HOME
DETAILS

ഭാര്യ സോഷ്യൽ മീഡിയയിൽ റീലുകൾ നിർമ്മിക്കുന്നതിനെ ചൊല്ലി തർക്കം; ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

  
September 03 2025 | 16:09 PM

husband kills wife over social media reels dispute in delhi attempts suicide

ന്യൂഡൽഹി: ഡൽഹിയിലെ നജഫ്ഗഢ് മേഖലയിൽ ഭാര്യയുടെ സോഷ്യൽ മീഡിയ ഉപയോ​ഗത്തെക്കുറിച്ചുള്ള തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതായി പൊലിസ് റിപ്പോർട്ട്.

പൊലിസ് റിപ്പോർട്ടുകൾ അനുസരിച്ച്, കൊല്ലപ്പെട്ട സ്ത്രീയും ഇ-റിക്ഷാ ഡ്രൈവറായ ഭർത്താവായ അമൻ (35) ഉം 9, 5 വയസ്സുള്ള രണ്ട് ആൺകുട്ടികൾക്കൊപ്പം ഓൾഡ് റോഷൻപുരയിൽ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. ഉത്തർപ്രദേശിലെ പിലിഭിത്തിൽ നിന്നുള്ളവരാണ് ഈ കുടുംബം.ചൊവ്വാഴ്ച പുലർച്ചെ 4.23-ന് നജഫ്ഗഢ് പൊലിസ് സ്റ്റേഷനിൽ ഒരു കൊലപാതക റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് പൊലിസ് സംഘം സംഭവസ്ഥലത്തെത്തി. അവിടെ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി.

"പ്രാഥമിക അന്വേഷണത്തിൽ, ഭാര്യ സോഷ്യൽ മീഡിയയിൽ റീലുകൾ നിർമ്മിക്കുന്നതിനെ ഭർത്താവ് എതിർത്തിരുന്നതായി കണ്ടെത്തി. ഏകദേശം 6,000 ഫോളോവേഴ്‌സുള്ള ഒരു സോഷ്യൽ മീഡിയ ആർട്ടിസ്റ്റായാണ് അവർ സ്വയം വിശേഷിപ്പിച്ചിരുന്നതെന്ന്," ഒരു പൊലിസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ വിഷയത്തിൽ ദമ്പതികൾക്കിടയിൽ പതിവായി വഴക്കുകൾ ഉണ്ടായിരുന്നതായും ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

ചൊവ്വാഴ്ച രാത്രി ഇവർ തമ്മിലുണ്ടായ തർക്കം അതിരുകടന്നതിനെ തുടർന്ന് അമൻ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നി​ഗമനം. തുടർന്ന് ഭർത്താവ് തൂങ്ങിമരിക്കാനും വിഷം കഴിക്കാനും ശ്രമിച്ചു. എന്നാൽ, ആ സമയത്ത് എത്തിയ പൊലിസ് അമനെ രക്ഷപ്പെടുത്തി ആർ‌ടി‌ആർ‌എം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അയൽവാസികളുടെയും ബന്ധുക്കളുടെയും മൊഴികൾ എടുത്തു വരുകയാണെന്നും, മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണെന്നും, കൊലപാതകം ഉൾപ്പെടെയുള്ള  വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു.
 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി;  മരിച്ചത് വയനാട് സ്വദേശിയായ 45കാരന്‍ 

Kerala
  •  2 days ago
No Image

400 ഗ്രാം ആര്‍.ഡി.എക്‌സുമായി നഗരത്തില്‍ 34 മനുഷ്യബോംബുകള്‍; ലഷ്കര്‍ ഇ ജിഹാദി എന്ന പേരില്‍ ഭീഷണി സന്ദേശമയച്ചത് അശ്വിന്‍ കുമാര്‍, അറസ്റ്റ് ചെയ്ത് മുംബൈ പൊലിസ്

National
  •  2 days ago
No Image

അധ്യാപകന്‍ ചീത്ത കാര്യങ്ങള്‍ ചെയ്യുന്നു ഇനി സ്‌കൂളില്‍ പോകുന്നില്ലെന്ന് കരഞ്ഞ് 11 കാരന്‍; ഗുജറാത്തില്‍ വിദ്യാര്‍ഥിയെ ഒരു വര്‍ഷമായി പീഡിപ്പിക്കുന്ന അധ്യാപകന്‍ ഒടുവില്‍ അറസ്റ്റില്‍ 

National
  •  2 days ago
No Image

ഡല്‍ഹിയില്‍ അജ്ഞാതന്റെ വെടിയേറ്റ് രണ്ട് പേര്‍ മരിച്ചു

Kerala
  •  2 days ago
No Image

രൂപയുടെ മൂല്യത്തകർച്ച, പ്രവാസികൾ നാട്ടിലേക്ക് പണമയക്കാൻ മത്സരിക്കുമ്പോൾ ഇനിയും ഇടിയുമെന്ന് കരുതി കാത്തിരുന്നു ചിലർ, നിക്ഷേപത്തിൽ ശ്രദ്ധിക്കുന്നവരും ഉണ്ട് | Indian Rupee Value

uae
  •  2 days ago
No Image

കോഴിക്കോട് മാനിപുരത്ത് ഒഴുക്കില്‍ പെട്ട് കാണാതായ പത്തു വയസ്സുകാരിയെ കണ്ടെത്തിയില്ല, തെരച്ചില്‍ തുടരുന്നു

Kerala
  •  2 days ago
No Image

മോദി എന്റെ മഹാനായ സുഹൃത്ത്, ഇന്ത്യ-യുഎസ് ബന്ധം സവിശേഷം' യു ടേണടിച്ച് ട്രംപ്, കൂട്ടുകാരന്റെ ഇപ്പോഴത്തെ പ്രവൃത്തി ഇഷ്ടമല്ലെന്നും വിശദീകരണം

International
  •  2 days ago
No Image

കുവൈത്ത്: ഓടി രക്ഷപ്പെടാൻ ശ്രമിച്ച മൂന്ന് പ്രവാസികളെ പോലിസ് പിന്തുടർന്ന് പിടികൂടി; കയ്യിൽ നിറയെ മയക്കുമരുന്ന്

Kuwait
  •  2 days ago
No Image

'ബീഡിയും ബിഹാറും' വിവാദം; കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ പരാമര്‍ശം തെറ്റ്; മാപ്പ് പറയണമെന്ന് തേജസ്വി യാദവ്

National
  •  2 days ago
No Image

റിയാദ് മെട്രോ ഇനി രാവിലെ 5:30 മുതൽ തന്നെ ഓടിത്തുടങ്ങും | Riyadh Metro

Saudi-arabia
  •  2 days ago