HOME
DETAILS

ബസ് ഓടിക്കൊണ്ടിരിക്കെ ഡ്രൈവർ കുഴഞ്ഞുവീണു; ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചുകയറി, വൻ അപകടം ഒഴിവായത് തലനാരിഴക്ക്

  
July 29 2025 | 12:07 PM

private bus accident after the bus driver collapsed while driving

കോട്ടയം: ബസ് ഡ്രൈവർ കുഴഞ്ഞുവീണതിനെ തുടർന്ന് സ്വകാര്യ ബസിന്റെ നിയന്ത്രണം നഷ്ടമായി അപകടം. ബസ് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ ആർക്കും പരുക്കില്ല. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് വാഹനം ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവർ കുഴഞ്ഞുവീണത്. ഡ്രൈവറെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.

കോട്ടയം പാമ്പാടിയിൽ ഇന്നു രാവിലെ 11.30 ഓടെയായിരുന്നു അപകടം. പൊൻകുന്നം ഭാഗത്തുനിന്നും കോട്ടയത്തേക്ക് വരികയായിരുന്ന ബസിലെ ഡ്രൈവറാണ് കുഴഞ്ഞുവീണ് അപകടമുണ്ടായത്. സ്റ്റാൻഡിൽ നിന്നും ഇറങ്ങിയ ബസ് നിയന്ത്രണം നഷ്ടമായി നേരെ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ നിന്നും ഓട്ടോ ഡ്രൈവർമാർ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ബസിന് വലിയ വേഗത ഇല്ലാതിരുന്നതും വൻ അപകടം ഒഴിവാക്കി. പിന്നീട് ബസ് ഡ്രൈവറെ നാട്ടുകാർ ചേർന്ന് പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

 

private bus lost control after the bus driver collapsed due to illness while driving. The bus veered off course and crashed into an auto stand. Thankfully, no one was injured in the incident. The driver was promptly rushed to the hospital following the collapse.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് യുവതിയുടെ കണ്ണിൽ മുളകുപാടി വിതറി മാല പൊട്ടിച്ചു

Kerala
  •  a day ago
No Image

ദുബൈ മറീനയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം; തീ നിയന്ത്രണ വിധേയമാക്കി

uae
  •  a day ago
No Image

വീണ്ടും വിസ്മയിപ്പിച്ച് ദുബൈ; എഐ-നിർമിത ഇമാറാത്തി കുടുംബത്തെ അവതരിപ്പിച്ചു

uae
  •  a day ago
No Image

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 20 ലക്ഷം രൂപയുടെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ കാണാതായി; അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  a day ago
No Image

അബൂദബിയിലും ദുബൈയിലും കനത്ത ചൂടും മൂടൽമഞ്ഞും അനുഭവപ്പെട്ടേക്കും; കിഴക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത | UAE Weather Alert

uae
  •  a day ago
No Image

കുവൈത്തില്‍ നാല് ടണ്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു

Kuwait
  •  a day ago
No Image

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിക്കും 

Kerala
  •  a day ago
No Image

അജ്മീർ സ്ഫോടനം, മക്കാ മസ്ജിദ്, സംജോതാ എക്‌സ്പ്രസ് സ്ഫോടനങ്ങൾ: ആരാണ് 'ബോംബ് മേക്കർ' സുനിൽജോഷി, കൊല്ലപ്പെട്ടതെങ്ങനെ?

National
  •  a day ago
No Image

സംസ്ഥാനത്ത് ഏഴ് മാസത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 23 പേര്‍, അധികവും കുട്ടികള്‍, കഴിഞ്ഞമാസം മാത്രം മൂന്ന് മരണം; തെരുവ് നായ്ക്കളുടെ പേടിയില്‍ കേരളം

Kerala
  •  a day ago
No Image

മലക്കപ്പാറയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുന്ന കുട്ടിയെ പുലി കടിച്ചുകൊണ്ട് പോയി; പിതാവിന്റെ ഇടപെടൽ രക്ഷയായി

Kerala
  •  a day ago