HOME
DETAILS

കറങ്ങിക്കൊണ്ടിരിക്കുന്ന ഹോട്ടല്‍ കണ്ടിട്ടുണ്ടോ ...? ഭക്ഷണപ്രിയരും യാത്രാ പ്രിയരുമാണോ നിങ്ങള്‍..?  ബെര്‍ലിനിലുണ്ട് അതിമനോഹരമായ കറങ്ങുന്ന റസ്റ്ററന്റ്

  
July 30 2025 | 07:07 AM

Sphere by Tim Raue-  Berlins New Revolving Restaurant in the Sky

റസ്റ്ററന്റുകള്‍ നമ്മള്‍ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. പലതരത്തിലുള്ളവ നമ്മള്‍ കണ്ടിട്ടുമുണ്ട്. അതിന്റെ ഇന്റീരിയല്‍ എക്സ്റ്റീരിയര്‍ ഡിസൈനുകളും ഐക്കണിക് ലാന്‍ഡ്മാര്‍ക്കുകളുമൊക്കെ. എന്നാല്‍ ആളുകളെ അതിശയിപ്പിക്കുന്ന തരത്തില്‍ ബെര്‍ലിനില്‍ ഒരു റസ്റ്ററന്റ് തുടങ്ങിയിരിക്കുകയാണ്. അതും കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു റസ്റ്ററന്റ്. മാഗ്നിസിറ്റി ഒരു പുതിയ ഡൈനിങ് ഡെസ്റ്റിനേഷനാണ് തുറന്നിരിക്കുന്നത്. സ്ഫിയര്‍ ബൈ ടിം റൗ എന്നപേരിലുള്ള നഗരത്തിലെ ഏറ്റവും പ്രയിപ്പെട്ട ഇടമായ ബെര്‍ലിന്‍ ടിവി ടവറിലാണ് ഈ റസ്റ്ററന്റ് ഉള്ളത്. 

 

new11.jpg

നഗരത്തില്‍ 207 മീറ്റര്‍ ഉയരത്തില്‍ നിന്ന്  അതിശയിപ്പിക്കുന്ന  360° കാഴ്ചയാണ് ഇവിടെ നിന്നു ലഭിക്കുക. മാത്രമല്ല, ഷെഫ് ടിം റൗ ആധുനികതയിലും പാരമ്പര്യരീതിയിലുമുള്ള ബെര്‍ലിന്‍ ബ്രാന്‍ഡ് ബര്‍ഗ് മെനുവും ഇവിടെ ഒരുക്കിയിട്ടുണ്ട്. അദ്ദേഹം പറയുന്നത്, ബെര്‍ലിന്‍ പാചകരീതി എന്നത് സത്യസന്ധമായും ആഴത്തിലുമുള്ളതാണ് എന്നാണ്. ബെര്‍ലിനിലെ പുതിയ റിവോള്‍വിങ് റസ്റ്ററന്റ് 360° നഗരത്തിലെ കാഴ്ചകളും അടിപൊളി ഭക്ഷണവുമാണ് വാഗ്ദാനം ചെയ്യുന്നത്. 

 

200 അതിഥികളെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് ഈ റെസ്റ്റോറന്റ്. ഇവിടെ പ്രത്യേക പരിപാടികള്‍, സ്വകാര്യ ഒത്തുചേരലുകള്‍, അത്താഴ വിരുന്നുകള്‍ എന്നിവ നടത്തുന്നതിനൊക്കെയുള്ള അനുയോജ്യമായ സ്ഥലവുമുണ്ട്. ടിവി ടവറിന്റെ ചരിത്രവുമായി അതിന്റെ ഇന്റീരിയറും അന്തരീക്ഷവും പൊരുത്തപ്പെടുന്നു എന്നതാണ് ഈ റെസ്റ്റോറന്റിനെ കൂടുതല്‍ സവിശേഷമാക്കുന്നതും. 

 

nejwp.jpg

റെട്രോ സൗന്ദര്യശാസ്ത്രത്തിന്റെയും ആധുനിക ആകര്‍ഷണത്തിന്റെയും മികച്ച സംയോജനമാണ് ഇതിന്റെ ഇന്റീരിയര്‍. ഭംഗിയുള്ള ഇന്റീരിയറുകളും പനോരമിക് ഇരിപ്പിടങ്ങളും ഉള്ള ടിം റൗവിന്റെ സ്ഫിയര്‍ ബെര്‍ലിനിന്റെ ഊര്‍ജ്ജസ്വലമായ സംസ്‌കാരത്തെ കാണിക്കുന്നു. നിങ്ങള്‍ ഉടന്‍ തന്നെ ബെര്‍ലിന്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍, ടിം റൗവിന്റെ സ്ഫിയറില്‍ പോയി ഭക്ഷണം കഴിക്കുമെന്ന് ഉറപ്പാക്കുക. ഇവിടെയെത്തുന്ന അതിഥികള്‍ക്ക് നഗരത്തിന്റെ മുഴുവന്‍ സൗന്ദര്യവും ആസ്വദിച്ച് റസ്റ്ററന്റില്‍ സമയം ചെലവഴിക്കാവുന്നതാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുപ്രസിദ്ധ ലഹരിക്കടത്തുകാരി സൈദ ഖാതൂൺ അറസ്റ്റിൽ; പിടിയിലായത് ഇന്ത്യ - നേപ്പാൾ അതിർത്തിയിൽ നിന്ന്

National
  •  14 hours ago
No Image

കേരള സർവകലാശാല സിൻഡിക്കേറ്റ് ഹാളിന്റെ താക്കോൽ കാണാതായതിൽ ദുരൂഹത; ആരോപണവുമായി ഇടത് അംഗങ്ങൾ

Kerala
  •  14 hours ago
No Image

കെ.എസ്.ആർ.ടി.സി. ബസിൽ പ്ലസ് വൺ വിദ്യാർഥിക്ക് കണ്ടക്ടറുടെ മർദനം; മർദനം യാത്രക്കാരിൽ ആരോ ബെൽ അടിച്ചതിന്റെ പേരിൽ

Kerala
  •  14 hours ago
No Image

നാല് വിക്കറ്റുകളിൽ മൂന്നെണ്ണം ടെസ്റ്റിൽ ആദ്യം; ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി സിറാജ് 

Cricket
  •  14 hours ago
No Image

ബിഎസ്എൻഎലിന്റെ സ്വാതന്ത്ര്യദിന സമ്മാനം: ‘ഫ്രീഡം പ്ലാൻ’ പ്രഖ്യാപിച്ചു; ഒരു മാസത്തേക്ക് സൗജന്യ 4G സേവനം

latest
  •  14 hours ago
No Image

കാൺപൂരിൽ നിന്ന സബർമതിയിലേക്കുള്ള യാത്രക്കിടെ ട്രെയിൻ പാളം തെറ്റി; ആർക്കും പരുക്കുകളില്ല

National
  •  15 hours ago
No Image

കലാഭവൻ നവാസ് അന്തരിച്ചു

Kerala
  •  15 hours ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളജ് വിവാദം: ഡോ. ഹാരിസിനെതിരെ നടപടിക്ക് നീക്കം, പ്രതിഷേധം ശക്തം

Kerala
  •  15 hours ago
No Image

ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

National
  •  15 hours ago
No Image

എന്റെ സ്വപ്ന ടീമിലെ അഞ്ച് താരങ്ങൾ അവരാണ്: തെരഞ്ഞെടുപ്പുമായി സലാഹ്

Football
  •  16 hours ago