HOME
DETAILS

കയ്യടിക്കാം ഈ നേതാവിന്; 22 കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി, ആദ്യ ഗഡു വിതരണം ഇന്ന്

  
Web Desk
July 30 2025 | 04:07 AM

rahul gandhi will be fund the education of 22 students who orphaned or without family support

ന്യൂഡല്‍ഹി: ഓപറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തിൽ മാതാപിതാക്കളോ കുടുംബത്തിന്റെ  അത്താണിയോ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അതിർത്തി പ്രദേശമായ ജമ്മു കശ്മിരിലെ പൂഞ്ചിലുള്ള 22 കുട്ടികളുടെ വിദ്യാഭ്യാസ ചെലവാണ് രാഹുല്‍ ഗാന്ധി ഏറ്റെടുത്തത്. ബിരുദ പഠനം പൂര്‍ത്തിയാക്കുന്നത് വരെയുള്ള മുഴുവൻ പഠന ചെലവും വഹിക്കുമെന്നാണ് കോൺ​ഗ്രസ് മുൻ അധ്യക്ഷന്റെ വാ​ഗ്ദാനം. സഹായത്തിന്റെ ആദ്യ ഗഡു ഇന്ന് വിതരണം ചെയ്യുമെന്ന് ജമ്മു കശ്മിര്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ താരിഖ് ഹമീദ് കർറ അറിയിച്ചു.
 
ഇന്ത്യ- പാക് വെടി നിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് പിന്നാലെ ഇക്കഴിഞ്ഞ മേയിൽ പൂഞ്ച് സന്ദർശിച്ച രാഹുൽ ഗാന്ധി, ദുരിതബാധിതരായ കുട്ടികളുടെ ലിസ്റ്റ് തയാറാക്കാൻ പ്രാദേശിക പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സർവേ നടത്തി സർക്കാർ രേഖകൾ കൂടി പരിശോധിച്ചാണ് അ‍ർഹരെ തിരഞ്ഞെടുത്തത്. 

മെയ് ഏഴിനും 10നും ഇടയിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ പൂഞ്ചിലും രജൗരിയിലും കുട്ടികൾ ഉൾപ്പെടെ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും സ്വത്തുക്കൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ച മേഖലകളിലൊന്നാണ് പൂഞ്ച്.  കഴിഞ്ഞ ഏപ്രിൽ 22ന്  26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായാണ് ഇന്ത്യ ഓപറേഷൻ സിന്ദൂർ നടത്തിയത്.

 

During Operation Sindoor, following a Pakistani attack that left several children orphaned or without family support, Opposition Leader Rahul Gandhi has taken up the responsibility of funding their education. Rahul Gandhi has committed to covering the entire educational expenses of 22 children from Poonch, Jammu & Kashmir, a sensitive border region. His promise includes support up to the completion of their graduation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാൺപൂരിൽ നിന്ന സബർമതിയിലേക്കുള്ള യാത്രക്കിടെ ട്രെയിൻ പാളം തെറ്റി; ആർക്കും പരുക്കുകളില്ല

National
  •  15 hours ago
No Image

കലാഭവൻ നവാസ് അന്തരിച്ചു

Kerala
  •  15 hours ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളജ് വിവാദം: ഡോ. ഹാരിസിനെതിരെ നടപടിക്ക് നീക്കം, പ്രതിഷേധം ശക്തം

Kerala
  •  15 hours ago
No Image

ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

National
  •  15 hours ago
No Image

എന്റെ സ്വപ്ന ടീമിലെ അഞ്ച് താരങ്ങൾ അവരാണ്: തെരഞ്ഞെടുപ്പുമായി സലാഹ്

Football
  •  16 hours ago
No Image

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പ്രോസിക്യൂഷൻ എതിർത്തതോടെ ബിജെപിയുടെ ഇരട്ടത്താപ്പ് വ്യക്തമായി; വി.ഡി സതീശൻ  

Kerala
  •  16 hours ago
No Image

അമിതമായ വായു മലിനീകരണം; മുസഫയിലെ വ്യാവസായിക കേന്ദ്രം താൽക്കാലികമായി നിർത്തിവച്ചു

uae
  •  16 hours ago
No Image

കേരളത്തിൽ അടുത്ത 5 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  16 hours ago
No Image

ഹൈവേയിൽ സഡൻ ബ്രേക്ക് ഇട്ടാൽ ഡ്രൈവർ കുടുങ്ങും; സുപ്രീംകോടതി

auto-mobile
  •  17 hours ago
No Image

സഊദി അറേബ്യയുടെ തെക്കൻ ഭാഗങ്ങളിൽ മഴ; വെള്ളപ്പൊക്ക മുന്നറിയിപ്പ്, തായിഫിൽ റെഡ് അലർട്ട്

latest
  •  17 hours ago