HOME
DETAILS

കളിക്കുന്നതിനിടെ കയ്യില്‍ ചുറ്റിയ മൂര്‍ഖനെ കടിച്ചു കൊന്ന് രണ്ടു വയസ്സുകാരന്‍

  
Web Desk
July 27 2025 | 09:07 AM

Toddler Bites and Kills Cobra in Bihar

പട്‌ന: വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ കയ്യില്‍ കൊത്തിയ മൂര്‍ഖനെ കടിച്ചു കൊന്ന് രണ്ടു വയസ്സുകാരന്‍. ബിഹാറിലെ ബെട്ടിയ ജില്ലയിലാണ് സംഭവം. പാമ്പിനെ കടിച്ച കുട്ടി ഉടന്‍ ബോധരഹിതനായി. എന്നാല്‍ പെട്ടെന്ന് ആശുപത്രിയിലെത്തിയച്ചതിനാല്‍ കുട്ടി അപകടനില തരണം ചെയ്തു.

വെസ്റ്റ് ചമ്പാരനില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഗോവിന്ദ എന്നാണ് ഈ രണ്ട് വയസ്സുകാരന്റെ പേര്. വീട്ടില്‍ കളിച്ചുകൊണ്ടിരുന്നപ്പോഴാണ് സംഭവം നടന്നതെന്ന് ഹിന്ദുസ്ഥാന്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ടടി നീളമുള്ള മൂര്‍ഖന്‍ പാമ്പാണ് വീട്ടില്‍ കയറിയതെന്ന് കുട്ടിയുടെ മുത്തശ്ശി പറഞ്ഞതായാണ് റിപ്പോര്‍ട്ടിലുള്ളത്. കളിച്ചു കൊണ്ടിരിക്കുന്നതിനിടെ പാമ്പിനെ കണ്ട കുട്ടി അതിന്റെ അപകടമറിയാതെ ഒരു കഷ്ണം കല്ലെടുത്ത് പാമ്പിന് നേരെ എറിഞ്ഞു. ഉടന്‍ തന്നെ പാമ്പ് കുട്ടിയുടെ കയ്യില്‍ ചുറ്റി. നിലവിളിക്കുന്നതിന് പകരം കുട്ടി പാമ്പിനെ കടിക്കുകയായിരുന്നു- സംഭവത്തിന് ദൃക്‌സാക്ഷിയായ ആള്‍ പറയുന്നു. 

വീട്ടുകാര്‍ കുട്ടിയെ ഉടന്‍ മജൗലിയയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. പിന്നീട് കൂടുതല്‍ ചികിത്സയ്ക്കായി ബെട്ടിയ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് വിഷബാധയേറ്റ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും ഇപ്പോഴും ചികിത്സയിലാണെങ്കിലും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ദേവികാന്ത് മിശ്ര പറഞ്ഞു. സമയത്തിന് എത്തിച്ചതിനാലാണ് കുട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞതെന്നും ഡോക്ടര്‍ വ്യക്തമാക്കി. 

 

A two-year-old boy in Bihar reportedly bit and killed a cobra after it bit him while playing at home. Rushed to the hospital, the child is now out of danger.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; അറ്റകുറ്റ പണികള്‍ കാരണം സംസ്ഥാനത്ത്  ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയിരിക്കുന്നു 

info
  •  2 days ago
No Image

മുതലമടയിൽ പ്ലസ് ടു വിദ്യാർഥിനിയുടെ കത്തിക്കരിഞ്ഞ മൃതദേഹം; പാറയിൽ മരണകാരണം എഴുതിയ നിലയിൽ

Kerala
  •  2 days ago
No Image

'വേലി തന്നെ...'; മദ്യപിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ വാഹന പരിശോധനയും ഡ്രൈവിങ്ങും; അറസ്റ്റ് ചെയ്ത് പൊലിസ്

Kerala
  •  2 days ago
No Image

രാജ്യവ്യാപക എസ്ഐആർ; 2025-ൽ പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ; ബിഹാർ മാതൃക പരീക്ഷിക്കും

National
  •  2 days ago
No Image

ആയുർവേദ ചികിത്സക്കായി അരവിന്ദ് കെജ്‌രിവാൾ കേരളത്തിൽ

Kerala
  •  2 days ago
No Image

വീട് വളഞ്ഞ് അറസ്റ്റ്; 5 കിലോ കഞ്ചാവുമായി യുവതി പൊലിസ് പിടിയിൽ

crime
  •  2 days ago
No Image

സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപണം; ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു

Kerala
  •  2 days ago
No Image

യെമെനിൽ ഇസ്റാഈൽ വ്യോമാക്രമണം; 35 പേർ കൊല്ലപ്പെട്ടു, ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം

Kerala
  •  2 days ago
No Image

ജെൻ സി പ്രക്ഷോഭത്തിൽ മുൻനിരയിലുണ്ടായിരുന്ന 73-കാരി സുശീല കർക്കി; നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയാകാൻ സാധ്യത

International
  •  2 days ago
No Image

വലതുപക്ഷ പ്രവർത്തകനും ട്രംപിന്റെ അനുയായിയുമായ ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു

crime
  •  2 days ago