HOME
DETAILS

മൊറാദാബാദില്‍ ബുള്‍ഡോസര്‍ ഓപറേഷനിടെ കട തകര്‍ത്തു,ബിജെ.പി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റിന്റെ സഹോദരന്‍

  
Web Desk
July 31 2025 | 06:07 AM

Moradabad BJP Worker Dies by Suicide After Bulldozer Demolishes His Shop Without Notice

മൊറാദാബാദ്: അനധികൃതമെന്നാരോപിച്ച് മുസ്‌ലിംകളുടെ വീടുകളും സ്ഥാപനങ്ങളും തകര്‍ക്കുന്നിതിടയില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന്റെ കടയും നീക്കി ബുള്‍ഡോസര്‍. പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകന്‍ ചേതന്‍ സൈനി ആത്മഹത്യ ചെയ്തു. ബി.ജെപി മണ്ഡലം വൈസ് പ്രസിഡന്റ്  ഗജേന്ദ്ര സിങ്ങിന്റെ മൂത്ത സഹോദരന്‍ ആണ് കമ്മീഷന്‍ ഏജന്റ് കൂടിയായ സൈനി. രണ്ട് പതിറ്റാണ്ടിലേറെയായി മജ്‌ഹോലയിലെ മണ്ഡി മേഖലയില്‍ ഫ്രൂട്ട് ബിസിനസ് നടത്തുകയായിരുന്നു സൈനി. 

ഇയാളുടെ പിതാവിന്റെ പേരിലുള്ളതായിരുന്നു കട. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഇയാളുടെ കട പൊളിച്ചു മാറ്റിയത്. അതിനാല്‍ എന്തെങ്കിലും സംവിധാനങ്ങള്‍ ഒരുക്കാനോ മുന്‍കരുതലെടുക്കാനോ സൈനിക്ക് കഴിഞ്ഞില്ല. ഇത് ഇയാളെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. കട പൊളിച്ച ദിവസം രാത്രി വീടിന് മുകളില്‍ നിന്ന് താഴേക്ക് എടുത്തു ചാടിയാണ് ഇയാല്‍ ജീവനൊടുക്കിയതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.

അനധികൃത നിര്‍മാണങ്ങള്‍ ലക്ഷ്യം വെച്ചാണ് നടപടിയെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. നടക്രമങ്ങളിലെ അപാകതയും ഇരകള്‍ക്ക് മാനസിക പിന്തുണ ലഭിക്കാത്തതുമാണ് ആത്മഹത്യ പോലുള്ള ഘട്ടത്തിലേക്ക് എത്തിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

അതേസമയം, നീക്കത്തിനെതിരെ ബി.ജെ.പി രംഗത്തെത്തി. നേരത്തെ നോട്ടിസ് നല്‍കിയിരുന്നോ എന്ന് ചേദ്യമുയര്‍ത്തി ബി.ജെ.പി പ്രവര്‍ത്തകര്‍ ഭരണപരമായ ക്രൂരത എന്ന് നടപടിയെ അപലപിച്ചു. 

   

Chetan Saini, a BJP worker and brother of BJP Mandal Vice President Gajendra Singh, died by suicide after his shop was demolished without prior notice in Moradabad. The demolition drive, allegedly targeting illegal constructions, has sparked criticism from within the BJP.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുപ്രസിദ്ധ ലഹരിക്കടത്തുകാരി സൈദ ഖാതൂൺ അറസ്റ്റിൽ; പിടിയിലായത് ഇന്ത്യ - നേപ്പാൾ അതിർത്തിയിൽ നിന്ന്

National
  •  17 hours ago
No Image

കേരള സർവകലാശാല സിൻഡിക്കേറ്റ് ഹാളിന്റെ താക്കോൽ കാണാതായതിൽ ദുരൂഹത; ആരോപണവുമായി ഇടത് അംഗങ്ങൾ

Kerala
  •  18 hours ago
No Image

കെ.എസ്.ആർ.ടി.സി. ബസിൽ പ്ലസ് വൺ വിദ്യാർഥിക്ക് കണ്ടക്ടറുടെ മർദനം; മർദനം യാത്രക്കാരിൽ ആരോ ബെൽ അടിച്ചതിന്റെ പേരിൽ

Kerala
  •  18 hours ago
No Image

നാല് വിക്കറ്റുകളിൽ മൂന്നെണ്ണം ടെസ്റ്റിൽ ആദ്യം; ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി സിറാജ് 

Cricket
  •  18 hours ago
No Image

ബിഎസ്എൻഎലിന്റെ സ്വാതന്ത്ര്യദിന സമ്മാനം: ‘ഫ്രീഡം പ്ലാൻ’ പ്രഖ്യാപിച്ചു; ഒരു മാസത്തേക്ക് സൗജന്യ 4G സേവനം

latest
  •  18 hours ago
No Image

കാൺപൂരിൽ നിന്ന സബർമതിയിലേക്കുള്ള യാത്രക്കിടെ ട്രെയിൻ പാളം തെറ്റി; ആർക്കും പരുക്കുകളില്ല

National
  •  18 hours ago
No Image

കലാഭവൻ നവാസ് അന്തരിച്ചു

Kerala
  •  18 hours ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളജ് വിവാദം: ഡോ. ഹാരിസിനെതിരെ നടപടിക്ക് നീക്കം, പ്രതിഷേധം ശക്തം

Kerala
  •  18 hours ago
No Image

ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

National
  •  19 hours ago
No Image

എന്റെ സ്വപ്ന ടീമിലെ അഞ്ച് താരങ്ങൾ അവരാണ്: തെരഞ്ഞെടുപ്പുമായി സലാഹ്

Football
  •  19 hours ago