
2008 മലേഗാവ് സ്ഫോടനം: പ്രഗ്യാസിങ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട് എന്‍.ഐ.എ കോടതി; ഗൂഢാലോചനക്ക് തെളിവില്ലെന്ന്

ന്യൂഡല്‍ഹി: 2008 മലേഗാവ് സ്ഫോടനക്കേസില്‍ പ്രഗ്യാസിങ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട് എന്‍.ഐ.എ കോടതി. ഗൂഢാലോചനക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി പ്രസ്താവിക്കുന്നത്. അന്വേഷണ ഏജന്‍സി പരാജയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗൂഢാലോചനക്ക് മാത്രമല്ല യോഗം ചേര്‍ന്നതിന് പോലും തെളിവില്ലെന്ന് വിധി പ്രസ്താവത്തില്‍ കോടതി പറയുന്നു.
ബി.ജെ.പി മുന്‍ എം.പി പ്രഗ്യാസിങ്ങിനെ കൂടാതെ ലെഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത്, മേജര്‍ രമേശ് ഉപാധ്യായ (റിട്ട.), സമിര്‍ കുല്‍ക്കര്‍ണി, അജയ് ഏകനാഥ് റാഹിര്‍ക്കര്‍, രാകേഷ് ദത്താത്രയ ധവാദേ റാവു, ജഗദീഷ് ചിന്താമന്‍ മാത്രെ, സുധാകര്‍ ദ്വിവേദി, ദയാനന്ദ് പാണ്ഡ്യെ, സുധാകര്‍ ചതുര്‍വേദി എന്നിവരാണ് പ്രതികള്‍. എല്ലാവരും ഹിന്ദുത്വസംഘടനകളുമായി ബന്ധമുള്ളവരാണ്.
ബോംബ് നിര്‍മിച്ചത് ലഫ്. കേണല്‍ പ്രസാദ് പുരോഹിത് ആണെന്ന് തെളിവില്ലെന്നും പുരോഹിതിന്റെ വിരലടയാളം ഒരിടത്തുമില്ലെന്നും കോടതി പറഞ്ഞു. സ്ഫോടനത്തിന് ഉപയോഗിച്ച ബൈക്ക് പ്രഗ്യാസിങ്ങിന്റേത് ആണെന്നതിനും തെളിവില്ല. പ്രഗ്യാസിങ്ങിന്റെ പേരിലുള്ള ബൈക്ക് മറ്റുള്ളവരാണ് ഉപയോഗിച്ചതെന്നാണ് കോടതി പറയുന്നത്. ഇവര്‍ക്കെതിരെ യു.എ.പി.എ എങ്ങിനെയാണ് നിലനില്ക്കുക എന്നാണ് കോടതി ചോദിച്ചത്.
മുംബൈയിലെ പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി എ.കെ ലഹോതിയാണ് കേസില്‍ വിധി പറഞ്ഞത്. വിചാരണപൂര്ത്തിയായതിനെത്തുടര്ന്ന് കേസ് വിധി പറയാനായി ഒന്നിലധികം തവണ മാറ്റിവച്ചിരുന്നു. നേരത്തെ മെയ് എട്ടിന് വിധി പ്രസ്താവിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും വീണ്ടും ജൂലൈ 31ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
കേസില്‍ നിരവധി രേഖകളുണ്ടെന്നും വിധി പറയാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് നേരത്തെ ഒന്നിലധികം തവണ കേസ് മാറ്റിവച്ചത്. പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) വിചാരണയ്ക്കിടെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ബി.ജെ.പി നേതാവും മുന്‍ എം.പിയുമായ സാധ്വി പ്രഗ്യാസിങ് താക്കൂര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിചേര്‍ക്കപ്പെട്ട മലേഗാവ് ഭീകരാക്രമണം, രാജ്യത്തെ തീവ്രഹിന്ദുത്വസംഘടനകള്‍ ആസൂത്രണംചെയ്ത് നടപ്പാക്കിയ സ്ഫോടനങ്ങളിലേക്ക് വെളിച്ചം വീശിയ കേസെന്ന നിലയിലാണ് ശ്രദ്ധിക്കപ്പെട്ടത്. ഏകദേശം 1,500 പേജുകളുള്ള റിപ്പോര്‍ട്ടാണ് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചത്. 323 സാക്ഷികളെ വിസ്തരിച്ചു. അതില്‍ 34 പേര് കൂറുമാറി.
മഹാരാഷ്ട്രയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലേഗാവില്‍ 2008 സെപ്തംബര്‍ 29നുണ്ടായ സ്ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ത്രീകള്‍ കൂടുതലായി ഷോപ്പിങ് നടത്തുന്ന ഭിക്കു ചൗക്ക്, അഞ്ജുമാന്‍ ചൗക്ക് എന്നിവിടങ്ങളില്‍ നിരവധി സ്ത്രീകളും കുട്ടികളുമായിരുന്നു ഈ സമയത്ത് ഉണ്ടായിരുന്നത്. കൊല്ലപ്പെട്ടവരില്‍ അഞ്ചുവയസ്സുള്ള പെണ്‍കുട്ടി ഫര്‍ഹീനും ഉള്‍പ്പെടും.
ആദ്യം മുസ്ലിം യുവാക്കള്‍ ജയിലിലടക്കപ്പെട്ട കേസില്‍ മഹാരാഷ്ട്ര എ.ടി.എസ് ഏറ്റെടുത്തതോടെയാണ്, സംഘ്പരിവാര്‍ കേന്ദ്രങ്ങളിലേക്ക് അന്വേഷണം എത്തിയത്. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ആണ് ഇരകള്‍ക്കായി കേസ് നടത്തുന്നത്.
After 17 years, the NIA court acquitted all accused, including Pragya Singh, in the 2008 Malegaon blast case, citing lack of evidence for a conspiracy. The court also criticized investigative agencies for their failure.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മഞ്ചേരിയിൽ ഡ്രൈവറിന്റെ മുഖത്തടിച്ച സംഭവം; പൊലിസുകാരനെ സ്ഥലം മാറ്റി
Kerala
• 7 hours ago
ഗസ്സ: പ്രശ്നപരിഹാരത്തിന് തീവ്ര നയതന്ത്ര ശ്രമങ്ങള്‍ക്ക് നിരന്തരം നേതൃത്വം നല്കി യുഎഇ, ഒപ്പം മാനുഷികസഹായങ്ങളും ഉറപ്പാക്കുന്നു | UAE with Gaza
uae
• 7 hours ago
ഇന്ത്യക്ക് ആശ്വാസം ഇംഗ്ലണ്ടിന് തിരിച്ചടി; അവസാന ടെസ്റ്റിൽ നിന്നും സൂപ്പർതാരം പുറത്ത്
Cricket
• 7 hours ago
ഗസ്സയില്‍ പട്ടിണി മരണം, ഒപ്പം ഇസ്റാഈലിന്റെ ആസൂത്രിത കൂട്ടക്കൊലകളും തുടരുന്നു; ഇന്നലെ കൊന്നുതള്ളിയത് 65 മനുഷ്യരെ
International
• 7 hours ago
കലാഭവന്‍ നവാസിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്; ഖബറടക്കം ഇന്ന് വൈകീട്ട് ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍
Kerala
• 8 hours ago
ജമ്മു കാശ്മീരിൽ മണ്ണിടിച്ചിൽ; രണ്ട് ആളുകൾ മരിച്ചു, ആറ് പേർക്ക് പരുക്ക്
National
• 8 hours ago
മാമി തിരോധാനം; കേസിൽ തുടക്കം മുതൽ ബാഹ്യ ഇടപെടൽ ഉണ്ടായതായി ബന്ധു
Kerala
• 9 hours ago
അവധിക്കാലം മഴക്കാലത്തേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയം; 'ചൂടൻ' ചർച്ചകൾ തുടരുന്നു
Kerala
• 9 hours ago
മധ്യവേനലവധി മാറ്റം; എതിർപ്പുമായി അധ്യാപക സംഘടനകൾ
Kerala
• 9 hours ago
സംസ്ഥാനത്ത് മുങ്ങി മരണങ്ങൾ വർധിക്കുന്നു; ഏഴ് മാസത്തിനിടെ മരണപ്പെട്ടത് 501 പേർ
Kerala
• 9 hours ago
ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്
Kerala
• 10 hours ago
മുംബൈ ട്രെയിന്‍ സ്ഫോടനക്കേസില്‍ 48 മത്തെ മണിക്കൂറില്‍ അപ്പീല്‍ പോയി; മലേഗാവ് കേസിലും അങ്ങിനെ ഉണ്ടാകുമോയെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് കോണ്‍ഗ്രസ്
National
• 10 hours ago
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ആര്‍ക്കെല്ലാം വോട്ട് ചെയ്യാം, ജയിക്കാന്‍ എത്ര വോട്ട് വേണം; നടപടിക്രമങ്ങള്‍ ഇങ്ങനെ | 17th Vice-Presidential Election
National
• 10 hours ago
കുപ്രസിദ്ധ ലഹരിക്കടത്തുകാരി സൈദ ഖാതൂൺ അറസ്റ്റിൽ; പിടിയിലായത് ഇന്ത്യ - നേപ്പാൾ അതിർത്തിയിൽ നിന്ന്
National
• 17 hours ago
കാൺപൂരിൽ നിന്ന സബർമതിയിലേക്കുള്ള യാത്രക്കിടെ ട്രെയിൻ പാളം തെറ്റി; ആർക്കും പരുക്കുകളില്ല
National
• 18 hours ago
കലാഭവൻ നവാസ് അന്തരിച്ചു
Kerala
• 18 hours ago
തിരുവനന്തപുരം മെഡിക്കൽ കോളജ് വിവാദം: ഡോ. ഹാരിസിനെതിരെ നടപടിക്ക് നീക്കം, പ്രതിഷേധം ശക്തം
Kerala
• 18 hours ago
ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
National
• 19 hours ago
കേരള സർവകലാശാല സിൻഡിക്കേറ്റ് ഹാളിന്റെ താക്കോൽ കാണാതായതിൽ ദുരൂഹത; ആരോപണവുമായി ഇടത് അംഗങ്ങൾ
Kerala
• 18 hours ago
കെ.എസ്.ആർ.ടി.സി. ബസിൽ പ്ലസ് വൺ വിദ്യാർഥിക്ക് കണ്ടക്ടറുടെ മർദനം; മർദനം യാത്രക്കാരിൽ ആരോ ബെൽ അടിച്ചതിന്റെ പേരിൽ
Kerala
• 18 hours ago
നാല് വിക്കറ്റുകളിൽ മൂന്നെണ്ണം ടെസ്റ്റിൽ ആദ്യം; ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി സിറാജ്
Cricket
• 18 hours ago