HOME
DETAILS

മലപ്പുറത്ത് ഉണ്ട് അതിമനോഹരമായ, പടിപടിയായി ഒഴുകിയെത്തുന്ന ജലപാത;  പാലൂര്‍ക്കോട്ട വെള്ളച്ചാട്ടം നയനമനോഹരം - കാണാന്‍ പോകാന്‍ മറക്കല്ലേ

  
July 29 2025 | 11:07 AM

Paloor Kotta Waterfalls  Malappurams Hidden Natural Gem

 


കേരളത്തില്‍ നിരവധി കാഴ്ചകളുണ്ട് കാണാന്‍. മലകളും വെള്ളച്ചാട്ടങ്ങളും കടലും കായലും പുഴയും എല്ലാം ചേരുന്ന അപൂര്‍വ കാഴ്ച്ചകള്‍ ഒരുക്കിവച്ചിട്ടുള്ള സ്ഥലങ്ങളാണ് അവിടെയുള്ളത്. അത്തരം സുന്ദര പ്രദേശങ്ങളുടെ കോട്ടയാണ് മലപ്പുറം. അധികമാളുകള്‍ക്കും അറിയാത്ത നിരവധി കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. പ്രകൃതി പച്ചയില്‍ പുതച്ചുനില്‍ക്കുന്ന ഒരു സ്‌പോട്ടാണ് പാലൂര്‍ക്കോട്ട വെള്ളച്ചാട്ടം. ഈ വെള്ളച്ചാട്ടത്തെ കുറിച്ച് മിക്ക ആളുകള്‍ക്കും അത്ര പരിചയമില്ല. ഇങ്ങനെ ഒരു സ്ഥലമുണ്ടെന്നത്. 

 

soty.jpg

മലപ്പുറംകാരുടെ പ്രിയപ്പെട്ട ഇടമാണ് ഇവിടെ. പുറം ജില്ലക്കാര്‍ക്ക് ഇതത്ര പിടിയുണ്ടാവില്ല. പ്രകൃതി ഒരുക്കിവച്ച തട്ടുതട്ടുകളായി ഒഴുകിയെത്തുന്ന വെള്ളമാണ് ഇവിടുത്തെ വലിയ പ്രത്യേകത. ആകാശത്ത് നിന്ന് പെയ്തിറങ്ങുന്ന പോലെ ചിന്നിച്ചിതറി തെറിച്ചു വീഴുന്ന വെള്ളത്തിന്റെ മനോഹാരിത നയനമനോഹരമാണ്. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം, പുഴക്കാട്ടിരി പഞ്ചായത്തുകളോട് ചേര്‍ന്നാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഏകദേശം 500 അടിയോളം ഉയരത്തില്‍ നിന്നാണ് വെള്ളം താഴേക്ക് ഒഴുകിയെത്തുന്നത്. മഴക്കാലമായാല്‍ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയില്‍ നമ്മള്‍ മുഴുകി അങ്ങനെ നിന്നു പോകും. എന്നാല്‍ നല്ല ജാഗ്രത വേണം ഇവിടേക്ക് എത്തിപ്പെടാന്‍.

 

പ്രദേശവാസികള്‍ പറയുന്നത് ടിപ്പു സുല്‍ത്താന്റെ പടയോട്ട കാലത്ത് ഇടത്താവളമായി ഈ പ്രദേശം ഉപയോഗിച്ചിരുന്നുവെന്നാണ്. ഈ വെള്ളച്ചാട്ടത്തിന്റെ മുകളില്‍ കയറി നിന്നു നോക്കുമ്പോള്‍ കിലോമീറ്ററുകളോളം ദൂരെ ആക്രമിക്കാന്‍ വരുന്ന ശത്രുക്കളെ കാണാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ശത്രുക്കള്‍ക്ക് പെട്ടെന്ന് ഇതിന്റെ മുകളിലേക്ക് കയറാനും കഴിയില്ല. ഇതുകൊണ്ടാണത്രേ ടിപ്പു ഈ സ്ഥലം തന്നെ ഒളിസങ്കേതമായി തിരഞ്ഞെടുത്തതെന്നാണ് പറയപ്പെടുന്നത്. 

 

paluu22.webp

മഴക്കാലത്ത് ശക്തിയോടെ ഒഴുകുന്ന ഈ വെള്ളച്ചാട്ടത്തിന്റ നീരൊഴുക്ക് ഏകദേശം നവംബര്‍ മാസത്തോടെ കുറഞ്ഞുവരും. മുകളിലെ തടാകമെന്നു വിശേഷിപ്പിക്കാവുന്ന സ്ഥലത്തുനിന്ന് ഒഴുകിയെത്തുന്ന വെള്ളമാണ് താഴേക്ക് പതിക്കുന്നത്. ഇതിന് മുകളില്‍ കയറിയാല്‍ മലപ്പുറത്തിന്റെ വിദൂര ദൃശ്യഭംഗിയും ആസ്വദിക്കാം. അധികം ആരും അറിയാത്തൊരിടമായതിനാല്‍ തിരക്കും വളരെ കുറവാണ്. മലപ്പുറത്തെ അങ്ങാടിപ്പുറംകോട്ടക്കല്‍ റൂട്ടില്‍ കടുങ്ങാപുരം സ്‌കൂള്‍ പടിയില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ മാത്രം സഞ്ചരിച്ചാല്‍ മതി ഇവിടെയെത്തന്‍.

 

 

Kerala is blessed with an abundance of natural beauty—mountains, waterfalls, rivers, backwaters, and more. Among the lesser-known yet breathtaking spots is the Paloor Kotta Waterfalls in Malappuram district, a location still unfamiliar to many outside the region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി

Kerala
  •  a day ago
No Image

സംസ്ഥാനത്തെ ട്രെയിൻ സർവിസുകളിൽ മാറ്റം; വിവിധ ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾ രണ്ട് മണിക്കൂറോളം വൈകും

Kerala
  •  a day ago
No Image

ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റില്‍ നിന്ന് റാസ് അല്‍ ഖോര്‍ റോഡിലേക്കുള്ള പുതിയ എക്‌സിറ്റ് ഉടന്‍ തുറക്കും; യാത്രാ സമയം പകുതിയായി കുറയും

uae
  •  a day ago
No Image

ബ്രാന്‍ഡ് സ്റ്റുഡിയോ ലൈഫ് സ്‌റ്റൈല്‍ യു.എ.ഇയില്‍ മൂന്നു സ്‌റ്റോറുകള്‍ തുറന്നു

uae
  •  a day ago
No Image

കന്യാസ്ത്രീകൾ ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും

National
  •  a day ago
No Image

ഇനി ബിരിയാണിയും പായസവും; സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ മെനുവിൽ ഇന്ന് മുതൽ പുതിയ വിഭവങ്ങൾ

Kerala
  •  2 days ago
No Image

ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നൽകി: കണ്ണൂരിൽ പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  2 days ago
No Image

കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് ബജറംഗ്ദൾ നേതാവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി 

National
  •  2 days ago
No Image

ശമ്പള തട്ടിപ്പ് കേസിൽ ഡോക്ടർക്ക് 5 വർഷം തടവും 9 കോടി രൂപ പിഴയും

Kuwait
  •  2 days ago
No Image

പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; ലൈംഗികാതിക്രമമാണ് മരണകാരണമെന്ന് പൊലിസ്

Kerala
  •  2 days ago