
ഒമാനില്‍ അവശ്യ സാധനങ്ങളുടെ വിലയില്‍ വര്‍ധനവ്; പുതിയ മാറ്റങ്ങള്‍ അറിയാം | Inflation in Oman

മസ്കത്ത്: ഒമാനില്‍ അവശ്യ സാധനങ്ങളുടെ വില (Inflation in Oman) വര്‍ധിച്ചു. നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ (എന്‍സിഎസ്ഐ) പുറത്തിറക്കിയ പുതിയ ഡാറ്റ പ്രകാരം, ഉപഭോക്തൃ വില കഴിഞ്ഞ വര്‍ഷത്തെ ഇതേ മാസത്തെ അപേക്ഷിച്ച് 0.82 ശതമാനം ആണ് വര്‍ധിച്ചത്. പുതിയ ഉപഭോക്തൃ വില സൂചിക (സിപിഐ) പ്രകാരം മൊത്തത്തിലുള്ള പണപ്പെരുപ്പത്തില്‍ നേരിയ വര്‍ധനവ് കാണിച്ചു.
വ്യക്തിഗത ഉല്‍പ്പന്നങ്ങളുടെയും മറ്റ് സേവനങ്ങളുടെയും ഇനത്തില്‍ 7.45 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഗതാഗത ഇനത്തില്‍ 3.12 ശതമാനവും, റെസ്റ്റോറന്റ് - ഹോട്ടല്‍ വിഭാഗത്തില്‍ 1.39 ശതമാനവുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. കൂടാതെ ആരോഗ്യം (0.76%), വസ്ത്രങ്ങള്‍, പാദരക്ഷകള്‍ (0.6%), വിദ്യാഭ്യാസം (0.07%), ഭവനം, ഇന്ധനം (0.02%) എന്നിവയുള്‍പ്പെടെ മറ്റ് ഇനങ്ങളിലും നേരിയ വര്‍ധനവ് റിപ്പോര്‍ട്ട്ചെയ്തു.
എന്നാല്‍ ഭക്ഷണത്തിന്റെയും പാനീയങ്ങളുടെയും വിലയില്‍ 0.59 ശതമാനം ഇടിവ് രേഖപ്പെടുത്തുകയുംചെയ്തതായും എന്‍സിഎസ്ഐയുടെ ഡാറ്റകള്‍ പറയുന്നു. പച്ചക്കറികള്‍ (8.06%), മത്സ്യം, സമുദ്രവിഭവങ്ങള്‍ (3.84%), പഴങ്ങള്‍ (0.45%), മദ്യേതര പാനീയങ്ങള്‍ (0.19%) എന്നിവയില്‍ വലിയ തോതിലുള്ള വിലക്കുറവാണ് ഉണ്ടായത്. ഭക്ഷ്യ വിഭാഗത്തില്‍ മൊത്തത്തിലുള്ള ഇടിവ് ഉണ്ടായെങ്കിലും വിവിധ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ പഞ്ചസാര, മധുരപലഹാരങ്ങള്‍ (+3.31%), പാല്, ചീസ്, മുട്ട (+1.84%) തുടങ്ങിയ ചില ഉപഇനത്തില് വിലക്കയറ്റം അനുഭവപ്പെട്ടു.
ഗവര്‍ണറേറ്റുകളെ തരംതിരിച്ച് നോക്കുകയാണെങ്കില്‍ അല്‍ ദഖിലിയയിലാണ് ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം രേഖപ്പെടുത്തിയത്- 1.76 ശതമാനം. അല്‍ ഷര്‍ഖിയ നോര്‍ത്തില്‍ 0.01 ശതമാനം കുറവും രേഖപ്പെടുത്തി.
മറ്റ് ഗവര്‍ണറേറ്റുകളിലെ നിരക്കുകള്‍ ഇങ്ങനെയാണ്:
അല്‍ ദഹിറ: 1.57 ശതമാനം.
അല്‍ ഷര്‍ഖിയ സൗത്ത് : 1.4 ശതമാനം.
മുസന്ദം: 1.34 ശതമാനം.
അല്‍ വുസ്ത : 1.22 ശതമാനം
അല്‍ ബത്തിന സൗത്ത് 0.1 ശതമാനം.
General index of consumer prices in the Sultanate of Oman recorded an increase of 0.82% in the month of June last year, compared to the same month of 2024 (base year 2018), according to data released by the National Center for Statistics and Information.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുവാവിന്റെ കൊലപാതകത്തിൽ ഭാര്യ കസ്റ്റഡിയിൽ; ട്യൂഷൻ അധ്യാപകനുമായുള്ള അടുപ്പം കൊലപാതകത്തിന് കാരണമെന്ന് ആരോപണം
National
• 5 hours ago
പബ്ജിയിലെ കാർ ഇനി കേരളത്തിലെ റോഡുകളിൽ കാണാം: വിജയി തൃശൂർ സ്വദേശി മിയ ജോസഫ്
auto-mobile
• 5 hours ago
കോവിഡിനും എബോളയ്ക്കുമെതിരെ പോരാടിയ ഡോ. ഡേവിഡ് നബാരോ അന്തരിച്ചു
International
• 5 hours ago
വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ: ഒരു വർഷത്തോടടുക്കുമ്പോൾ ദുരന്തത്തിന്റെ മുറിവുകൾ മായുന്നത് ഇനിയും വൈകും
International
• 5 hours ago
ഗസ്സയിലേക്ക് ഭക്ഷണവുമായി പുറപ്പെട്ട ഹന്ദല ബോട്ട് തടഞ്ഞ് ഇസ്റാഈല്‍; ബോട്ടിലേക്ക് ഇരച്ചു കയറി, കാമറകള്‍ ഓഫ് ചെയ്തു, യാത്രികരായ ആക്ടിവിസ്റ്റുകളെ കിഡ്നാപ്പ് ചെയ്തു
International
• 5 hours ago
ഭാര്യയുടെ ആഡംബര ആഗ്രഹങ്ങൾ നിറവേറ്റാൻ ജോലി ഉപേക്ഷിച്ച് മോഷണത്തിനിറങ്ങി യുവാവ്; അറസ്റ്റിൽ
National
• 6 hours ago
പൊട്ടിവീണ വൈദ്യുതി ലൈന്‍ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്ഷകന് ദാരുണാന്ത്യം
Kerala
• 6 hours ago
പാലോട് രവിക്ക് പകരം എന്‍ ശക്തന്; തിരുവനന്തപുരം ഡിസി.സി. അധ്യക്ഷനായി താല്‍ക്കാലിക ചുമതല
Kerala
• 6 hours ago
പരിഷ്കരണങ്ങൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടു; ജീവിതച്ചെലവും വർധിച്ചു; പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മലേഷ്യയിൽ വൻ പ്രക്ഷോഭം
International
• 7 hours ago.png?w=200&q=75)
ആത്മഹത്യ ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ആശങ്ക: മാനസികാരോഗ്യം ഉറപ്പാക്കാൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രീംകോടതി; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏകീകൃത നയം നടപ്പാക്കണം
National
• 7 hours ago
വാക്കുതർക്കത്തെ തുടർന്ന് പ്രണയിനിയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ, പ്രതി സ്വയം കീഴടങ്ങി
Kerala
• 7 hours ago
ഗസ്സയുടെ വിശപ്പിനു മേല്‍ ആകാശത്തു നിന്ന് 'ഭക്ഷണപ്പൊതികളെറിയാന്‍' ഇസ്റാഈല്‍; ഇത് അപകടകരം, പട്ടിണിയില്‍ മരിക്കുന്ന ഒരു ജനതയെ അപമാനിക്കല്‍, നടപടിക്കെതിരെ യു.എന്‍ ഉള്‍പെടെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്
International
• 8 hours ago
തദ്ദേശ കരട് വോട്ടർപട്ടിക: വ്യാപക പരാതിയിൽ നിയമനടപടിക്കൊരുങ്ങി യു.ഡി.എഫ്
Kerala
• 8 hours ago
'വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കില്ല' എന്ന ബോര്‍ഡ് വയ്ക്കാന്‍ കടകള്‍ക്ക് അധികാരമുണ്ടോ? നിയമം അറിഞ്ഞിരിക്കാം
Kerala
• 8 hours ago
യുവതലമുറയെ വലിയ സ്വപ്നങ്ങൾ കാണാൻ പ്രചോദിപ്പിച്ച, ഇന്ത്യയുടെ 'മിസൈൽ മാൻ' ഡോ. എ.പി.ജെ അബ്ദുൾ കലാം ഓർമ്മയായിട്ട് 10 വർഷം
National
• 9 hours ago
അല്‍ ഐനില്‍ കനത്ത മഴ: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു, യുഎഇയിലുടനീളം ജാഗ്രതാനിര്‍ദേശം | UAE Weather
uae
• 10 hours ago
ഓഗസ്റ്റ് 15-ന് ജയിൽചാടാൻ പദ്ധതിയിട്ടു: തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടാൽ പിടികൂടാനാകില്ലെന്നും ഗോവിന്ദച്ചാമിയുടെ വെളിപ്പെടുത്തൽ
Kerala
• 10 hours ago
അതിശക്തമായ മഴയിൽ കേരളത്തിൽ വ്യാപക നാശനഷ്ടം: താമരശേരി ചുരത്തിൽ ഗതാഗത തടസം; ആറളത്ത് മലവെള്ളപ്പാച്ചിൽ
Kerala
• 10 hours ago
തോരാമഴയില്‍ മുങ്ങി കേരളം; സംസ്ഥാനത്ത് വിവിധ ഡാമുകള്‍ തുറന്നു; ജാഗ്രതാ നിര്‍ദ്ദേശം
Weather
• 9 hours ago
അമേരിക്കൻ എയർലൈൻസ് വിമാനത്തിന് തീപിടിത്തം; യാത്രക്കാരും ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു
International
• 9 hours ago
കണ്ണൂർ സെൻട്രൽ ജയിലിൽ സുരക്ഷാ വീഴ്ച: ലഹരിവസ്തുക്കളും മൊബൈൽ ഫോണും സുലഭം
Kerala
• 9 hours ago