29. Residents are advised to avoid standing or parking under trees, secure loose structures, and steer clear of unstable hoardings or electric posts. Report hazards to KSEB (1912) or the District Disaster Authority (1077). Check updates at http://mausam.imd.gov.in/thiruvananthapuram/.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി ബിരിയാണിയും പായസവും; സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ മെനുവിൽ ഇന്ന് മുതൽ പുതിയ വിഭവങ്ങൾ

Kerala
  •  a day ago
No Image

ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നൽകി: കണ്ണൂരിൽ പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  2 days ago
No Image

കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് ബജറംഗ്ദൾ നേതാവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി 

National
  •  2 days ago
No Image

ശമ്പള തട്ടിപ്പ് കേസിൽ ഡോക്ടർക്ക് 5 വർഷം തടവും 9 കോടി രൂപ പിഴയും

Kuwait
  •  2 days ago
No Image

പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; ലൈംഗികാതിക്രമമാണ് മരണകാരണമെന്ന് പൊലിസ്

Kerala
  •  2 days ago
No Image

ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി: മരണത്തിൽ ദു​രൂഹത; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

National
  •  2 days ago
No Image

'ഒരു ആശുപത്രി പോലും ഞങ്ങളെ ഏറ്റെടുത്തില്ല': 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ യുവതി

National
  •  2 days ago
No Image

സ്വര്‍ണാഭരണങ്ങളല്ല, യുഎഇ നിവാസികള്‍ക്ക് പ്രിയം സ്വര്‍ണ നാണയങ്ങളോടും ബാറുകളോടും; ഇഷ്ടത്തിനു പിന്നിലെ കാരണമിത്

uae
  •  2 days ago
No Image

ഇന്ത്യയ്ക്ക് മേലുള്ള യുഎസ് തീരുവ രൂപയെ കൂടുതൽ ദുർബലപ്പെടുത്താൻ സാധ്യത; യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നവർക്ക് നേട്ടം

uae
  •  2 days ago
No Image

ഓഗസ്റ്റ് 15 ന് ശേഷം ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന യാത്രാ ചെലവ് കൂടും; നേരത്തെ തിരിച്ചെത്തിയാൽ 2,200 ദിർഹം വരെ ലാഭിക്കാം

uae
  •  2 days ago