HOME
DETAILS

എതിരാളികളുടെ പേടി സ്വപ്നമായവൻ പുറത്ത്; അഞ്ചാം ടെസ്റ്റിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി

  
July 30 2025 | 03:07 AM

Reports suggest that star pacer Jasprit Bumrah will not play in the fifth Test against england

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ജൂലൈ 31 മുതൽ ഓഗസ്റ്റ് നാല് വരെ ഓവറിലാണ് നടക്കുന്നത്. നിലവിൽ നാല് മത്സരങ്ങൾ പിന്നിട്ടപ്പോൾ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്. പരമ്പര സമനിലയാക്കാൻ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. അവസാന മത്സരം സമനിലയിൽ അവസാനിച്ചാലും ബെൻ സ്റ്റോക്സിനും സംഘത്തിനും പരമ്പര വിജയം ഉറപ്പാക്കാം. 

ഈ നിർണായക മത്സരത്തിന് മുന്നോടിയായി ഇന്ത്യക്ക് നിരാശ നൽകുന്ന ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. അഞ്ചാം ടെസ്റ്റിൽ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ കളിക്കില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബിസിസിഐയുടെ മെഡിക്കൽ സംഘം ബുംറക്ക് അവസാന മത്സരത്തിൽ വിശ്രമം അനുവദിച്ചുവെന്നാണ് ഇഎസ്പിഎൻ ക്രിക്ക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. ബുംറക്ക് പകരം ആകാശ് ദീപ് ടീമിൽ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്നും 14 വിക്കറ്റുകളാണ് ബുംറ നേടിയത്. ഇതിൽ രണ്ട് അഞ്ച് വിക്കറ്റ് നേട്ടവും ബുംറ സ്വന്തമാക്കി. ഒന്നാം ടെസ്റ്റ് മത്സരത്തിൽ ഒരുപിടി തകർപ്പൻ റെക്കോർഡുകളും ബുംറ സ്വന്തമാക്കിയിരുന്നു ടെസ്റ്റ് ക്രിക്കറ്റിൽ സേന രാജ്യങ്ങൾക്കെതിരെ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഏഷ്യൻ താരമായും ബുംറ മാറിയിരുന്നു. 146 വിക്കറ്റുകൾ നേടിയ മുൻ പാക്കിസ്ഥാൻ താരം വസിം അക്രമിനെ മറികടന്നുകൊണ്ടാണ് ബുംറ ഈ നേട്ടം സ്വന്തമാക്കിയത്. 

അതേസമയം ഇന്ത്യക്കെതിരായ അവസാന ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരുന്നു. ടീമിൽ പേസ് ഓൾറൗണ്ടർ ജാമി ഓവർട്ടൺ ഇടം പിടിച്ചു. മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ജാമി ഓവർട്ടൺ ഇംഗ്ലണ്ടിനായി കളിച്ചത്. 

ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്

ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജോഫ്ര ആർച്ചർ, ഗസ് ആറ്റ്കിൻസൺ, ജേക്കബ് ബെഥേൽ, ഹാരി ബ്രൂക്ക്, ബ്രൈഡൺ കാർസെ, സാക്ക് ക്രാളി, ലിയാം ഡോസൺ, ബെൻ ഡക്കറ്റ്, ജാമി ഓവർട്ടൺ , ഒല്ലി പോപ്പ്, ജോ റൂട്ട്, ജാമി സ്മിത്ത്, ജോഷ് ടോങ്, ക്രിസ് വോക്സ്.

Ahead of the fifth Test match against England there is some disappointing news for India Reports suggest that star pacer Jasprit Bumrah will not play in the fifth Test



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ പരസ്യങ്ങള്‍ കൊണ്ട് പൊറുതിമുട്ടി എമിറേറ്റ്‌സ്; സോഷ്യല്‍ മീഡിയയിലെ പരസ്യങ്ങള്‍ നിര്‍ത്തിവെച്ചു

uae
  •  3 days ago
No Image

ഇത്തവണ 'ഡോഗേഷ് ബാബു'; ബിഹാറില്‍ വീണ്ടും നായക്കായി റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ

Kerala
  •  3 days ago
No Image

ട്രംപിന്റെ 25% തീരുവ: ഇന്ത്യയുടെ പ്രതികരണം, 'പ്രത്യാഘാതങ്ങൾ പഠിക്കുന്നു, ദേശീയ താൽപ്പര്യം സംരക്ഷിക്കും'

National
  •  3 days ago
No Image

ദിര്‍ഹമിനെതിരെ 24 ലേക്ക് കുതിച്ച് ഇന്ത്യന്‍ രൂപ; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാന്‍ ഇതിലും മികച്ച അവസരമില്ല

uae
  •  3 days ago
No Image

കാമുകിയുടെ ആഡംബര വീടിന് താഴെ ഭൂഗർഭ ബങ്കറിൽ നിന്ന് ഇക്വഡോർ മയക്കുമരുന്ന് തലവൻ അറസ്റ്റിൽ

International
  •  3 days ago
No Image

കന്യാസ്ത്രീകള്‍ക്ക് വേണ്ടി ബിജെപി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നു; സഭയുടെ പ്രതിഷേധം തരംതാണ രാഷ്ട്രീയം; കാസ

Kerala
  •  3 days ago
No Image

ബിത്ര ദ്വീപ് ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ലോകസഭയിൽ ലക്ഷദ്വീപ് എം.പി.

National
  •  3 days ago
No Image

ധർമസ്ഥല കേസ്: രണ്ടാം ദിവസത്തെ തെരച്ചിൽ പൂർത്തിയായി, 5 പോയിന്റുകളിൽ ഒന്നും കണ്ടെത്തിയില്ല

National
  •  3 days ago
No Image

ഇന്ത്യയ്ക്ക് 25% തീരുവ; റഷ്യൻ എണ്ണ, ആയുധ വാങ്ങലിന് പിഴയും പ്രഖ്യാപിച്ച് ട്രംപ്

International
  •  3 days ago
No Image

മരുഭൂമികളിലെ ശാന്തതയും അമ്മാനിലെ തണുത്ത സായന്തനങ്ങളും; ജോർദാനിലേക്കുള്ള യുഎഇ, സഊദി യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്

uae
  •  3 days ago