HOME
DETAILS

ഏവിയേഷൻ മേഖലയിൽ ജോലി അന്വേഷിക്കുന്നവർക്ക് ഇത് സുവർണാവസരം; എയർക്രാഫ്റ്റ് ടെക്നീഷ്യൻ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ച് ഫ്ലൈദുബൈ

  
September 03 2025 | 13:09 PM

flydubai starts applications for aircraft maintanance

എമിറാത്തി ഹൈസ്കൂൾ ബിരുദധാരികൾക്ക് വ്യോമയാന മേഖലയിൽ കരിയർ ആരംഭിക്കാനുള്ള അവസരം ഒരുക്കി ഫ്ലൈദുബൈ. കമ്പനിയുടെ എയർക്രാഫ്റ്റ് മെയിന്റനൻസ് ആൻഡ് എഞ്ചിനീയറിങ് അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമിനായുള്ള അപേക്ഷകൾ ക്ഷണിച്ചു.

എയർലൈനിന്റെ യുഎഇ ദേശീയ വികസന സംരംഭങ്ങളുടെ ഭാഗമാണ് പൂർണമായും സ്പോൺസർ ചെയ്ത നാല് വർഷത്തെ പരിപാടി. യുവ എമിറാറ്റികളെ സർട്ടിഫൈഡ് എയർക്രാഫ്റ്റ് ടെക്നീഷ്യന്മാരാകാൻ സജ്ജമാക്കുന്നതിനുള്ള ക്ലാസ് റൂം പഠനവും പ്രായോഗിക പരിശീലനവും ഈ കോഴ്സിൽ നൽകുന്നുണ്ട്. 

അപേക്ഷിക്കാൻ യോഗ്യരായവർ:

1) 17 മുതൽ 24 വയസ്സുവരെയുള്ള യുഎഇ പൗരന്മാർ.

2) ഹൈസ്കൂൾ ബിരുദധാരികൾ, യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നവർ.

പ്രോഗ്രാമിന്റെ പ്രത്യേകതകൾ:

1) നാലുവർഷത്തെ സൈദ്ധാന്തികവും പ്രായോഗികവുമായ പരിശീലനം.

2) ഫ്ലൈദുബൈയുടെ മെയിന്റനൻസ് ആൻഡ് എഞ്ചിനീയറിങ് ടീമിനൊപ്പം പ്രവർത്തനക്ഷമമായ വിമാനങ്ങളിൽ പ്രവർത്തിക്കാനുള്ള അവസരം.

3) പരിശീലന പുരോഗതി രേഖപ്പെടുത്തുന്ന ഔദ്യോഗിക ലോഗ്ബുക്ക്.

4) ജിസിഎഎയുടെ എയർക്രാഫ്റ്റ് മെയിന്റനൻസ് എഞ്ചിനീയർ ലൈസൻസിന് (AMEL) അപേക്ഷിക്കാനുള്ള യോഗ്യത.

5) ഫ്ലൈദുബൈയിൽ സർട്ടിഫൈഡ് എയർക്രാഫ്റ്റ് ടെക്നീഷ്യനായി ജോലി നേടാനുള്ള അവസരം.

ഈ സംരംഭം എയർലൈനിന്റെ വളർച്ചക്ക് ആവശ്യമായ പ്രാദേശിക പ്രതിഭകളെ വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്നു. “യുഎഇ ദേശീയ പ്രതിഭകളുടെ വികസനത്തിൽ നിക്ഷേപം നടത്താനും, വ്യോമയാന മേഖലയിൽ ദീർഘകാല കരിയർ നിർമ്മിക്കാനുള്ള അവസരം അടുത്ത തലമുറയ്ക്ക് ഒരുക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,” ഫ്ലൈദുബൈയുടെ സീനിയർ വൈസ് പ്രസിഡന്റ് ഓഫ് ഹ്യൂമൻ റിസോഴ്സസ് നാസർ ബിൻഖർബാഷ് വ്യക്തമാക്കി.

ഇതിനോടകം തന്നെ എയർലൈനിന്റെ ആദ്യ ബാച്ച് അപ്രന്റീസുകൾ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. പുതിയ ബാച്ചിലൂടെ, വളർന്നുവരുന്ന ഫ്ലീറ്റിനെ പിന്തുണയ്ക്കാൻ പ്രാദേശിക എഞ്ചിനീയർമാരുടെ എണ്ണം വർധിപ്പിക്കാനും ഫ്ലൈദുബൈ ലക്ഷ്യമിടുന്നുണ്ട്.

2025 സെപ്തംബറിൽ എയർലൈനിന്റെ കരിയർ പോർട്ടൽ വഴി പ്രോഗ്രാമിനുള്ള അപേക്ഷകൾ ആരംഭിക്കും. പൈലറ്റ് പരിശീലനം, കേഡറ്റ് പ്രോഗ്രാമുകൾ, ഇന്റേൺഷിപ്പുകൾ എന്നിങ്ങനെ യുഎഇ പൗരന്മാർക്കായി ഫ്ലൈദുബൈ മറ്റ് വികസന പദ്ധതികളും നടത്തുന്നുണ്ട്.

flydubai has announced the opening of applications for its Aircraft Maintenance and Engineering Apprenticeship program, offering Emirati high school graduates a chance to kick-start their careers in aviation. This fully sponsored, four-year program combines theoretical learning with hands-on training, preparing young Emiratis to become certified aircraft technicians. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; പത്തുവയസുകാരൻ ചികിത്സയിൽ, കേരളത്തെ പേടിപ്പിച്ച് മസ്തിഷ്ക ജ്വരം

Kerala
  •  an hour ago
No Image

നബിദിന അവധി; കൽബയിലും ഖോർഫക്കാനിലും സന്ദർശിക്കാൻ പറ്റിയ ആറ് സ്ഥലങ്ങൾ

uae
  •  an hour ago
No Image

ഖത്തറിന് നേപ്പാളിന്റെ വക രണ്ട് ആനകള്‍; രുദ്രകാളിയും ഖഗേന്ദ്ര പ്രസാദും ചാര്‍ട്ടേഡ് വിമാനത്തില്‍ ദോഹയിലെത്തും, വൈക്കോല്‍ ഇന്ത്യയില്‍നിന്ന്

Environment
  •  2 hours ago
No Image

ഇന്ത്യയെയും ചൈനയെയും ഭീഷണിപ്പെടുത്തരുത്; ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി പുടിൻ

International
  •  2 hours ago
No Image

കസ്റ്റഡി മർദ്ദനക്കേസ് ഒതുക്കാൻ 20 ലക്ഷം വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തി സുജിത്ത്; ഗുണ്ടാ പൊലിസ് സംഘത്തിൽ കൂടുതൽ പേർ, പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്

Kerala
  •  2 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തിലേക്ക് 6.5 ലക്ഷം കന്നി വോട്ടർമാർ

Kerala
  •  2 hours ago
No Image

'ഒരേ തസ്തികയ്ക്ക് പല യോഗ്യതകള്‍ വച്ച് അപേക്ഷ ക്ഷണിച്ചു' ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നോക്കുകുത്തി?

Kerala
  •  2 hours ago
No Image

ഗുരുതരമായ ഗതാഗത കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്ന പ്രവാസികളെ നാടുകടത്താൻ തീരുമാനിച്ച് സഊദി അറേബ്യ

Saudi-arabia
  •  2 hours ago
No Image

ഗസ്സ വെടിനിര്‍ത്തല്‍ കരാര്‍: ഇസ്‌റാഈല്‍ മറുപടി നല്‍കിയില്ലെന്ന് ഖത്തര്‍; ഗസ്സ പൂര്‍ണമായും കീഴ്‌പ്പെടുത്താനുള്ള ശ്രമം എല്ലാവരെയും അപകടത്തിലാക്കുമെന്നും വിദേശകാര്യ വക്താവ്

qatar
  •  3 hours ago
No Image

അന്ന് ന്യൂനപക്ഷകാർഡ്: ഇന്ന് ഭൂരിപക്ഷ പ്രീണനം'സി.പി.എമ്മിനെ തുണയ്ക്കുമോ അയ്യപ്പസംഗമം?'

Kerala
  •  3 hours ago