HOME
DETAILS

സച്ചിന്റെ റെക്കോർഡ് തകർക്കാൻ അവന് കഴിയും: ജോസ് ബട്ലർ

  
Web Desk
July 30 2025 | 05:07 AM

England star Jos Buttler is answering the question of whether joe Root can surpass Sachin Tendulkar in test cricket

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന റൺസ് നേടുന്ന താരമെന്ന സച്ചിൻ ടെണ്ടുൽക്കറിന്റെ റെക്കോർഡിന്റെ അടുത്തെത്തി നിൽക്കുകയാണ് ഇംഗ്ലണ്ട് താരം ജോ റൂട്ട്. മാസ്റ്റർ ബ്ലാസ്റ്ററിനെ മറികടക്കാൻ റൂട്ടിന് ഇനി വെറും 2500 റൺസ് മാത്രം മതി.

ഇപ്പോൾ റൂട്ടിന് സച്ചിനെ മറികടക്കാൻ സാധിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ഇംഗ്ലണ്ട് താരം ജോസ് ബട്ലർ. റൂട്ട് ഫിറ്റ്നസ് നിലനിർത്തിയാൽ സച്ചിനെ മറികടക്കാൻ റൂട്ടിന് സാധിക്കുമെന്നാണ് ബട്ലർ പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലായ ഫോർ ദി ലവ് ഓഫ് ക്രിക്കറ്റിലൂടെ സംസാരിക്കുമാകയായിരുന്നു ബട്ലർ.

''അവിശ്വസനീയമാം വിധം എലൈറ്റ് പട്ടികയിൽ റൂട്ട് രണ്ടാം സ്ഥാനത്താണ്. അദ്ദേഹം ഫിറ്റ്നസ് നിലനിർത്തിയാൽ അത് നേടാൻ കഴിയുന്ന ഒരു കാര്യമാണെന്ന് തോന്നുന്നു. ഇത് തികച്ചും അതിശയിപ്പിക്കുന്നതാണ്. കോവിഡിന് ശേഷം അദ്ദേഹം 21 സെഞ്ച്വറികൾ നേടിയിട്ടുണ്ട്. ഇത് കാണാൻ അതിശയകരമാണ്'' ജോസ് ബട്ലർ പറഞ്ഞു. 

ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിൽ സെഞ്ച്വറി നേടിയാണ് റൂട്ട് തിളങ്ങിയത്. ടെസ്റ്റിൽ റൂട്ടിന്റെ 38ാം സെഞ്ച്വറിയായിരുന്നു ഇത്. ഈ സെഞ്ച്വറി കരുത്തിൽ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളിൽ രണ്ടാമനാവാനും റൂട്ടിന് സാധിച്ചിരിക്കുകയാണ്. ഈ സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്ങിനെ മറികടന്ന് റൂട്ട് രണ്ടാം സ്ഥാനത്തെത്തിയത്.

13378 റൺസാണ് റിക്കി പോണ്ടിങ് ടെസ്റ്റിൽ നേടിയത്. ടെസ്റ്റിൽ 15921 റൺസാണ് സച്ചിൻ നേടിയിട്ടുള്ളത്. മുൻ സൗത്ത് ആഫ്രിക്കൻ താരം ജാക് കാലിസ്, ഇന്ത്യൻ ഇതിഹാസം രാഹുൽ ദ്രാവിഡ് എന്നിവരാണ് റൂട്ടിന് പുറകിലുള്ളത്. ജാക് കാലിസ് 13289 രാഹുൽ ദ്രാവിഡ് 13288 റൺസും ആണ് നേടിയിട്ടുള്ളത്. ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനായി സെഞ്ച്വറി നേടിയും റൂട്ട് തിളങ്ങിയിരുന്നു. 199 പന്തിൽ 104 റൺസ് നേടിയാണ് റൂട്ട് തിളങ്ങിയത്. 10 ഫോറുകൾ അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. 

പരമ്പരയിലെ അവസാന മത്സരം ജൂലൈ 31 മുതൽ ഓഗസ്റ്റ് നാല് വരെയാണ് നടക്കുന്നത്. നിലവിൽ നാല് മത്സരങ്ങൾ പിന്നിട്ടപ്പോൾ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്. പരമ്പര സമനിലയാക്കാൻ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. അവസാന മത്സരം സമനിലയിൽ അവസാനിച്ചാലും ബെൻ സ്റ്റോക്സിനും സംഘത്തിനും പരമ്പര വിജയം ഉറപ്പാക്കാം. 

England star Jos Buttler is answering the question of whether joe Root can surpass Sachin Tendulkar in test cricket



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്റ്റേഷനുകളിലെ ക്യാമറ പൊലിസുകാർ ഓഫ് ചെയ്യാൻ സാധ്യത; ഓട്ടോമാറ്റിക് കൺട്രോൾ റൂം വേണമെന്ന് സുപ്രിംകോടതി

National
  •  3 hours ago
No Image

'കൈ അടിച്ചൊടിച്ചു, മുഖത്ത് ഷൂ കൊണ്ട് ഉരച്ചു' ഉത്തരാഖണ്ഡില്‍ ഏഴു വയസ്സുകാരനായ മുസ്‌ലിം വിദ്യാര്‍ഥിക്ക് അധ്യാപകരുടെ അതിക്രൂര മര്‍ദ്ദനം; ശരീരത്തില്‍ ഒന്നിലേറെ മുറിവുകള്‍

National
  •  3 hours ago
No Image

കൊല്ലം നിലമേലിന് സമീപം സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; ഡ്രൈവര്‍ അടക്കം 24 പേര്‍ക്ക് പരുക്ക്

Kerala
  •  3 hours ago
No Image

സഊദിയിൽ വാഹനാപകടം; നാല് അധ്യാപികമാരും ഡ്രൈവറും കൊല്ലപ്പെട്ടു; അപകടം സ്കൂളിലേക്ക് പോകും വഴി

latest
  •  3 hours ago
No Image

'ഗസ്സ പിടിച്ചടക്കിയാലും ഹമാസിനെ തോല്‍പിക്കാനാവില്ല' ഇസ്‌റാഈല്‍ സൈനിക മേധാവി 

International
  •  3 hours ago
No Image

ഇന്ത്യൻ കാക്ക, മൈന തുടങ്ങി രണ്ട് മാസത്തിനിടെ 12,597 അധിനിവേശ പക്ഷികളെ ഉൻമൂലനം ചെയ്ത് ഒമാൻ

oman
  •  3 hours ago
No Image

വഖഫ് ഭേദഗതി നിയമം: വിവാദ വകുപ്പുകള്‍ സ്റ്റേ ചെയ്ത സുപ്രിംകോടതി ഉത്തരവ് കേന്ദ്രസര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി- ഹാരിസ് മീരാന്‍ എം.പി

Kerala
  •  4 hours ago
No Image

കിളിമാനൂരില്‍ കാറിടിച്ചു കാല്‍നടയാത്രക്കാരന്‍ മരിച്ച സംഭവം: എസ്.എച്ച്.ഒ അനില്‍ കുമാറിന് സസ്‌പെന്‍ഷന്‍

Kerala
  •  4 hours ago
No Image

കേൾവിക്കുറവുള്ള യാത്രക്കാരെ സഹായിക്കാൻ ലക്ഷ്യം; മൂന്ന് ടെർമിനലുകളിലായി 520 ഹിയറിംഗ് ലൂപ്പുകൾ കൂടി സ്ഥാപിച്ച് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം

uae
  •  4 hours ago
No Image

വഖ്ഫ് നിയമം ഭാഗിക സ്റ്റേ സ്വാഗതാർഹം;പൂർണമായും പിൻവലിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ്

Kerala
  •  4 hours ago