
രാജ്യതലസ്ഥാന മേഖലയിലെ വീട്ടുജോലിക്കാരും തൂപ്പുകാരും റിക്ഷവലിക്കാരും പെട്ടെന്ന് അപ്രത്യക്ഷരായി; കാരണം ബംഗാളി കുടിയേറ്റക്കാര്‍ക്കെതിരായ നീക്കങ്ങള്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാന മേഖലയില്‍പ്പെട്ട (എന്‍.സി.ആര്) ഹരിയാനയിലെ ഗുരുഗ്രാമില്‍ വലിയതോതില്‍ വീട്ടുജോലിക്കാരും തൂപ്പുകാരും റിക്ഷവലിക്കാരും അപ്രത്യക്ഷര്‍. ഗുരുഗ്രാമിലെ നിരവധി ഭാഗങ്ങളില്‍ വീട്ടുജോലിക്കാര്‍, പാചകക്കാര്‍, ശുചീകരണത്തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ പെട്ടെന്നുള്ള കുറവ് നിരവധി താമസക്കാരുടെ ദൈനംദിന ജീവിതത്തെ ബാധിച്ചതോടെയാണ് ഇക്കാര്യം ചര്‍ച്ചയായത്. തങ്ങളുടെ വീട്ടുജോലിക്കാരന് പെട്ടെന്ന് അപ്രത്യക്ഷനായെന്നും ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തതായും അവര്‍ എവിടെയാണെന്നതിനെക്കുറിച്ച് വിവരവുമില്ലെന്നും നിരവധി പേരാണ് പരാതിപ്പെട്ടത്. ഇതേകുറിച്ച് സോഷ്യല്‍മീഡിയയില്‍ വന്ന ഒരു കുറിപ്പ് വൈറലായതോടെ, നിരവധി പേരാണ് സമാന അനുഭവം പങ്കുവച്ചത്. ഇത് വ്യാപകമായ ആശങ്കയ്ക്കും കാരണമായി.
ബംഗാളി കുടിയേറ്റക്കാരെ ലക്ഷ്യംവച്ച് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടന്നുവരുന്ന നടപടികളുടെ ഭാഗമായാണ് ഈ അപ്രത്യക്ഷമാകലെന്നാണ് റിപ്പോര്‍ട്ട്. ഈ റെയ്ഡുകളെത്തുടര്‍ന്ന് നിരവധി കുടിയേറ്റക്കാര്‍ ഒന്നുകില്‍ കസ്റ്റഡിയിലാകുകയോ അറസ്റ്റ് ഒഴിവാക്കാന്‍ മാറിനില്‍ക്കുകയോ ചെയ്തെന്നാണ് റിപ്പോര്‍ട്ട്. തൊഴിലാളികളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും താന്‍ ഭയപ്പെട്ടിരുന്നതായി തന്റെ വേലക്കാരി സമ്മതിച്ചതായും സോഷ്യല്‍മീഡിയയില്‍ അഭിപ്രായ പങ്കുവച്ച ഒരാള്‍ പറഞ്ഞു. ഇത് ഗുരുഗ്രാമില്‍ മാത്രം ഒതുങ്ങുന്നില്ല. ഈ പ്രവണത മറ്റ് മെട്രോ പ്രദേശങ്ങളിലേക്കും വ്യാപിച്ചാല്‍ രാജ്യവ്യാപകമായി മധ്യവര്‍ഗ, ഉപരിവര്‍ഗ കുടുംബങ്ങളുടെ ഗാര്‍ഹിക സേവനങ്ങള്‍ക്ക് തടസ്സം നേരിടും.
ആറ് മാസത്തിനിടെ ഡല്‍ഹിയില്‍ നിന്ന് 838 ബംഗാളി കുടിയേറ്റക്കാരെയും ജയ്പൂരില്‍ നിന്നും സൂറത്തില്‍ നിന്നും 500ലധികം പേരെയും ഗാസിയാബാദില്‍ നിന്ന് 160 പേരെയുമാണ് അധികൃതര്‍ നാടുകടത്തിയത്. നഗരത്തില്‍ അനധികൃതമായി താമസിക്കുന്ന വിദേശ പൗരന്മാരെ നാടുകടത്തുന്നതിന് പ്രത്യേക പരിശോധനാ പരിപാടിക്ക് രൂപംനല്‍കിയതായി ഗുരുഗ്രാം ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചിട്ടുണ്ട്. തിരച്ചില്‍ തുടരുകയാണ്, ഇമിഗ്രേഷന്‍ നിയമങ്ങള്‍ ലംഘിച്ചവരെ താല്‍ക്കാലികമായി തടവിലാക്കാന്‍ നാല് കേന്ദ്രങ്ങള്‍ തുറന്നതായും മജിസ്ട്രേറ്റ് പറഞ്ഞു.
ബംഗ്ലാദേശികളെന്നാരോപിച്ച് ബംഗാളി സംസാരിക്കുന്നവരെയെല്ലാം ബി.ജെ.പി സര്‍ക്കാരുകള്‍ നാടുകടത്തുകയാണെന്ന വ്യാപക ആക്ഷേപങ്ങള്‍ക്കിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നത്. പാവപ്പെട്ടവരും നിസ്സഹായരുമായ ബംഗാളി കുടുംബങ്ങള്‍ക്കെതിരേ പ്രതികാരനടപടി സ്വീകരിക്കുകയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബംഗാളി സംസാരിക്കുന്ന മുസ്ലിം പൗരന്മാരെ ബംഗ്ലാദേശികളായി തെറ്റായി മുദ്രകുത്തുകയാണെന്ന് ഓള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് നേതാവ് അസദുദ്ദീന്‍ ഉവൈസി ആരോപിച്ചു.

ബംഗാളികള്‍ക്കെതിരായ റെയ്ഡ്: ബംഗാളിലുടനീളം തൃണമൂല്‍ റാലി
കൊല്‍ക്കത്ത: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബംഗാളി സംസാരിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പശ്ചിമ ബംഗാളിലുടനീളം റാലികള്‍ നടത്തി. അസം, ഒഡീഷ, ഹരിയാന, ഡല്‍ഹി, രാജസ്ഥാന്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ കുടിയേറ്റ തൊഴിലാളികളെ പൊലിസ് ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഉയര്‍ത്തിക്കാട്ടുന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ച് കൊല്‍ക്കത്ത നഗരത്തിലെ ഭവാനിപൂര്‍, സിയാല്‍ദ, ചുചുര, ബങ്കുര, ബിര്‍ഭം, കൂച്ച് ബെഹാര്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തകര്‍ മാര്‍ച്ചുകള്‍ സംഘടിപ്പിച്ചു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഡബിള്‍ എഞ്ചിന് സര്‍ക്കാരുകള്‍ ആധാര്‍ കാര്‍ഡുകളും വോട്ടര്‍ ഐ.ഡി കാര്‍ഡുകളും പോലുള്ള രേഖകള്‍ ഹാജരാക്കിയിട്ടും ബംഗാളി കുടിയേറ്റക്കാരെ മനഃപൂര്‍വ്വം ഉപദ്രവിക്കുകയാണെന്ന് തൃണമൂല്‍ എം.എല്‍.എ അസിം മജുംദാര്‍ പറഞ്ഞു. തൊഴിലാളികളെ ക്യാംപുകളിലേക്ക് കൊണ്ടുപോയി മര്‍ദ്ദിക്കുകയും ബംഗ്ലാദേശ് പൗരന്മാരാണെന്ന് സമ്മതിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തതായും മജുംദാര്‍ ചൂണ്ടിക്കാട്ടി.
in short: Bengali migrant worker forced into from national capital region
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പത്തനംതിട്ടയിൽ തെരുവ് നായ ആക്രമണം; ട്യൂഷന് പോയ പത്താം ക്ലാസുകാരിയടക്കം അഞ്ചുപേർക്ക് കടിയേറ്റു
Kerala
• 3 days ago
വ്യാജ പരസ്യങ്ങള്‍ കൊണ്ട് പൊറുതിമുട്ടി എമിറേറ്റ്സ്; സോഷ്യല്‍ മീഡിയയിലെ പരസ്യങ്ങള്‍ നിര്‍ത്തിവെച്ചു
uae
• 3 days ago
ഇത്തവണ 'ഡോഗേഷ് ബാബു'; ബിഹാറില്‍ വീണ്ടും നായക്കായി റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ
Kerala
• 3 days ago
ട്രംപിന്റെ 25% തീരുവ: ഇന്ത്യയുടെ പ്രതികരണം, 'പ്രത്യാഘാതങ്ങൾ പഠിക്കുന്നു, ദേശീയ താൽപ്പര്യം സംരക്ഷിക്കും'
National
• 3 days ago
ദിര്‍ഹമിനെതിരെ 24 ലേക്ക് കുതിച്ച് ഇന്ത്യന്‍ രൂപ; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാന്‍ ഇതിലും മികച്ച അവസരമില്ല
uae
• 3 days ago
കാമുകിയുടെ ആഡംബര വീടിന് താഴെ ഭൂഗർഭ ബങ്കറിൽ നിന്ന് ഇക്വഡോർ മയക്കുമരുന്ന് തലവൻ അറസ്റ്റിൽ
International
• 3 days ago
കന്യാസ്ത്രീകള്‍ക്ക് വേണ്ടി ബിജെപി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നു; സഭയുടെ പ്രതിഷേധം തരംതാണ രാഷ്ട്രീയം; കാസ
Kerala
• 3 days ago
ബിത്ര ദ്വീപ് ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ലോകസഭയിൽ ലക്ഷദ്വീപ് എം.പി.
National
• 3 days ago
ധർമസ്ഥല കേസ്: രണ്ടാം ദിവസത്തെ തെരച്ചിൽ പൂർത്തിയായി, 5 പോയിന്റുകളിൽ ഒന്നും കണ്ടെത്തിയില്ല
National
• 3 days ago
ഇന്ത്യയ്ക്ക് 25% തീരുവ; റഷ്യൻ എണ്ണ, ആയുധ വാങ്ങലിന് പിഴയും പ്രഖ്യാപിച്ച് ട്രംപ്
International
• 3 days ago
വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ കർശന നടപടി; തലശ്ശേരിയിൽ പിഴ, സർക്കാർ ഇടപെടൽ കോടതി ശരിവച്ചു
Kerala
• 3 days ago
അശ്രദ്ധ മതി അപകടം വരുത്തി വയ്ക്കാന്‍; വൈദ്യുതി ലൈനുകള്‍ അപകടകരമായി നില്‍ക്കുന്നത് കണ്ടാല്‍ ഉടന്‍ 1912 ഡയല് ചെയ്യൂ...
Kerala
• 3 days ago
യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് പരസ്യം ചെയ്യാൻ ഇനിമുതൽ പെർമിറ്റ് നിർബന്ധം
uae
• 3 days ago
ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമം; കൊച്ചിയിൽ യുവതിയും ഭർത്താവും അറസ്റ്റിൽ
Kerala
• 3 days ago
പ്രവാസികൾക്ക് അഞ്ച് വർഷം: ഡ്രൈവിംഗ് ലൈസൻസ് കാലാവധി വർധിപ്പിച്ച് കുവൈത്ത്
latest
• 3 days ago
നിയമവിരുദ്ധ പ്രവർത്തനങ്ങൾ; അൽ നഹ്ദി എക്സ്ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്
uae
• 3 days ago
വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മില്‍ കുഴഞ്ഞു വീണു മരിച്ചു
Kerala
• 3 days ago
ലക്ഷദ്വീപ് മുന്‍ എംപി ഡോക്ടര്‍ പൂക്കുഞ്ഞിക്കോയ അന്തരിച്ചു
Kerala
• 3 days ago
വടകരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽനിന്ന് കാണാതായതായി പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു
Kerala
• 3 days ago
യുഎഇ 'ക്വിക്ക് വിസ' തട്ടിപ്പ്; ചില സ്ഥാപനങ്ങൾ ആളുകളെ വഞ്ചിക്കുന്നത് ഈ രീതിയിൽ
uae
• 3 days ago
ഒരു ദിർഹം പോലും നൽകാതെ ഞാൻ ഏഴ് സാലിക് ഗേറ്റുകൾ കടന്നുപോയതിങ്ങനെ?, ഒരു യാത്രക്കാരന്റെ തുറന്നുപറച്ചിൽ
uae
• 3 days ago