HOME
DETAILS

സഊദിയിൽ അമ്യൂസ്‌മെന്റ് പാർക്ക് റൈഡ് തകർന്നുവീണ് 23 പേർക്ക് പരുക്ക്; മൂന്ന് പേർ ​ഗുരുതരാവസ്ഥയിൽ

  
Web Desk
July 31, 2025 | 12:51 PM

Amusement Park Ride Collapses in Saudi Arabia Injuring 23

റിയാദ്: പടിഞ്ഞാറൻ സഊദി അറേബ്യയിലെ പ്രശസ്ത പർവത റിസോർട്ട് നഗരമായ തായിഫിലെ അൽ ഹദ ജില്ലയിൽ ബുധനാഴ്ച വൈകുന്നേരം അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡ് തകർന്നുവീണ് 23 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ നിരവധി യുവതികളും ഉൾപ്പെട്ടിട്ടുണ്ട്. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് പ്രാദേശിക അധികൃതർ അറിയിച്ചു.

പ്രവർത്തിച്ചു കൊണ്ടിരുന്ന റൈഡിൽ നിരവധി പേർ ഉണ്ടായിരുന്നെന്നും, ഇതിന്റെ ഒരു ഭാ​ഗം പെട്ടെന്ന് തകർന്നതാണ് അപകടത്തിന് കാരണമായത്. പരിഭ്രാന്തിയും ഭയവും നിറഞ്ഞ രംഗങ്ങൾ ദൃക്‌സാക്ഷികൾ വിവരിച്ചു. റൈഡർമാർ താഴേക്ക് ഇടിച്ചുവീണപ്പോൾ സമീപത്തുണ്ടായിരുന്നവർ നിലവിളിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സിവിൽ ഡിഫൻസ് ടീമുകളും സഊദി റെഡ് ക്രസന്റ് പാരാമെഡിക്കുകളും ഉൾപ്പെടെയുള്ള അടിയന്തര രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഗുരുതരമായി പരുക്കേറ്റവർ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.

അപകടത്തെ തുടർന്ന് അമ്യൂസ്‌മെന്റ് പാർക്ക് അടച്ചുപൂട്ടാൻ അധികൃതർ ഉത്തരവിട്ടു. അന്വേഷണ ഫലം ലഭിക്കുന്നതുവരെ പാർക്ക് പ്രവർത്തനം നിർത്തിവയ്ക്കും. റൈഡിന്റെ തകരാനുണ്ടായ കാരണവും പാർക്ക് ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങളും സാങ്കേതിക ചട്ടങ്ങളും പാലിച്ചിട്ടുണ്ടോ എന്നും കണ്ടെത്താൻ മുനിസിപ്പൽ അധികാരികൾ, ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി, സുരക്ഷാ സേവനങ്ങൾ എന്നിവയിൽ നിന്നുള്ള സംഘം സമഗ്രമായ അന്വേഷണം ആരംഭിച്ചു.

സോഷ്യൽ മീഡിയയിൽ പ്രചരിച്ച അപകടത്തിന്റെ വീഡിയോ ആളുകളുടെ നടുക്കം വ്യക്തമാക്കുന്നു. റൈഡ് തകർന്നുവീഴുന്നതും തുടർന്നുള്ള ഭയാനകമായ നിലവിളികളും വീഡിയോയിൽ പകർത്തിയിട്ടുണ്ട്. ഈ സംഭവം വിനോദ കേന്ദ്രങ്ങളിലെ സുരക്ഷയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്കകൾ വർധിപ്പിച്ചിരിക്കുകയാണ്.

A ride at a Saudi Arabian amusement park collapsed, injuring 23 people. Three individuals are reported to be in critical condition as authorities investigate the cause of the accident.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: പ്രതികളുടെ വീടുകളിൽ പൊലിസ് റെയ്ഡ്, പണവും രേഖകളും പിടിച്ചെടുത്തു

Kerala
  •  a month ago
No Image

സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ്: കനത്ത നാശനഷ്ടങ്ങൾ; നാളെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ചിടത്ത് യെല്ലോ അലർട്ട്

Kerala
  •  a month ago
No Image

കാറിൽ അതി രൂക്ഷഗന്ധം: പരിശോധനയിൽ കണ്ടത് അഴുകിയ നിലയിൽ ഏഴ് മൃതദേഹങ്ങൾ; മക്കളെ കൊന്ന് പിതാവും ജീവനൊടുക്കി

International
  •  a month ago
No Image

വിദ്വേഷത്തിന് രാജ്യത്ത് സ്ഥാനമില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി: വിദ്വേഷ ആക്രമണം നടന്ന മസ്ജിദ് സന്ദർശിച്ചു; മുസ്‌ലികളുടെ സുരക്ഷയ്ക്കായി 10 ദശലക്ഷം പൗണ്ട് അധികം ചെലവാക്കും

International
  •  2 months ago
No Image

13 കാരിയെ സ്‌കൂളിൽനിന്ന് കൊണ്ടുപോയി പീഡിപ്പിക്കുന്നതിനിടെ പിടിയിലായ ടി.ഡി.പി നേതാവ് കായലിൽ ചാടി മരിച്ചു

National
  •  2 months ago
No Image

അബൂദബിയിലെ സ്കൂളുകളിൽ 'ചുവപ്പ് ഗുളികകൾ' വിതരണം ചെയ്യുന്നതായി പ്രചാരണം; പൊലിസ് പറയുന്നതിങ്ങനെ

uae
  •  2 months ago
No Image

മര്യാദ ലംഘിച്ചു: പിഎം ശ്രീയിൽ ഒപ്പുവച്ചത് സിപിഐ നാളെ ചർച്ച ചെയ്യും; സർക്കാർ നടപടി വിദ്യാർഥികളോടുള്ള വെല്ലുവിളി

Kerala
  •  2 months ago
No Image

'വെസ്റ്റ് ബാങ്ക് പിടിച്ചടക്കിയാൽ ഇസ്റാഈലിനുള്ള അമേരിക്കയുടെ പിന്തുണ നഷ്ടപ്പെടും'; നെതന്യാഹുവിന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്

International
  •  2 months ago
No Image

വനത്തിനുള്ളിൽ കുരുക്കൊരുക്കി പിടികൂടിയത് കേഴമാനെ; ഇറച്ചിയാക്കുന്നതിനിടെ സഹോദരങ്ങൾ വനംവകുപ്പിന്റെ പിടിയിൽ

Kerala
  •  2 months ago
No Image

അച്ചടക്കത്തിന് രണ്ടടിയാകാം; നല്ല ഉദ്ദേശത്തിൽ ചൂരൽ പ്രയോഗം നടത്തുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി

Kerala
  •  2 months ago