HOME
DETAILS

തൃശൂരിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബസ് ഡ്രൈവർ അറസ്റ്റിൽ

  
Web Desk
July 29 2025 | 08:07 AM

Thrissur Bus Driver with Multiple Criminal Cases Arrested for Raping Woman under False Marriage Promise

തൃശൂർ: വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിൽ പ്രലോഭിപ്പിച്ച് യുവതിയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. ചിയ്യാരം സൗത്ത് മുനയം സ്വദേശി മേനോത്ത് പറമ്പിൽ വീട്ടിൽ അക്ഷയ് (25) ആണ് കൊടുങ്ങല്ലൂർ പൊലിസിന്റെ പിടിയിലായത്. പരാതിക്കാരിയായ യുവതി ജോലിക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന ബസിൽ ഡ്രൈവറായി ജോലി ചെയ്യുന്നയാളാണ് അക്ഷയ്. ബസ് യാത്രയ്ക്കിടെ ഉടലെടുത്ത പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. തുടർന്ന്, വിവാഹ വാഗ്ദാനം നൽകി യുവതിയെ തൃശൂർ നഗരത്തിലെ ഒരു ലോഡ്ജിലേക്ക് കൊണ്ടുപോയ പ്രതി, പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഈ മാസം 17-നാണ് സംഭവം നടന്നത്. ലോഡ്ജിൽ മുറിയെടുത്ത ശേഷം, യുവതിക്ക് മയങ്ങുന്ന പാനീയം നൽകിയ ശേഷമാണ് പ്രതി പീഡനം നടത്തിയത്. വിവാഹ വാഗ്ദാനത്തിൽ വിശ്വസിച്ച യുവതി അന്ന് പരാതി നൽകിയിരുന്നില്ല.

എന്നാൽ, 27-07-2025-ന് രാവിലെ 11:30-ന് കൊടുങ്ങല്ലൂർ ബസ് സ്റ്റാൻഡിൽ പ്രതി ഡ്രൈവറായി ജോലി ചെയ്യുന്ന ബസ് പാർക്ക് ചെയ്തിരുന്നപ്പോൾ, മറ്റ് സ്ത്രീകളുമായുള്ള അക്ഷയുടെ അടുപ്പം ചോദ്യം ചെയ്തതിനെ തുടർന്ന് പ്രതി യുവതിയെ അസഭ്യം പറയുകയും ആക്രമിക്കുകയും മാനഹാനി വരുത്തുകയും ചെയ്തു. ഇതോടെ, യുവതി പൊലിസിൽ പരാതി നൽകുകയായിരുന്നു.

പരാതിയെ തുടർന്ന് കൊടുങ്ങല്ലൂർ പൊലിസ് പ്രതിക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. അക്ഷയ്‌ക്കെതിരെ നേരത്തെ പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്, വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസ്, സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തിയ കേസ്, ഗുരുതരമായി പരുക്കേൽക്കാൻ ഇടയാക്കുന്ന വിധം വാഹനം ഓടിച്ച കേസ് എന്നിവ ഉൾപ്പെടെ അഞ്ച് ക്രിമിനൽ കേസുകളുണ്ട്. കൊടുങ്ങല്ലൂർ, ചേർപ്പ്, നെടുപുഴ, ഫറോക്ക് എന്നീ പൊലിസ് സ്റ്റേഷനുകളിലാണ് ഈ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

കൊടുങ്ങല്ലൂർ പൊലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ ബി.കെ, സബ് ഇൻസ്പെക്ടർ സാലിം കെ, ജി.എസ്.സി.പി.ഒ മാരായ ധനേഷ്, ഷിജിൻനാഥ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

In Thrissur, a 25-year-old bus driver, Akshay, was arrested for raping a woman under the pretext of marriage. The accused, who lured the victim to a lodge and drugged her before the assault, faces multiple criminal charges, including prior cases of abducting and raping a minor, assault, and reckless driving. The arrest followed the victim's complaint after the accused verbally abused and attacked her



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യം; നെന്മാറയില്‍ കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടി യുവാവ്

Kerala
  •  3 days ago
No Image

ദോഹയിലെ സയണിസ്റ്റ് ആക്രമണം; ഇസ്റാഈൽ നയതന്ത്ര ഉദ്യോ​ഗസ്ഥനെ വിളിച്ചുവരുത്തി യുഎഇ

uae
  •  3 days ago
No Image

ഖത്തർ പൗരന്മാർക്ക് മെഡിക്കൽ സേവനങ്ങൾക്ക് ഇനി പ്രത്യേക ഹെൽത്ത് കാർഡുകൾ വേണ്ട; ദേശീയ ഐഡി കാർഡ് ഉപയോഗിക്കാം

qatar
  •  3 days ago
No Image

ട്രാഫിക് പിഴ വല്ലതും ഉണ്ടെങ്കിൽ ഇപ്പോൾ അടച്ചോളൂ; 35 ശതമാനം വരെ കിഴിവ് ലഭിക്കും; എങ്ങനെയെന്ന് അറിയാം

uae
  •  3 days ago
No Image

'ഒരു നിയന്ത്രണവുമില്ലാതെ എല്ലാ അതിരുകളും ഭേദിച്ച ആക്രമണത്തെ ദുര്‍വ്യാഖ്യാനം നല്‍കി ന്യായീകരിക്കുന്നു' യു.എന്‍ രക്ഷാസമിതിയില്‍ ഇസ്‌റാഈലിനെതിരെ ആഞ്ഞടിച്ച് ഖത്തര്‍ പ്രധാനമന്ത്രി 

International
  •  3 days ago
No Image

ഒട്ടകങ്ങൾ വഴി മദ്യക്കടത്ത്: 42 പെട്ടി മദ്യവും മൂന്ന് ഒട്ടകങ്ങളും കസ്റ്റഡിയിൽ ; അഞ്ചം​ഗ സംഘം പിടിയിൽ

National
  •  3 days ago
No Image

'ഒരു നൂറ് രൂപയില്‍ കൂടുതല്‍ അക്കൗണ്ടിലില്ല, ഇ.ഡി അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്തിയില്ല' ശബ്ദ സന്ദേശത്തില്‍ പ്രതികരിച്ച് എം.കെ കണ്ണന്‍

Kerala
  •  3 days ago
No Image

ഈ വാരാന്ത്യത്തിൽ സഊദിയിൽ കനത്ത മഴയും, ഇടിമിന്നലും; വെള്ളപ്പൊക്കം, ആലിപ്പഴ വർഷം, ശക്തമായ കാറ്റ് എന്നിവക്കും സാ​ധ്യത

latest
  •  3 days ago
No Image

' അത് വെറുമൊരു റീട്വീറ്റ് മാത്രമായിരുന്നില്ല, നിങ്ങളതില്‍ എരിവും പുളിയും ചേര്‍ത്തു' കങ്കണ റാവത്തിനെതിരായ മാനനഷ്ട കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച് സുപ്രിം കോടതി

National
  •  3 days ago
No Image

അശ്രദ്ധമായി വാഹനമോടിച്ചു; ഡ്രൈവർക്ക് 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ചുമത്തി ദുബൈ പൊലിസ്

uae
  •  3 days ago