
സമവായം വേണം; വിസി നിയമനത്തിൽ ചർച്ചയ്ക്ക് രാജ്ഭവനിലെത്തി മന്ത്രിമാരായ പി. രാജീവും ആർ. ബിന്ദുവും

തിരുവനന്തപുരം: വിസി നിയമനത്തിൽ സമവായം വേണമെന്ന് ആവശ്യവുമായി മന്ത്രിമാരായ പി. രാജീവും ആർ. ബിന്ദുവും രാജ്ഭവനിലെത്തി. ഗവർണറും സർക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് മന്ത്രിമാർ ഗവർണറെ കണ്ടത്. വിസി നിയമനത്തിൽ സമവായം വേണമെന്ന് ആവശ്യപ്പട്ട മന്ത്രിമാർ, തീരുമാനങ്ങൾ ഏകപക്ഷീയമാകരുത് എന്നും അറിയിച്ചു.
വിസി നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും തമ്മിലുള്ള തർക്കം അനുനയത്തിലെത്തിക്കാനാണ് മന്ത്രിമാരായ പി. രാജീവും ആർ. ബിന്ദുവും ഇന്ന് രാവിലെ ഗവർണറുടെ വസതിയായ രാജ്ഭവനിലെത്തിയത്. താൽക്കാലിക വിസി നിയമനം സുപ്രിം കോടതി ഉത്തരവ് പ്രകാരമാണ് നടത്തിയതെന്ന് ഗവർണർ മറുപടി നൽകിയെന്നാണ് വിവരം. എന്നാൽ, തീരുമാനങ്ങൾ ഏകപക്ഷീയമാകരുതെന്നും സുപ്രിം കോടതിയും ഹൈക്കോടതിയും നിർദ്ദേശിച്ചത് യോജിച്ച് തീരുമാനം എടുക്കാനാണെന്നും മന്ത്രിമാർ അറിയിച്ചു.
സംസ്ഥാനത്ത് ഏറ്റവും വലിയ തർക്കം നടക്കുന്ന കേരള യൂണിവേഴ്സിറ്റിയിലെ പ്രശ്നങ്ങൾക്കും മന്ത്രിമാർ പരിഹാരം ആവശ്യപ്പെട്ടു. സ്ഥിരം വിസിമാരെ നിയമിക്കുന്നത് ഉയർന്ന അക്കാദമിക യോഗ്യത കൂടി കണക്കിലെടുത്ത് സർക്കാർ ലിസ്റ്റിൽ നിന്ന് വേണമെന്നും മന്ത്രിമാർ ഗവർണറോട് ആവശ്യപ്പെട്ടു. നിലവിൽ ടെക്‌നിക്കൽ - ഡിജിറ്റൽ സർവകലാശാലകളിൽ സുപ്രിം കോടതി വിധിക്ക് ശേഷവും താത്കാലിക വിസിമാരാണുള്ളത്. ഈ കാര്യത്തിൽ സുപ്രിം കോടതി വിധി ലംഘിച്ചാണ് ഗവർണർ നിലപാടുണ്ടാതെന്നും മന്ത്രിമാർ ഗവർണറെ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് മന്ത്രിമാർ ഗവർണറുമായി കൂടിക്കാഴ്‌ച നടത്തിയത്. തർക്കം സമവായത്തിലൂടെ പരിഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ, തർക്കങ്ങൾ കഴിഞ്ഞ തവണ മുഖ്യമന്ത്രി നേരിട്ട് എത്തി ചർച്ച നടത്തിയിട്ടും ഗവർണർ വഴങ്ങിയിരുന്നില്ല. അതിനാൽ മന്ത്രിമാരുടെ ഈ സന്ദർശനവും ഗുണത്തിലാകുമോ എന്ന് കണ്ടറിയണം.
അതേസമയം, തർക്കങ്ങൾക്കിടയിലും രാജ്ഭവനിലെ വിരുന്ന് സൽക്കാരത്തിന് സർക്കാർ 15 ലക്ഷം രൂപയുടെ അധിക ഫണ്ട് അനുവദിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗവർണർ രാജ്ഭവനിൽ ഒരുക്കുന്ന ‘അറ്റ് ഹോം’ വിരുന്നിനായാണ് 15 ലക്ഷം രൂപ അനുവദിച്ചത്. ഓഗസ്റ്റ് 15 ന് പൗരപ്രമുഖർക്കും വിശിഷ്ടാതിഥികൾക്കുമായാണ് ഗവർണറുടെ വിരുന്ന് സൽക്കാരം.
Ministers P. Rajeev and R. Bindu visited the Raj Bhavan seeking a consensus on Vice Chancellor (VC) appointments, amid the ongoing tussle between the Kerala Government and the Governor. During the meeting, the ministers emphasized that decisions should not be unilateral and stressed the need for cooperation and mutual agreement in the appointment process. The visit comes at a time of heightened tensions between the two sides over university governance in the state.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നയാപൈസ കൈവശമില്ല, ശമ്പളം നൽകാതെ കമ്പനി; ഓഫീസിന് മുന്നിലെ നടപ്പാതയിൽ ഉറങ്ങി ജീവനക്കാരന്റെ പ്രതിഷേധം, ചിത്രം വൈറൽ
National
• 7 hours ago
ഇത്തിഹാദ് റെയിലിനു നൽകുന്ന പിന്തുണ; ഷെയ്ഖ് മുഹമ്മദിനെ പ്രശംസിച്ച് ഇത്തിഹാദ് റെയിൽ ചെയർമാൻ
uae
• 7 hours ago
അത്യാധുനിക റോഡിൽ കുഴികൾ: തൃശൂർ പുതുക്കാട്-തൃക്കൂർ റോഡിൽ ഒന്നര മാസത്തിനിടെ 20-ലധികം അപകടങ്ങൾ
Kerala
• 7 hours ago
പിണങ്ങി കഴിയുന്ന ഭാര്യയെ ജോലി സ്ഥലത്തെത്തി പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
Kerala
• 7 hours ago
ഡീപ്‌ഫേക്കുകൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്നു; 70,000 കോടി രൂപയുടെ നഷ്ടം പ്രവചിക്കപ്പെടുന്നു
National
• 7 hours ago
യുഎഇ നിവാസികളേ...... നിങ്ങൾക്കിതാ ഒരു അപൂർവ ആകാശ വിരുന്ന് കാണാനുള്ള അവസരം; കാണാം പെർസിഡ്സ് ഉൽക്കാവർഷം
uae
• 7 hours ago
ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് സിഡ്നി ഹാർബർ പാലത്തിൽ ആയിരങ്ങളുടെ പ്രതിഷേധ മാർച്ച്
International
• 8 hours ago
ഹണി മ്യൂസിയത്തിലെ പാർക്കിൽ സമയം ചിലവിട്ട് കാട്ടാന; പതിവാക്കുമോ എന്ന ആശങ്കയിൽ നാട്ടുകാർ
Kerala
• 8 hours ago
നവജാത ശിശുവിനെ വയോധികയ്ക്ക് കൈമാറിയ സംഭവം: ദുരൂഹതയിൽ അമ്മയും ആൺസുഹൃത്തും പിടിയിൽ, കുഞ്ഞിനെ കണ്ടെത്തി
Kerala
• 8 hours ago
1.8 കോടി തൊഴിലവസരങ്ങൾ അപകടത്തിൽ? AI, പുതിയ സാങ്കേതികവിദ്യകൾ മൂന്ന് മേഖലകളെ ബാധിക്കുമെന്ന് റിപ്പോർട്ട്
National
• 8 hours ago
റോഡ് അറ്റകുറ്റപ്പണികൾ: അൽ കോർണിഷ് സ്ട്രീറ്റിലെ രണ്ട് ലൈനുകൾ താത്കാലികമായി അടയ്ക്കും; ബദൽ മാർഗങ്ങൾ ഉപയോഗിക്കാൻ നിർദ്ദേശം
qatar
• 8 hours ago
വീട്ടമ്മയെ പീഡിപ്പിച്ച കേസ്; ബിജെപി മണ്ഡലം പ്രസിഡന്റിനെതിരെ കേസെടുത്തു പൊലിസ്; പ്രതി ഒളിവിൽ
Kerala
• 8 hours ago
മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: പൊലിസ് ബലമായി മൊഴി ഒപ്പിട്ടുവാങ്ങിയെന്ന് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ
National
• 9 hours ago
ചെന്നൈയിൽ വമ്പൻ ഷോറൂം തുറന്ന് വിൻഫാസ്റ്റ്; വർഷാവസാനം 35 ഔട്ട്ലെറ്റുകൾ ലക്ഷ്യം
auto-mobile
• 9 hours ago
ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിച്ചു; കോഴിക്കോട് സ്വദേശിയായ പി.ജി. ഉടമ അറസ്റ്റിൽ
National
• 10 hours ago
സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത: ജാഗ്രതാ നിര്ദേശം
Kerala
• 10 hours ago
അൽ ഐനിൽ കനത്ത മഴ, വരും ദിവസങ്ങളിലും മഴക്ക് സാധ്യത
uae
• 10 hours ago
മുസ്ലിമായ പ്രധാനാധ്യാപകനെ സ്ഥലംമാറ്റാൻ സർക്കാർ സ്കൂളിലെ കുടിവെള്ളത്തിൽ വിഷം കലർത്തി: ശ്രീരാമ സേന നേതാവ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
National
• 11 hours ago
ഓഗസ്റ്റ് 5-6 തീയതികളിൽ കുവൈത്ത് നാവികസേനയുടെ ലൈവ്-ഫയർ ഡ്രിൽ; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്
Kuwait
• 9 hours ago
മകളെ നിരന്തരം ശല്യം ചെയ്യുന്നു; ചോദ്യം ചെയ്ത പെൺകുട്ടിയുടെ പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചു; യുവാവ് അറസ്റ്റിൽ
Kerala
• 10 hours ago
പാർക്കിംഗ് ഒരു വെല്ലുവിളിയാണോ? എങ്കിൽ നിങ്ങൾക്കായിതാ ഒമ്പത് പെയ്ഡ് പാർക്കിംഗ് സബ്സ്ക്രിപ്ഷനുകൾ അവതരിപ്പിച്ച് പാർക്കിൻ
uae
• 10 hours ago