HOME
DETAILS

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: ഇന്നും മഴ തുടരും; 9 ജില്ലകളിൽ യെല്ലോ അലർട്ട്

  
Web Desk
July 27 2025 | 01:07 AM

Kerala Faces Severe Rain Havoc Heavy Rainfall to Continue Today Yellow Alert in 9 Districts

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിൽ കനത്ത മഴയ്ക്ക് സാധ്യത. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

മഴയോടൊപ്പം മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തി. കണ്ണൂർ, കാസർഗോഡ്, ആലപ്പുഴ തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകി.

ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 മണിക്കൂറിനുള്ളിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇത്തരം മഴ മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും കാരണമായേക്കാം. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യത. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

Kerala is bracing for heavy rainfall today, with a yellow alert issued for nine districts: Ernakulam, Idukki, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, and Kasaragod. The India Meteorological Department warns of strong winds up to 60 kmph and potential flash floods, landslides, and waterlogging in low-lying areas. Fishing is banned along the Kerala, Karnataka, and Lakshadweep coasts due to rough seas, with high waves and coastal erosion risks in Kannur, Kasaragod, and Alappuzha. Authorities urge the public to stay vigilant



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചാം ടെസ്റ്റിൽ അവൻ ഇന്ത്യക്കായി കളിക്കാത്തതിൽ ഞാൻ സന്തോഷവാനാണ്: അശ്വിൻ 

Cricket
  •  2 days ago
No Image

നിയന്ത്രിത മരുന്നുകളുടെ കുറിപ്പടി, വിതരണ ചട്ടങ്ങൾ ലംഘിച്ചു; അബൂദബിയിൽ ആറ് ഡോക്ടർമാർക്ക് സസ്പെൻഷൻ

uae
  •  2 days ago
No Image

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വെട്ടിപ്പ്: മുന്‍ ജീവനക്കാരികള്‍ തട്ടിയെടുത്തത് 40 ലക്ഷത്തോളം രൂപയെന്ന് ക്രൈംബ്രാഞ്ച് 

Kerala
  •  2 days ago
No Image

ആഗോള പാസ്‌പോർട്ട് റാങ്കിംഗിൽ സ്ഥാനം നിലനിർത്തി ഖത്തർ; യുഎസും യുകെയും വീണ്ടും പിന്നോട്ട്; സൂചികയിൽ ഏഷ്യൻ രാജ്യങ്ങളുടെ ആധിപത്യം

qatar
  •  2 days ago
No Image

ഇവിടെ മരണം നിരോധിച്ചിരിക്കുന്നു; ഈ പട്ടണത്തിൽ മരിക്കാൻ പാടില്ല അത് നിയമവിരുദ്ധമാണ്; ആ വിചിത്ര നിയമത്തിന് പിന്നിലെ കാരണമിതാണ്

International
  •  2 days ago
No Image

അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ അവിശ്വസനീയമാണ്: സൂപ്പർതാരത്തെക്കുറിച്ച് ഹാലണ്ട്

Football
  •  2 days ago
No Image

ഓപ്പറേഷൻ അഖാൽ: കുൽഗാമിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന, ഏറ്റുമുട്ടൽ തുടരുന്നു

National
  •  2 days ago
No Image

2025ലെ അന്താരാഷ്ട്ര സുരക്ഷാ അവാര്‍ഡ്‌സ്: ദുബൈ മുനിസിപ്പാലിറ്റി 'UAE Country Winner'

uae
  •  2 days ago
No Image

ദുബൈ: മയക്കുമരുന്ന് ഉപയോ​ഗം; രണ്ട് പ്രവാസികൾക്ക് തടവും നാടുകടത്തലും ശിക്ഷ

uae
  •  2 days ago
No Image

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ സ്ത്രീകൾക്ക് മർദ്ദനം; 15-കാരിയോട് അപമര്യാദയായി സംസാരിച്ചയാൾ അറസ്റ്റിൽ

Kerala
  •  2 days ago