
മെഡിക്കല്‍ ലീവ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ചു; കുവൈത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് നേരേ ക്രൂര മര്‍ദനം

കുവൈത്ത് സിറ്റി: മെഡിക്കൽ ലീവ് സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ചതിന്റെ പേര് പറഞ്ഞ് കുവൈത്തിലെ സബാഹ് അൽ സലേം നോർത്ത് സെന്ററിന് പുറത്ത് രണ്ട് ഡോക്ടർമാർക്ക് നേരെ അജ്ഞാതൻ ക്രൂരമായ ആക്രമണം നടത്തി. ഔദ്യോഗിക ജോലിസമയം കഴിഞ്ഞതിനാൽ ലീവ് സർട്ടിഫിക്കറ്റ് നൽകാൻ ഡോക്ടർമാർ വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണമായത്.
ക്ലിനിക്കിന്റെ പാർക്കിംഗ് ഏരിയയിൽ ഡോക്ടർമാരെ പിന്തുടർന്നെത്തിയ പ്രതി, വീൽ റെഞ്ച് എന്ന് സംശയിക്കുന്ന മൂർച്ചയുള്ള ഉപകരണം ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ ഒരു ഡോക്ടർക്ക് കൈ ഒടിഞ്ഞതടക്കം ഗുരുതര പരുക്കുകൾ സംഭവിച്ചു. സംഭവത്തിന് ശേഷം പ്രതി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
സംഭവത്തിൽ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ പിടികൂടാൻ സുരക്ഷാ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. കുവൈത്ത് മെഡിക്കൽ അസോസിയേഷനും ഡോക്ടർമാർക്ക് വേണ്ടി പ്രവർത്തിക്കുന്ന അഭിഭാഷകൻ ഇലാഫ് അൽ സാലിഹും സബാഹ് അൽ സലേം പൊലിസ് സ്റ്റേഷനിൽ പരാതി നൽകി.
പബ്ലിക് പ്രോസിക്യൂഷൻ ഇതിനോടകം ഒരു ഡോക്ടറുടെയും നിയമ പ്രതിനിധിയുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അൽ റാസി ഓർത്തോപീഡിക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ടാമത്തെ ഡോക്ടർ ചികിത്സ പൂർത്തിയാക്കിയ ശേഷം മൊഴി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
"ഇതൊരു ഭീരുത്വപരമായ ആക്രമണമാണ്," എന്ന് അഭിഭാഷകൻ ഇലാഫ് അൽ സാലിഹ് പ്രതികരിച്ചു. "ഇത് രണ്ട് ഡോക്ടർമാർക്ക് നേരെയുള്ള ആക്രമണം മാത്രമല്ല, മുഴുവൻ ആരോഗ്യ മേഖലയുടെ അന്തസ്സിനും സുരക്ഷയ്ക്കും നേരെയുള്ള കടന്നാക്രമണമാണ്. ഇത് പരിഷ്കൃത സമൂഹത്തിന്റെ ധാർമികവും മാനുഷികവുമായ മൂല്യങ്ങൾക്ക് എതിരാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
Two doctors in Kuwait were violently attacked after declining to issue fake medical leave certificates. Authorities are investigating the assault as pressure on healthcare workers escalates.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി
Kerala
• 17 days ago
പാലക്കാട് വീട് കുത്തിത്തുറന്ന് 23 പവന്‍ സ്വര്‍ണം കവര്‍ന്നു; കേസ്
Kerala
• 17 days ago
പാസ്‌പോർട്ട് അപേക്ഷയിലെ ഫോട്ടോകൾ സംബന്ധിച്ച നിയമങ്ങൾ കടുപ്പിക്കാനൊരുങ്ങി കുവൈത്ത്
Kuwait
• 17 days ago
ഭീഷണികള്‍ക്ക് മുന്നില്‍ മുട്ട് മടക്കില്ല; വടകര അങ്ങാടിയില്‍ കൂടെ നടക്കാന്‍ ആരുടേയും സ്‌പെഷ്യല്‍ പെര്‍മിഷന്‍ വേണ്ട: ഷാഫി പറമ്പില്‍
Kerala
• 17 days ago
മകന്റെ ആത്മഹത്യയ്ക്ക് കാരണം ചാറ്റ്ജിപിടി; ഓപ്പണ്‍ എഐക്കും സാം ആള്‍ട്ട്മാനുമെതിരെ പരാതി നല്‍കി മാതാപിതാക്കള്‍
International
• 17 days ago
അമേരിക്കയിലെ സ്‌കൂളില്‍ വീണ്ടും വെടിവെപ്പ്; രണ്ട് മരണം
International
• 17 days ago.png?w=200&q=75)
വടകരയിൽ ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞ സംഭവം: യുഡിഎഫ് പ്രതിഷേധം; കെ.കെ രമ എം.എൽ.എയുടെ നേതൃത്വത്തിൽ പൊലിസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ്
Kerala
• 17 days ago
വടകരയിൽ ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞ സംഭവം; ക്ലിഫ് ഹൗസിലേക്ക് നൈറ്റ് മാര്‍ച്ച് നടത്തി കോണ്‍ഗ്രസ്; തടഞ്ഞ് പൊലിസ്; സംഘര്‍ഷം
Kerala
• 17 days ago
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 21-കാരന് 60 വർഷം കഠിനതടവും, 20,000 രൂപ പിഴയും
crime
• 17 days ago
അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയിൽ തിരിച്ചടി
Kerala
• 17 days ago
കടം നൽകിയ പണം തിരിച്ചു നൽകിയില്ല; യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് സഹോദരന്മാർ അറസ്റ്റിൽ
crime
• 17 days ago
26 മണിക്കൂര്‍ നീണ്ട പ്രയത്നം; മണ്ണും പാറക്കഷണങ്ങളും നീക്കി; താമരശ്ശേരി ചുരത്തില്‍ ഗതാഗതം പുനഃസ്ഥാപിച്ചു
Kerala
• 17 days ago
യുഎഇയിലെ എല്ലാ സ്കൂളുകള്‍ക്കും നാലാഴ്ചത്തെ വിന്റര്‍ അവധി ലഭിക്കില്ല; കാരണമിത്
uae
• 17 days ago
സംസ്ഥാനത്ത് പൂട്ടിയ ക്വാറികൾ നിയമപരമായി ക്രമവത്കരിക്കും: മന്ത്രി കെ രാജൻ
Kerala
• 17 days ago
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസ്; നടി ലക്ഷ്മി മോനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
Kerala
• 17 days ago
സഊദിയില്‍ വനിതയെ ആക്രമിച്ച നാല് യുവതികളടക്കം ആറു പേര് പിടിയില്‍
Saudi-arabia
• 17 days ago
‘ബ്ലൂ ഡ്രാഗൺ’ ഭീതിയിൽ ഒരു രാജ്യം; ബീച്ചുകൾ അടച്ചു, വിഷമുള്ള കടൽജീവിയെ കണ്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് പൊലിസ്
International
• 17 days ago
രാഹുലിനെതിരേ കേസെടുത്ത് ക്രൈംബ്രാഞ്ച്
Kerala
• 17 days ago
80,000 രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്ത് മരത്തില്‍ കയറി കുരങ്ങന്: താഴേക്കെറിഞ്ഞ പണവുമായി കടന്നുകളഞ്ഞ് ആളുകള്‍; വീഡിയോ
National
• 17 days ago
വിമാനത്തിൽ ഫലസ്തീൻ വംശജനെ എയർഹോസ്റ്റസ് മർദിച്ചു; 175 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അമേരിക്കയിൽ കേസ്
International
• 17 days ago
അടിച്ചാൽ തിരിച്ചടിക്കും, കോൺഗ്രസ് നേതാക്കളെ ആക്രമിച്ചാൽ നിശബ്ദരായി നോക്കിനിൽക്കില്ല; രമേശ് ചെന്നിത്തല
Kerala
• 17 days ago