HOME
DETAILS

വേടനെതിരായ ബലാത്സംഗക്കേസ്; പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നു

  
Web Desk
July 31 2025 | 13:07 PM

Rapper Vedan Rape Case Victims Confidential Statement Being Recorded in Ernakulam Magistrate Court

കൊച്ചി: റാപ്പര്‍ വേടനെതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നു. 164 പ്രകാരം എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തുന്നത്. പരാതിയില്‍ തൃക്കാക്കര പൊലിസാണ് കേസെടുത്തത്. 

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിച്ച് ഡോക്ടര്‍ യുവതിയാണ് വേടനെതിരെ രംഗത്തെത്തിയത്. 2021- മുതല്‍ 23 വരെയുള്ള കാലയളവില്‍ വിവാഹം വാഗ്ദാനം നല്‍കി പലതവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ വെച്ചായിരുന്നു അതിക്രമമെന്നും യുവതി പരാതിയില്‍ പറയുന്നു. തന്റെ പക്കല്‍ നിന്ന് പണം വാങ്ങിയതായും, യുവതി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. വേടനും പരാതിക്കാരിയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന്റെ തെളിവുകളും പൊലിസിന് ലഭിച്ചിട്ടുണ്ട്. 

അതേസമയം പീഡന പരാതിയില്‍ പ്രതികരണവുമായി റാപ്പര്‍ വേടന്‍ രം​ഗത്തെത്തി.  തനിക്കെതിരെയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് പരാതിയെന്ന് വേടന്‍ വ്യക്തമാക്കി. നേരത്തെ മീ ടു ആരോപണം ഉയര്‍ന്നതിനു പിന്നാലെ ഇക്കാര്യം താന്‍ വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കേസുമായി ബന്ധപ്പെട്ട സൂചന നേരത്തെ ലഭിച്ചിരുന്നുവെന്ന് വ്യക്തമാക്കിയ വേടന്‍ നിയമപരമായി നേരിടുമെന്നും പറഞ്ഞു. ആസൂത്രിത നീക്കമാണെന്നത് തെളിയിക്കുന്ന ഓഡിയോ ക്ലിപ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തന്റെ കൈവശമുണ്ടെന്നും വേടന്‍ പറഞ്ഞു. ഇന്നു തന്നെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്നും വേടന്‍ പറഞ്ഞു.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ കൊച്ചി തൃക്കാക്കര പൊലിസ് ആണ് വേടനെതിരെ കേസ് എടുത്തത്. സംഭവത്തില്‍  പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടന്‍ യുവ ഡോക്ടറെ പരിചയപ്പെട്ടത്. ഇതിന് പിന്നാലെ കോഴിക്കോടുള്ള ഡോക്ടറുടെ വീട്ടിലെത്തി ബലാല്‍സംഗം ചെയ്തു എന്നാണ്  പരാതി.  തുടര്‍ന്ന് ഇവരെ വിവാഹം കഴിക്കാന്‍ വാഗ്ദാനം നല്‍കി വിവിധ തലങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. 2023 അവസാനമായപ്പോള്‍ വേടന്‍ ചില കാര്യങ്ങള്‍ പറഞ്ഞു കൊണ്ട് തന്നെ ബോധപൂര്‍വ്വം ഒഴിവാക്കിയെന്നും യുവ ഡോക്ടര്‍ പറഞ്ഞു.  ഇതിനു ശേഷം താന്‍  വിഷാദ അവസ്ഥയിലായെന്നും ചികിത്സ തേടിയതായും ഡോക്ടറുടെ മൊഴിയിലുണ്ട്.

In the rape case against rapper Vedan, the victim's confidential statement is currently being recorded under Section 164 of the CrPC at the Ernakulam Magistrate Court. The case was registered by the Thrikkakara Police based on the complaint filed by the survivor.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള സർവകലാശാല സിൻഡിക്കേറ്റ് ഹാളിന്റെ താക്കോൽ കാണാതായതിൽ ദുരൂഹത; ആരോപണവുമായി ഇടത് അംഗങ്ങൾ

Kerala
  •  2 days ago
No Image

കെ.എസ്.ആർ.ടി.സി. ബസിൽ പ്ലസ് വൺ വിദ്യാർഥിക്ക് കണ്ടക്ടറുടെ മർദനം; മർദനം യാത്രക്കാരിൽ ആരോ ബെൽ അടിച്ചതിന്റെ പേരിൽ

Kerala
  •  2 days ago
No Image

നാല് വിക്കറ്റുകളിൽ മൂന്നെണ്ണം ടെസ്റ്റിൽ ആദ്യം; ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി സിറാജ് 

Cricket
  •  2 days ago
No Image

ബിഎസ്എൻഎലിന്റെ സ്വാതന്ത്ര്യദിന സമ്മാനം: ‘ഫ്രീഡം പ്ലാൻ’ പ്രഖ്യാപിച്ചു; ഒരു മാസത്തേക്ക് സൗജന്യ 4G സേവനം

latest
  •  2 days ago
No Image

കാൺപൂരിൽ നിന്ന സബർമതിയിലേക്കുള്ള യാത്രക്കിടെ ട്രെയിൻ പാളം തെറ്റി; ആർക്കും പരുക്കുകളില്ല

National
  •  2 days ago
No Image

കലാഭവൻ നവാസ് അന്തരിച്ചു

Kerala
  •  2 days ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളജ് വിവാദം: ഡോ. ഹാരിസിനെതിരെ നടപടിക്ക് നീക്കം, പ്രതിഷേധം ശക്തം

Kerala
  •  2 days ago
No Image

ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

National
  •  2 days ago
No Image

എന്റെ സ്വപ്ന ടീമിലെ അഞ്ച് താരങ്ങൾ അവരാണ്: തെരഞ്ഞെടുപ്പുമായി സലാഹ്

Football
  •  2 days ago
No Image

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പ്രോസിക്യൂഷൻ എതിർത്തതോടെ ബിജെപിയുടെ ഇരട്ടത്താപ്പ് വ്യക്തമായി; വി.ഡി സതീശൻ  

Kerala
  •  2 days ago